TRENDING:

Weekly Love Horoscope July 14 to 20| വിവാഹക്കാര്യത്തില്‍ പുരോഗതി കാണും; പൊരുത്തമുള്ള പങ്കാളിയെ കണ്ടെത്താനാകും: പ്രണയവാരഫലം അറിയാം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ജൂലായ് 14 മുതല്‍ 20 വരെയുള്ള പ്രണയവാരഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
advertisement
1/13
വിവാഹക്കാര്യത്തില്‍ പുരോഗതി കാണും; പൊരുത്തമുള്ള പങ്കാളിയെ കണ്ടെത്താനാകും: പ്രണയവാരഫലം അറിയാം
വിവിധ രാശിയില്‍ ജനിച്ചവര്‍ക്ക് ഈ ആഴ്ച പ്രണയത്തിന്റെ വിവിധ സാധ്യതകള്‍ നിറഞ്ഞതായിരിക്കും. മേടം, കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ ബന്ധങ്ങള്‍ ശക്തിപ്പെടുത്താനാകും. മിഥുനം, മീനം രാശിയില്‍ ജനിച്ചവര്‍ക്ക് പ്രണയത്തില്‍ അഭൂതപൂര്‍വ്വമായ പുരോഗതി കാണാനാകും. പുതിയ തുടക്കത്തിനും സാധ്യതയുണ്ട്. ഇടവം രാശിയിലും കന്നി രാശിയിലും കന്നി രാശിയിലും ജനിച്ചവര്‍ക്ക് പ്രണയ ബന്ധത്തിന് മുന്‍ഗണന നല്‍കുന്നതില്‍ ചില വെല്ലുവിളികള്‍ നേരിട്ടേക്കും. വ്യക്തിപരമായ കാരണങ്ങളാലും വീട്ടിലെ പ്രശ്‌നങ്ങള്‍ കാരണമാലുമായിരിക്കും ഇത്. ചിങ്ങം, തുലാം രാശിക്കാര്‍ക്ക് പൊരുത്തം കാണാനാകും. എന്നാല്‍ തുലാം രാശിക്കാര്‍ വൈകാരിക കാര്യങ്ങളില്‍ ശ്രദ്ധിക്കണം. വൃശ്ചികം രാശിയില്‍ ജനിച്ചവര്‍ ആശയവിനിമയം മെച്ചപ്പെടുത്താന്‍ ശ്രമിക്കണം. ധനു രാശിക്കാര്‍ പ്രണയത്തില്‍ ബാഹ്യ ഇടപ്പെടലുകളെ കുറിച്ച് ശ്രദ്ധാലുവായിരിക്കണം. മകരം രാശിക്കാര്‍ക്ക് സാമൂഹിക നിമിഷങ്ങള്‍ ആസ്വദിക്കാനാകും. പുതിയ ബന്ധങ്ങള്‍ സൃഷ്ടിക്കാനും സാധിക്കും. കുംഭം രാശിക്കാര്‍ക്ക് നിങ്ങളുടെ നിലവിലെ ബന്ധങ്ങളില്‍ പക്വതയും പ്രതിബദ്ധതയും വര്‍ദ്ധിക്കും. മൊത്തത്തില്‍ ഈ ആഴ്ച പുതിയ അവസരങ്ങള്‍ നിറഞ്ഞതും ബന്ധങ്ങള്‍ ശക്തിപ്പെടുത്താനുള്ളതുമാണ്. വൈകാരികമായും ഈ ആഴ്ച പ്രധാനപ്പെട്ടതാണ്.
advertisement
2/13
ഏരീസ് (Arise  മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍:മേടം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച നിങ്ങള്‍ വളരെക്കാലമായി ആഗ്രഹിക്കുന്ന കാര്യം നടക്കും. പങ്കാളിയുമൊത്ത് ഒരു യാത്ര പോകാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. ഇത് നിങ്ങളുടെ ജീവിതത്തില്‍ പ്രണയം ഉണര്‍ത്താന്‍ സഹായിക്കും. നിങ്ങളുടെ പങ്കാളിയുമായി ധാരാളം നല്ല സമയം ആസ്വദിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. അവരോട് സംസാരിക്കാനും വൈകാരികമായും ഈ സമയം ഉപയോഗപ്പെടുത്താം. അവിവാഹിതര്‍ നല്ല സുഹൃത്തുക്കളായി ആരെയെങ്കിലും കണ്ടുമുട്ടിയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് നിങ്ങളുടെ പങ്കാളിയാകാന്‍ സാധിക്കും.
