TRENDING:

Astrology | പ്രതിസന്ധികളിൽ അപ്രതീക്ഷിതമായി ചിലർ സഹായിക്കും, യാത്ര മനസ്സിനെ ശാന്തമാക്കും: ഇന്നത്തെ ദിവസഫലം

Last Updated:
വിവിധ രാശികളിൽ ജനിച്ചവരുടെ 2022 മെയ് 25ലെ ദിവസഫലം അറിയാം. തയ്യാറാക്കിയത്: പൂജ ചന്ദ്ര
advertisement
1/12
പ്രതിസന്ധികളിൽ അപ്രതീക്ഷിതമായി ചിലർ സഹായിക്കും, യാത്ര മനസ്സിനെ ശാന്തമാക്കും: ദിവസഫലം
ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: ഇന്നത്തെ ദിവസം സാമ്പത്തികമായി നിങ്ങൾക്ക് നേട്ടമുണ്ടാക്കുന്ന ചില നല്ല വാർത്തകൾ തേടിയെത്താൻ സാധ്യതയുണ്ട്. നിങ്ങൾക്ക് ചുറ്റും ഈയടുത്തായി സംഭവിക്കുന്ന ചില നല്ല കാര്യങ്ങളിൽ നിങ്ങൾക്ക് വലിയ സന്തോഷം തോന്നും. നിങ്ങൾക്ക് അറിയാവുന്ന ഒരാൾ നിയമപ്രശ്നത്തിൽ അകപ്പെടാനുള്ള സാധ്യതയുണ്ട്. ഭാഗ്യചിഹ്നം – ഒരു മഞ്ഞ വജ്രക്കല്ല്.
advertisement
2/12
ടോറസ് (Taurus - ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: ഒരു പുതിയ മനുഷ്യനുമായി ബന്ധപ്പെട്ട് നിങ്ങൾ ഉത്കണ്ഠാകുലനാവാനുള്ള സാധ്യതയുണ്ട്. ചുറ്റുപാടുമുള്ള ബഹളം നിങ്ങളെ വല്ലാതെ അസ്വസ്ഥനാക്കും. നിങ്ങൾക്ക് കൃത്യമായി ചെയ്യാൻ സാധിക്കാത്ത ഒരു കാര്യവും അനാവശ്യമായി ഏറ്റെടുക്കാൻ നിൽക്കരുത്. ഭാഗ്യചിഹ്നം – ഒരു നീല ക്രിസ്റ്റൽ.
advertisement
3/12
ജെമിനി (Gemini - മിഥുനം രാശി) മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ: നിങ്ങൾ ഇപ്പോൾ അവസാനിപ്പിച്ച ചില അസൈൻമെൻറുകൾ വല്ലാതെ അസ്വസ്ഥനാക്കാനുള്ള സാധ്യതയുണ്ട്. ജീവിതം മുന്നോട്ട് കൊണ്ടുപോവുന്നതിന് ചിന്തിക്കുവാൻ നിങ്ങൾക്ക് കുറച്ച് സമയം ആവശ്യമാണ്. നിങ്ങളിൽ നിന്നും സഹായം പ്രതീക്ഷിച്ച് ഒരാൾ എത്തിയേക്കും. ഭാഗ്യ ചിഹ്നം – ഒരു വെള്ളി ആഭരണം.
advertisement
4/12
കാൻസർ (Cancer - കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: നിങ്ങൾ ഇന്ന് ഷോപ്പിങ് നടത്താൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ വളരെ ആസ്വദിച്ച് കൊണ്ട് തന്നെ അത് ചെയ്യാൻ ശ്രമിക്കുക. ജോലിയുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് തീർക്കാനുള്ള ചില കാര്യങ്ങളുടെ സമയം അടുത്തുവരികയാണെന്ന് ഓർമ്മിക്കുക. വീട്ടിൽ ചില കാര്യങ്ങളിൽ ഇടപെടാനുള്ളതിനാൽ നിങ്ങളുടെ സാധാരണ ദിനചര്യയെ അത് കാര്യമായി ബാധിക്കും. ഭാഗ്യ ചിഹ്നം – ചാരനിറത്തിലുള്ള ഒരു ചെറിയ സഞ്ചി.
