തുല്യതാ പരീക്ഷയിൽ മലയാളത്തിന് നൂറിൽ നൂറ് നേടി ബിഹാറി യുവതി
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
വി.വി വിനോദ്
advertisement
1/6

ജനിച്ച മണ്ണിലെ ഭാഷ പോലെ പലർക്കും പ്രിയങ്കരമാണ് ജീവിക്കുന്ന നാട്ടിലെ ഭാഷയും. തൊഴിൽ തേടിയെത്തിയ ഭർത്താവിനൊപ്പം വന്ന് മലയാളം പഠിക്കുകയും സാക്ഷരതാ പരീക്ഷയിൽ നൂറിൽ നൂറ് മാർക്ക് വാങ്ങുകയും ചെയ്ത ബിഹാറി യുവതി റോമിയ കാത്തൂരിന് കൊച്ചു കേരളം മാതാവിന് സമമാണ്.
advertisement
2/6
മൂന്നു മക്കളുടെ അമ്മയും കൊല്ലം ഉമയനല്ലൂരിൽ വാടകയ്ക്ക് താമസിക്കുകയും ചെയ്യുന്ന റോമിയ വീട്ടുജോലിയുടെ തിരക്കിനിടയിലാണ് അക്ഷരം പഠിക്കാൻ സമയം കണ്ടെത്തിയത്. റോമിയ സ്വരാക്ഷരങ്ങളും വ്യഞ്ജനാക്ഷരങ്ങളും ചേർത്ത് വാക്കുകൾ എഴുതും. ഒന്നു മുതൽ നൂറു വരെ അക്കങ്ങൾ പറഞ്ഞെഴുതും.
advertisement
3/6
നാലു മാസം പ്രായമുള്ള മകൾ തമന്ന കരയുമ്പോൾ പാടിക്കൊടുക്കുന്നത്കാക്കേ കാക്കേ... കൂടെവിടെയും കൊമ്പുകുലുക്കും പശുവമ്മയുടെ പാട്ടും. 10 വർഷം മുൻപ് കേരളത്തിലെത്തിയ കുടുംബമാണ് റോമിയുടേത്.
advertisement
4/6
നാട്ടിലെ സാക്ഷരതാ പ്രവർത്തകരുടെ പ്രേരണയിലാണ് മലയാളത്തിന്റെ മാധുര്യമറിഞ്ഞത്. മയ്യനാട്ട് 298 മറുനാട്ടുകാർ സാക്ഷരതാ പരീക്ഷയെഴുതിയപ്പോൾ ഏക വനിതയും റോമിയായിരുന്നു. ഫലം വന്നപ്പോൾ നൂറിൽ നൂറ് മാർക്ക്.
advertisement
5/6
സ്വന്തമായി ഒരു വീടെന്ന ആഗ്രഹം പ്രകടിപ്പിച്ച് മുഖ്യമന്ത്രിക്ക് സ്വന്തം കൈയ്പ്പടയിൽ കത്തെഴുതി കാത്തിരിക്കുകയാണ് റോമി. നാലാംതരവും ഏഴാംതരവും പാസായി കേരളത്തിൽ തന്നെ ജോലി സമ്പാദിക്കണമെന്ന മോഹവുമുണ്ട്.
advertisement
6/6
ലോകമാതൃഭാഷാ ദിനത്തിൽ വലിയൊരു മാതൃക കൂടിയാണ് റോമിയ. 1952ല്‍ ധാക്കയില്‍ ബംഗാളി ഭാഷ പഠിക്കാന്‍ അനുവദിക്കണെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടന്ന ദിവസമാണ് ലോകമാതൃഭാഷാദിനമായി ആചരിക്കുന്നത്. വാഴപ്പള്ളി സ്‌കൂളിലെ യു കെ ജി വിദ്യാര്‍ത്ഥി ഉമറൂല്‍ ഫാറൂക്കാണ് റോമിയയുടെ മൂത്ത മകൻ. രണ്ടാമത്തെ മകൻ മുഹമ്മദ് തൗഫീക്ക് എൽ കെ ജി വിദ്യാർത്ഥിയും. ഉമ്മ മക്കളോടും ഭർത്താവിനോടും സംസാരിക്കുന്നതും പ്രിയഭാഷയായ മലയാളത്തിൽ.