advertisement
3/13
ടോറസ് (Taurus  ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇടവം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച നിങ്ങളുടെ പങ്കാളിക്കായി സമയം നീക്കിവെക്കുക ബുദ്ധിമുട്ടായിരിക്കും. വീട്ടിലെ കാര്യങ്ങള്‍ക്കായി നിങ്ങള്‍ മുഴുവന്‍ സമയവും ചെലവഴിക്കേണ്ടി വരും. നിങ്ങള്‍ ഈ ആഴ്ച മുഴുവനും തിരക്കിലായിരിക്കും. അവിവാഹിതര്‍ക്ക് ഈ ആഴ്ച പ്രണയം കണ്ടെത്താനാകില്ല. മാതൃകാ പങ്കാളിക്കായുള്ള അന്വേഷണം നിങ്ങള്‍ തുടരുക. മറ്റുള്ളവരുമായി ബന്ധമുണ്ടാക്കാനും അല്പം ബുദ്ധിമുട്ടായിരിക്കും. എന്നാല്‍ പ്രതീക്ഷ കൈവിടാതെ മുന്നോട്ടു പോകുക. പ്രണയം നിങ്ങള്‍ക്ക് അടുത്തുണ്ട്.
advertisement
4/13
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍:മിഥുനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച നിങ്ങള്‍ക്ക് ഭാഗ്യമുണ്ട്. നിങ്ങള്‍ ആരെയെങ്കിലും തേടുകയാണെങ്കില്‍ അവരുമായി അടുക്കാന്‍ നിങ്ങള്‍ക്ക് കഴിയും. പുതിയ പങ്കാളി നിങ്ങളുടെ ജീവിതത്തില്‍ അദ്ഭുതം നിറയ്ക്കും. ഈ ആഴ്ച മൊത്തം നിങ്ങള്‍ നല്ല മാനസികാവസ്ഥയില്‍ ആയിരിക്കും. വിവാഹിതര്‍ക്കും സമാധാനം ലഭിക്കും. പങ്കാളിയുടെ ആവശ്യങ്ങളില്‍ നിങ്ങള്‍ കൂടുതല്‍ ശ്രദ്ധചെലുത്തണം. എന്തെങ്കിലും വലിയ നിരാശകള്‍ ഉണ്ടെങ്കില്‍ ഒരു പരിധിവരെ അത് പരിഹരിക്കപ്പെടും.
advertisement
5/13
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കര്‍ക്കിടകം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച നിങ്ങളുടെ ജീവിതത്തില്‍ പ്രണയം ഒരു പ്രധാന സ്ഥാനം നേടിയേക്കാം. ഒരു ഭാവി പങ്കാളിയെ അന്വേഷിക്കുന്ന അവിവാഹിതര്‍ക്ക് ഈ ആഴ്ച ഭാഗ്യം ലഭിക്കും. അവര്‍ക്ക് വളരെ ഇഷ്ടമുള്ള ഒരാളെ കണ്ടുമുട്ടാനും സാധ്യതയുണ്ട്. പരസ്പരം ചെലവഴിക്കാന്‍ ഒഴിവു സമയം ലഭിക്കുന്നതിനാല്‍ പ്രതിബദ്ധതയുള്ള ദമ്പതികള്‍ക്ക് ഇത് ഒരു നല്ല സമയമായിരിക്കും. കൂടാതെ, വിവാഹമോചിതരായ ദമ്പതികള്‍ക്ക് രസകരമായ ഒരാളെ കാണാന്‍ ഭാഗ്യമുണ്ടാകും. എന്നാല്‍ ഏതെങ്കിലും ബന്ധത്തിലേക്ക് കടക്കുന്നതിന് മുമ്പ് വളരെ ഉറപ്പുണ്ടായിരിക്കണം.
