Tomato | ഉപ്പില്ലാത്ത തക്കാളി ജ്യൂസ് കുടിച്ചാൽ അത്ഭുതമാറ്റം; തക്കാളി കൊണ്ട് ഇങ്ങനെയുമുണ്ട് ഉപയോഗങ്ങൾ
- Published by:meera_57
- news18-malayalam
Last Updated:
ഇങ്ങനെയൊരു പ്രയോജനം തക്കാളി കൊണ്ടുള്ളതായി അറിഞ്ഞിരുന്നോ? ചുവന്നു തുടുത്ത തക്കാളിപ്പഴത്തിന്റെ മേന്മകൾ പലതുണ്ട്
advertisement
1/7

കറികളിൽ കഷണങ്ങളാക്കി മുറിച്ചിടുന്ന തക്കാളി (tomato) വൈറ്റമിനുകളാലും മിനറലുകളാലും സമ്പുഷ്‌ടമാണ്. രുചിക്കായി ചേർക്കുന്ന തക്കാളി നാനാവിധമായ ആരോഗ്യപ്രശ്നങ്ങൾക്കുള്ള പ്രതിവിധിയായിക്കൂടിയാണ് നിങ്ങൾക്കുള്ള ഭക്ഷണമായി മാറുന്നത്. പോഷകത്തിന്റെ കാര്യത്തിൽ, ഈ കാർബ് ഉള്ളടക്കം കുറവുള്ള ഈ പഴം പോഷകങ്ങൾ നിറഞ്ഞതാണെന്നും നിരവധി ആരോഗ്യ ഗുണങ്ങളുമായി ബന്ധപ്പെട്ടിരിക്കുകായും ചെയ്യുന്നു. ചുവന്നു തുടുത്ത തക്കാളിപ്പഴത്തിന്റെ മേന്മകൾ എന്തെല്ലാം എന്ന് പരിശോധിക്കാം
advertisement
2/7
<strong>വൈറ്റമിനുകളുടെ മികച്ച ഉറവിടം:</strong> പ്രതിദിനം ശുപാർശ ചെയ്യുന്ന വിറ്റാമിൻ സിയുടെ 40 ശതമാനം തക്കാളി നൽകാൻ കഴിയും. പ്രതിരോധശേഷി, കാഴ്ച, ചർമ്മ ആരോഗ്യം എന്നിവയെ സഹായിക്കുന്ന വൈറ്റമിൻ എ യുടെ നല്ലൊരു സ്ത്രോതസാണ് തക്കാളി. അസ്ഥികൾക്ക് വിറ്റാമിൻ കെ, ഹൃദയത്തിന്റെ പ്രവർത്തനത്തിനുള്ള ഒരു പ്രധാന പോഷകമായ പൊട്ടാസ്യം എന്നിവയും തക്കാളിയിൽ അടങ്ങിയിട്ടുണ്ട് (തുടർന്ന് വായിക്കുക)
advertisement
3/7
<strong>ഹൃദയാരോഗ്യത്തിന് നല്ലത്:</strong> ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്ന ലൈക്കോപീൻ എന്ന ആന്റിഓക്‌സിഡന്റ് തക്കാളിയിലടങ്ങിയിട്ടുണ്ട്. വിദഗ്ധരുടെ അഭിപ്രായത്തിൽ, രക്തത്തിലെ ഉയർന്ന അളവിലുള്ള ലൈക്കോപീൻ, മെറ്റബോളിക് സിൻഡ്രോം ഉള്ളവരിൽ മരണനിരക്ക് കുറയ്ക്കുന്നു. ഇത് രോഗം, പ്രമേഹം, പക്ഷാഘാതം എന്നിവയ്ക്ക് കാരണമാകുന്ന അവസ്ഥയിൽ നിന്നും തക്കാളി പ്രതിരോധം തീർക്കും
advertisement
4/7