advertisement
5/12
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: നിങ്ങൾ നേരത്തെ ഉപേക്ഷിച്ച ഒരു അവസരം വീണ്ടും തേടിയെത്താനുള്ള സാധ്യതയുണ്ട്. ഒരുപാട് ആലോചിച്ച് വിശകലനം ചെയ്യാമെന്ന് കരുതുന്ന കാര്യത്തിൽ നിങ്ങൾ വിചാരിച്ച ഫലം ലഭിക്കാൻ സാധ്യതയില്ല. ഇന്നത്തെ ദിവസം ചില സാങ്കേതിക പ്രശ്നങ്ങൾ നിങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാൻ സാധ്യതയുണ്ട്. എല്ലാത്തിനും ഒരു ബാക്കപ്പ് ഉണ്ടെന്ന് ഉറപ്പാക്കണം. ഭാഗ്യചിഹ്നം – ഒരു മരത്തിൻെറ വടി.
advertisement
6/12
വിർഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: പ്രതിസന്ധികളിലൂടെ മുന്നോട്ട് പോവുന്ന സമയത്ത് അപ്രതീക്ഷിതമായി ഒരു സപ്പോർട്ട് സിസ്റ്റം നിങ്ങളുടെ രക്ഷക്കെത്തും. പുതിയ ഒരാളുമായുള്ള കണ്ടുമുട്ടൽ ജീവിതത്തിൽ വളരെ പോസിറ്റീവായ ചില കാര്യങ്ങൾക്ക് തുടക്കമിടാനുള്ള സാധ്യതയുണ്ട്. ഇന്ന് വല്ലാത്ത തിരക്കുള്ള ഒരു ദിവസമായി നിങ്ങൾക്ക് അനുഭവപ്പെട്ടേക്കാം. എന്നാൽ വൈകാതെ തന്നെ എല്ലാം നിയന്ത്രണത്തിലാണെന്ന് മനസ്സിലാവും. ഭാഗ്യചിഹ്നം – ഒരു മൺഭരണി.
advertisement
7/12
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: പഴയ സുഹൃത്തുക്കളുമായോ സഹപ്രവർത്തകരുമായോ ഉള്ള ഒത്തുചേരൽ വളരെ രസകരമായ ചില സംഭാഷണങ്ങളിലേക്കും ഓർമ്മകളിലേക്കും നിങ്ങളെ നയിക്കും. നിങ്ങളെ ആരാധിക്കുന്ന ഒരാൾ നിങ്ങളെ തേടിയെത്തും. ഏറെക്കാലമായി നിങ്ങൾ കാത്തിരുന്ന സമയം ലഭിക്കുന്നതിന് ഒരു നീണ്ട നടത്തം നല്ലതായിരിക്കും. ഭാഗ്യചിഹ്നം – ഒരു സ്വർണാഭരണം.
advertisement
8/12
സ്‌കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: നിങ്ങൾ അധികാരം കയ്യാളുന്ന ഒരിടത്ത് എത്തിയിട്ടുണ്ടെന്ന് ബോധ്യപ്പെടും. നിങ്ങൾക്ക് ഇപ്പോഴത്തെ സാഹചര്യത്തിൽ മുന്നോട്ട് പോവാൻ ആവശ്യമുള്ള പണം വളരെ എളുപ്പത്തിൽ കയ്യിലെത്തും. നിങ്ങൾ ഏറെ ആഗ്രഹിച്ച് സമയമെടുത്ത് ചെയ്തിട്ടുള്ള ഒരു കാര്യം ഇപ്പോൾ നിങ്ങൾക്ക് തന്നെ ഗുണകരമായി മാറുന്നത് കാണാം. ബന്ധുക്കളോ കുടുംബത്തിലുള്ളവരോ ആയി ഇന്ന് അനാവശ്യമായ വഴക്കുകൾ ഒഴിവാക്കാൻ പരമാവധി ശ്രമിക്കുക. ഭാഗ്യചിഹ്നം: ഒരു മരത്തവി.