advertisement
6/13
ലിയോ (Leo  ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചിങ്ങം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച പ്രത്യേകിച്ച് വിവാഹിതരായ ദമ്പതികള്‍ക്ക് നല്ലതായിരിക്കും. പരസ്പരം ധാരാളം സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. കുട്ടികള്‍ക്ക് വരനെയോ വധുവിനെയോ അന്വേഷിക്കുന്ന മാതാപിതാക്കള്‍ക്ക് അനുയോജ്യമായ നിരവധി പൊരുത്തങ്ങള്‍ കണ്ടെത്താനാകും. ആവശ്യമായ ശ്രമങ്ങള്‍ നടത്തിയാല്‍ നിങ്ങള്‍ക്ക് ശരിയായ വ്യക്തിയെ കണ്ടെത്താന്‍ കഴിയും. അവിവാഹിതരായവര്‍ക്ക് അപ്രതീക്ഷിതമായി നിരവധി പ്രണയ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചേക്കാം.
advertisement
7/13
വിര്‍ഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കന്നി രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച നിങ്ങള്‍ നിങ്ങളുടെ പങ്കാളിയുടെ കാര്യത്തില്‍ വളരെ ശ്രദ്ധചെലുത്തണം. നിങ്ങള്‍ അവഗണിക്കുന്നതായി പങ്കാളിക്ക് തോന്നിയേക്കും.  നിങ്ങള്‍ നിങ്ങളുടെ ജോലിയില്‍ വളരെ തിരക്കിലായിരിക്കും. നിങ്ങള്‍ അക്ഷമനും അസ്വസ്ഥനുമായി കാണപ്പെടും. എന്നാല്‍ തിരക്ക് അല്പം കുറയ്ക്കുക. തിരക്കിനിടയില്‍ സമയം കണ്ടെത്താന്‍ നിങ്ങള്‍ക്ക് പാടായിരിക്കും. എന്നാല്‍ കാര്യങ്ങള്‍ വൈകാതെ സാധാരണമാകും. നിങ്ങളെ വ്യക്തമായി പ്രകടിപ്പിക്കുക. നിങ്ങള്‍ക്കിടയില്‍ പരസ്പര ധാരണ വര്‍ദ്ധിക്കും.
advertisement
8/13
ലിബ്ര (Libra  തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച തിരക്കുപിടിച്ച് പ്രവര്‍ത്തികരുത്. ഇത് നിങ്ങളെ തെറ്റായ തീരുമാനങ്ങളിലേക്ക് നയിക്കും. പങ്കാളിയോട് സെന്‍സിറ്റീവ് ആയിരിക്കുക. നിങ്ങളുടെ പ്രണയ ജീവിതത്തില്‍ നല്ല നിമിഷങ്ങള്‍ കൂട്ടിച്ചേര്‍ക്കുക. പങ്കാളിക്കൊപ്പം സമയം ചെലവഴിക്കുക. മക്കള്‍ക്കായി പങ്കാളിയെ തേടുന്ന മാതാപിതാക്കള്‍ക്കും അനുയോജ്യമായ ആലോചനകള്‍ കണ്ടെത്താനാകും.
advertisement
9/13
സ്‌കോര്‍പിയോ (Scorpio  വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വൃശ്ചികം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച നിങ്ങള്‍ക്ക് നിങ്ങളുടെ ശരിയായ ചിന്തകള്‍ പ്രകടിപ്പിക്കാന്‍ ബുദ്ധിമുട്ട് നേരിട്ടേക്കും. ഇത് പങ്കാളിയുമായുള്ള ബന്ധത്തില്‍ തെറ്റിദ്ധാരണകള്‍ ഉണ്ടാക്കും. പങ്കാളിയെ പ്രീതിപ്പെടുത്താന്‍ ഈ ആഴ്ച കഠിനമായി പരിശ്രമിക്കേണ്ടി വരും. മികച്ച പ്രണയ സന്ദേശങ്ങള്‍ ആയച്ച് പ്രണയത്തെ മനോഹരമാക്കാം.