<strong>കാഴ്ച മെച്ചപ്പെടുത്താൻ സഹായിക്കുന്നു:</strong> ലൈക്കോപീൻ കണ്ണുകൾക്കും നല്ലതാണ്. തക്കാളിയിൽ ല്യൂട്ടിൻ, ബീറ്റാ കരോട്ടിൻ എന്നിവയും അടങ്ങിയിട്ടുണ്ട്, ഇത് കാഴ്ചയെ പിന്തുണയ്ക്കുകയും തിമിരം, പേശി നാശം എന്നിവയിൽ നിന്ന് കണ്ണിനെ സംരക്ഷിക്കുകയും ചെയ്യുന്നു.<strong> ദഹനാരോഗ്യത്തിന്:</strong> തക്കാളി പതിവായി കഴിക്കുന്നത് ലിപിഡ് പെറോക്സിഡേഷൻ കുറയ്ക്കുന്നു. ലിപിഡ് പെറോക്സിഡേഷൻ ഒരു ചെയിൻ റിയാക്ഷനാണ്. ഇത് ഫ്രീ റാഡിക്കലുകൾ കൊഴുപ്പിനെ ആക്രമിക്കുകയും ഹൃദ്രോഗത്തിന് കാരണമായേക്കാവുന്ന പ്രശ്നത്തിലേക്ക് നയിക്കുകയും ചെയ്യുന്നു
advertisement
5/7
കാൻസറിൽ നിന്ന് സംരക്ഷണം: 2017ലെ ഒരു പഠനമനുസരിച്ച്, തക്കാളി കഴിച്ചതിനുശേഷം ശരീരത്തിൽ അവശേഷിക്കുന്ന കരോട്ടിനോയിഡുകൾ അൾട്രാവയലറ്റ് (UV) പ്രകാശത്തിൽ നിന്നുള്ള പ്രശ്നങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു
advertisement
6/7
[caption id="attachment_726051" align="alignnone" width="1200"] ഉപ്പില്ലാത്ത തക്കാളി ജ്യൂസ് കുടിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് സാധ്യതയുള്ള മുതിർന്നവരിൽ രക്തസമ്മർദ്ദവും കൊളസ്ട്രോളും കുറയ്ക്കുമെന്ന് 2019ലെ ഒരു പഠനം അവകാശപ്പെടുന്നു. ജേണൽ ഓഫ് ഫുഡ് സയൻസ് ആൻഡ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഈ പഠനത്തിൽ, ജപ്പാനിലെ ടോക്കിയോ മെഡിക്കൽ ആൻഡ് ഡെന്റൽ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ ഏകദേശം 500 രോഗികളെ പരിശോധിച്ചു, ഉപ്പില്ലാത്ത തക്കാളി ജ്യൂസ് കുടിക്കുന്നത് ചികിത്സയില്ലാത്ത പ്രീ-ഹൈപ്പർടെൻഷനുള്ള 94 പേരിൽ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിച്ചതായി കണ്ടെത്തി</dd> <dd>[/caption]
advertisement
7/7
ഇവരിൽ സിസ്റ്റോളിക് രക്തസമ്മർദ്ദം ശരാശരി 141.2 ൽ നിന്ന് 137 mm Hg ആയും ഡയസ്റ്റോളിക് രക്തസമ്മർദ്ദം ശരാശരി 83.3 ൽ നിന്ന് 80.9 mm Hg ആയും കുറഞ്ഞതായി പഠനത്തിൽ കണ്ടെത്തി. കൂടാതെ, 125 പങ്കാളികളിൽ മോശം കൊളസ്ട്രോളിന്റെ അളവ് ശരാശരി 155 ൽ നിന്ന് 149.9 mg/dL ആയി കുറഞ്ഞു
മലയാളം വാർത്തകൾ/Photogallery/Life/
Tomato | ഉപ്പില്ലാത്ത തക്കാളി ജ്യൂസ് കുടിച്ചാൽ അത്ഭുതമാറ്റം; തക്കാളി കൊണ്ട് ഇങ്ങനെയുമുണ്ട് ഉപയോഗങ്ങൾ