advertisement
9/12
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: നിങ്ങൾക്ക് അസൈൻ ചെയ്തിട്ടുള്ള ഒരു ജോലി മാറ്റിവെക്കേണ്ടി വരും. അല്ലെങ്കിൽ നിങ്ങൾക്ക് ആ ജോലി സമയമില്ലാത്തതിനാൽ പൂർത്തിയാക്കാൻ സാധിക്കില്ല. അത് മുൻകൂട്ടി കണ്ട് പ്രവർത്തിക്കുന്നത് നല്ലതായിരിക്കും. നിങ്ങളുടെ അച്ഛൻ ഒരു കാര്യം ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ അത് കൃത്യസമയത്ത് ചെയ്ത് കൊടുക്കേണ്ടതായി വരും. നിങ്ങളുടെ ശരീരവും മനസ്സും തമ്മിലുള്ള ഏകോപനം കൃത്യമാണെന്ന് ഉറപ്പിക്കുക. ഭാ​ഗ്യചിഹ്നം – ഒരു ലെതർ ബാഗ്.
advertisement
10/12
കാപ്രികോൺ (Capricorn - മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: നിങ്ങൾ ഇത് വരെ ചെയ്യാത്ത തരത്തിലുള്ള ഒരു യാത്ര പോവാനുള്ള സാധ്യതയുണ്ട്. അത് നിങ്ങൾക്ക് മനസ്സിന് എന്തെന്നില്ലാത്ത സമാധാനം തരും. പഴയ ചില നല്ല സുഹൃത്തുക്കൾ ഈ ആഴ്ച നിങ്ങളെ കാണാനും സമയം ചെലവഴിക്കാനും ആഗ്രഹിക്കും. പല ഇടങ്ങളിലായി ചിതറി കിടക്കുന നിങ്ങളുടെ ചിന്തകളെ ഏകോപിപ്പിച്ച് ഒരു കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിക്കുക. ഭാ​ഗ്യചിഹ്നം – ഒരു പേപ്പർ കപ്പ്.
advertisement
11/12
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: പുതിയ ഒരാളിൽ നിന്ന് നിങ്ങളുടെ ജോലിക്ക് അഭിനന്ദനം ലഭിച്ചേക്കും. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധത്തിൽ ചില കുഴപ്പങ്ങൾ സംഭവിച്ചുവെന്ന് തോന്നിയേക്കാം. എന്നാൽ അത് വൈകാതെ ഗുണകരമായ ഫലങ്ങൾക്ക് കാരണമാവും. ഒരാളുടെ നഷ്ടം മറ്റൊരാളുടെ നേട്ടത്തിന് കാരണമാവും. ഭാഗ്യചിഹ്നം – റോസാപ്പൂവ്.
advertisement
12/12
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ: ചില മെഡിക്കൽ പ്രശ്നങ്ങൾ കാരണം നിങ്ങൾക്ക് ദൈനംദിന കാര്യങ്ങളിൽ സാധാരണ പോലെ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കില്ല. ഏറെക്കാലമായി നിങ്ങളോടൊപ്പം പ്രവർത്തിക്കുന്ന പാർട്ണർക്ക് വീടുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ നേരിടാൻ സാധ്യതയുണ്ട്. നിങ്ങളുടെ ജീവിതത്തിലെ പുതിയ ചാപ്റ്റർ എത്രയും പെട്ടെന്ന് തുടങ്ങാൻ പോവുകയാണെന്ന് മനസ്സിലാക്കുക. നിങ്ങൾ ഏറെക്കാലമായി ആഗ്രഹിച്ചിരിക്കുന്ന ഒരു കാര്യം ഇപ്പോഴും നടക്കില്ല. അതിനായി ഇനിയം കാത്തിരിക്കേണ്ടി വരും. ഭാ​ഗ്യചിഹ്നം – ഒരു പച്ച ക്രിസ്റ്റൽ.
മലയാളം വാർത്തകൾ/Photogallery/Life/
Astrology | പ്രതിസന്ധികളിൽ അപ്രതീക്ഷിതമായി ചിലർ സഹായിക്കും, യാത്ര മനസ്സിനെ ശാന്തമാക്കും: ഇന്നത്തെ ദിവസഫലം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories