ക്യാൻസറിനെ പ്രതിരോധിക്കാൻ യോഗ സഹായകമോ? ഈ കാര്യങ്ങൾ അറിഞ്ഞോളൂ
- Published by:ASHLI
- news18-malayalam
Last Updated:
നമ്മുടെ ശരീരത്തെ ബാധിക്കുന്ന ഏത് രോഗത്തേയും മനസാന്നിധ്യത്തോടെ കീഴ്പ്പെടുത്താൻ സാധിച്ചാൽ ആ രോഗത്തിൽ നിന്നും നമുക്ക് മുക്തി നേടാൻ സാധിക്കും.
advertisement
1/6

ഇന്ന് ലോകം മുഴുവൻ നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ് ക്യാൻസർ. പ്രായഭേദമന്യേ എല്ലാവരേയും ഇത് ബാധിക്കുന്നു. ഇന്ത്യയും ക്യാൻസർ രോഗികളുടെ എണ്ണത്തിൽ പിന്നിലല്ല. നമ്മുടെ രാജ്യത്ത് ഓരോ വർഷവും ലക്ഷക്കണക്കിന് ആളുകളെയാണ് ക്യാൻസർ ബാധിക്കുന്നത്. ഒരു വ്യക്തിക്ക് ക്യാൻസർ ബാധിക്കുന്നതിന് പല കാരണങ്ങൾ ചൂണ്ടിക്കാണിക്കാറുണ്ട്.
advertisement
2/6
എന്നിരുന്നാലും നമ്മുടെ ജീവിതശൈലിയും, ഭക്ഷണശീലങ്ങളും ഇതിന് ഒരു പ്രധാന കാരണമാകുന്നു. ശരീരത്തിൽ ക്യാൻസർ ബാധിക്കുന്നത് തടയാൻ യോഗ പരിശീലനം സഹായകരമോ എന്ന് നമുക്ക് നോക്കാം. ഹെൽത്ത് സൈറ്റ് ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം നമ്മുടെ ശരീരത്തിൽ വലിയ തരത്തിലുള്ള മാറ്റങ്ങൾ കൊണ്ടുവരാൻ യോഗയ്ക്ക് സാധിക്കും.
advertisement
3/6
യോഗ, ആസനം, പ്രാണായാമം, ധ്യാനം ഇവ മനസ്സിന് സമാധാനവും അതിലൂടെ ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ക്ഷേമത്തിനും സഹായകരമാണ്. നമ്മുടെ ശരീരത്തെ ബാധിക്കുന്ന ഏത് രോഗത്തേയും മനസാന്നിധ്യത്തോടെ കീഴ്പ്പെടുത്താൻ സാധിച്ചാൽ ആ രോഗത്തിൽ നിന്നും നമുക്ക് മുക്തി നേടാൻ സാധിക്കും.
advertisement
4/6
അതിനാൽ യോഗ പരിശീലിക്കുന്നത് ഉത്കണ്ഠയും വിഷാദവും പോലുള്ള ക്യാൻസറിൻ്റെ മാനസിക സമ്മർദ്ദങ്ങളെ നേരിടാൻ സഹായകരമാണ്. അതായത് ക്യാൻസർ ബാധിച്ച ഒരു വ്യക്തിയാണെങ്കിൽ യോഗ പരീശീലനം രോഗത്തോട് പോരാടാനുള്ള മനശക്തി നൽകുന്നു. യോഗ ക്യാൻസറിനുള്ള പ്രതിവിധിയല്ലെങ്കിലും, കാൻസറിനുള്ള സാധ്യതകളും പാർശ്വഫലങ്ങളും നിയന്ത്രിക്കാൻ ഇത് സഹായിക്കും.
advertisement
5/6
ഇന്ന് ഏതൊരു മനുഷ്യന്റേയും ജീവിത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന രോഗമായി മാറിയിരിക്കുകയാണ് ക്യാൻസർ. അതിനാൽ തന്നെ ഓരോ വ്യക്തിയും ചിട്ടയായാ ജീവിതശൈലി ശീലിക്കുന്നത് ഗുണം ചെയ്യും. അതിന് യോഗ പരിശീലനം വളരെ നല്ലതാണ്.
advertisement
6/6
യോഗയ്ക്ക് ക്യാൻസർ ഭേദമാക്കാനോ അതിൻ്റെ ആരംഭം തടയാനോ കഴിയില്ലെങ്കിലും കാൻസർ ചികിത്സയ്ക്ക് വിധേയരായവർക്ക് രോഗത്തെ ചെറുക്കാനുള്ള പിന്തുണ നൽകുന്നു. എന്നിരുന്നാലും ഈ കാര്യങ്ങളെക്കുറിച്ച് കൂടുതലായി മനസ്സിലാക്കുന്നത് ഒരു ആരോഗ്യ വിദഗ്ധനെ സമീപിക്കുന്നത് വളരെ നല്ലതാണ്.