advertisement
10/13
സാജിറ്റെറിയസ് (Sagittarius  ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ധനു രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച നിങ്ങളുടെ അമിതമായ വിശ്വാസ സ്വഭാവം മുതലെടുത്ത് നിങ്ങളുടെ പ്രണയ ജീവിതം നശിപ്പിക്കാന്‍ ശ്രമിക്കുന്നവരെ സൂക്ഷിക്കണം. ആഴ്ചാവസാനം നിങ്ങള്‍ക്കും നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും ഇടയില്‍ മൂന്നാമതൊരാള്‍ വരാന്‍ അനുവദിക്കരുത്. ഈ ആഴ്ച നിങ്ങളുടെ ജീവിതം ഏത് ദിശയിലേക്ക് പോകുമെന്ന് നിര്‍ണ്ണയിക്കുന്നതില്‍ വിശ്വാസവും മനസ്സിലാക്കലും ഒരു പ്രധാന പങ്ക് വഹിക്കും. ഈ നല്ല സമയം പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് ഈ വ്യക്തിയുമായി ഒരു ഡേറ്റിന് പോകൂ. ഈ ആഴ്ച നിങ്ങളുടെ പ്രണയ സാധ്യതകള്‍ തിളക്കമുള്ളതായി കാണപ്പെടുന്നു.
advertisement
11/13
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: മകരം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച നിങ്ങള്‍ നൃത്തം ചെയ്യുന്നതായി നിങ്ങള്‍ക്ക് അനുഭവപ്പെടും. നിങ്ങളുടെ ഉത്തരവാദിത്തങ്ങളില്‍ നിന്നും മനസ്സ് വ്യതിചലിക്കും. നിങ്ങളുടെ പങ്കാളിയുടെ സാമിപ്യത്തിനായി നിങ്ങള്‍ വളരെയധികം ആഗ്രഹിക്കും. അവിവാഹിതര്‍ക്ക് ഈ ആഴ്ച മറ്റുള്ളവരെ ആകര്‍ഷിക്കാനാകും. നിങ്ങള്‍ ആരെയായിരിക്കും കണ്ടെത്തുകയെന്ന് പറയാനാകില്ല. ഈ ആഴ്ച ആസ്വദിക്കുക.
advertisement
12/13
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: കുംഭം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച നിങ്ങളുടെ മാറിയ മനോഭാവം നിങ്ങളുടെ ബന്ധം പുനരുജ്ജീവിപ്പിക്കുന്നതിലും നിങ്ങളുടെ പ്രിയപ്പെട്ടവരെ വീണ്ടും പ്രണയത്തിലാക്കുന്നതിലും അത്ഭുതങ്ങള്‍ സൃഷ്ടിക്കും. നിങ്ങളുടെ പങ്കാളിയുടെ ആവശ്യങ്ങളില്‍ നിങ്ങള്‍ കൂടുതല്‍ ശ്രദ്ധാലുവാണ്. അവരെ സന്തോഷിപ്പിക്കാന്‍ അധിക ദൂരം പോകാന്‍ തയ്യാറാണ്. ദീര്‍ഘകാല പ്രതിബദ്ധതയെക്കുറിച്ച് ചിന്തിക്കാനും ഈ ബന്ധത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാനും നിങ്ങള്‍ തയ്യാറാണ്. പുതുതായി കണ്ടെത്തിയ ഈ പക്വത എല്ലാവരെയും ആകര്‍ഷിക്കുന്നു.
advertisement
13/13
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മീനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച വിവാഹിതര്‍ക്കും അവിവാഹിതര്‍ക്കും ഈ ആഴ്ച വളരെ നല്ലതാണ്. നിങ്ങളുടെ ബന്ധം പോസിറ്റീവ് ദിശയിലേക്ക് നീങ്ങുന്നത് കാണാനാകും. മുമ്പുള്ള തെറ്റിദ്ദാരണകള്‍ മാറും. ബന്ധങ്ങളില്‍ നല്ല മാറ്റങ്ങള്‍ കാണാനാകും. നിങ്ങളുടെ വിവാഹ പദ്ധതികളിലും പുരോഗതി കാണാനാകും. നിങ്ങളുടെ പങ്കാളിയുടെ കാര്യത്തില്‍ മാതാപിതാക്കളില്‍ നിന്നും പിന്തുണ ലഭിക്കും. അവിവാഹിതര്‍ക്ക് ഈ ആഴ്ച പ്രണയത്തിന് അനുകൂലമാണ്. നിങ്ങളിലേക്ക് ആളുകള്‍ ആകര്‍ഷിക്കപ്പെടും.
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Weekly Love Horoscope July 14 to 20| വിവാഹക്കാര്യത്തില്‍ പുരോഗതി കാണും; പൊരുത്തമുള്ള പങ്കാളിയെ കണ്ടെത്താനാകും: പ്രണയവാരഫലം അറിയാം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories