മുഖത്തെ പാടുകൾ അകറ്റാൻ ഇതാ ഒരു പൊടികൈ!
- Published by:Sarika N
- news18-malayalam
Last Updated:
മുഖത്തെ പാടുകൾ ഇനി വീട്ടിൽ തന്നെ അകറ്റാം
advertisement
1/5

പ്രായം കൂടുന്നതിനനുസരിച്ച് നമ്മുടെ മുഖത്ത് പാടുകളും ചുളിവുകളും (Scars and acne on face) പ്രത്യക്ഷപ്പെടുന്നത് സ്വാഭാവികമാണ്. മിക്കപ്പോഴും മുഖക്കുരുവിന്റെയും (Pimples) മറ്റു ചർമ്മ പ്രശ്നങ്ങളുടെയും അനന്തരഫലമായും മുഖത്ത് കുഴികൾ രൂപപ്പെടാറുണ്ട്. ഇത്തരത്തിലുള്ള പാടുകൾക്ക് പുറമെ നഗ്നനേത്രങ്ങൾക്ക് കാണാൻ കഴിയാത്ത ചെറിയ സുഷിരങ്ങളും മുഖത്ത് രൂപപ്പെടാറുണ്ട്.ചർമ്മത്തെ ശ്വസിക്കാൻ സഹായിക്കുന്നത് ഈ സുഷിരങ്ങളാണ്. എന്നിരുന്നാലും, ചർമ്മത്തിൽ അഴുക്കും പൊടിയും അടിഞ്ഞു കൂടുമ്പോഴാണ് ഈ സുക്ഷിരങ്ങൾ വലുതാവുകയും മുഖകുരുവായി മാറുകയും ചെയ്യുന്നത്. എന്നാൽ സ്ഥിരമായുള്ള ചർമ്മ പരിപാലനത്തിലൂടെ ഇവയൊക്കെ വീട്ടിൽ വച്ച് തന്നെ മാറ്റാൻ കഴിയും. ഇത്തരം പ്രശ്നത്തെ എളുപ്പത്തിൽ മാറ്റാൻ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്നൊരു സിമ്പിൾ ഫേസ് പായ്ക്ക് പരിചയപ്പെടാം.
advertisement
2/5
നമ്മുടെ വീടുകളിൽ ഇപ്പോഴും ഉണ്ടാവുന്ന വസ്തുവാണ് മുട്ട ( Egg). എന്നാൽ മുട്ട കഴിക്കാൻ മാത്രമല്ല ചർമ്മസംരക്ഷണത്തിനും മുട്ട ബെസ്റ്റാണ്. മുട്ടയുടെ മഞ്ഞക്കരു (Egg Yolk) ചർമ്മത്തിന് അത്യധികം ഗുണകരമാണ്. കൊഴുപ്പും പ്രോട്ടീനുമൊക്കെ ധാരാളമായി അടങ്ങിയിരിക്കുന്ന മുട്ടയുടെ മഞ്ഞയ്ക്ക് നാച്യുറൽ മോയ്ചറൈസറായി പ്രവർത്തിക്കാൻ കഴിയും. ചർമ്മത്തിന്റെ വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ തടയുന്നതിനും ചർമ്മത്തെ ഫലപ്രദമായി പരിപാലിക്കുന്നതിനും ഇത് സഹായകമാണ്. മഞ്ഞക്കരുവിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകൾ ചർമ്മകോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും സഹായിക്കുന്നു. ചർമ്മത്തിലെ അധിക എണ്ണമയം നിയന്ത്രിക്കുന്നതിനും ഇത് ഫലപ്രദമാണ്.
advertisement
3/5
മുട്ട പോലെത്തന്നെ ചർമ്മത്തിന് നൽകാവുന്ന ഏറ്റവും നല്ല ആൻ്റി ഓക്സിഡൻ്റ ആണ് തേൻ (honey). തേൻ ചർമ്മത്തിന് വളരെയധികം ഗുണങ്ങൾ പ്രദാനം ചെയ്യുന്നു. തേനിൽ അടങ്ങിയിരിക്കുന്ന ആൻ്റി ബാക്ടീരിയിൽ ആൻ്റി ഫംഗൽ ഗുണങ്ങൾ ചർമ്മ സംരക്ഷണത്തിന് അനുയോജ്യമാണ്. ചർമ്മത്തിലെ തിളക്കക്കുറവ്, അമിതമായ നിറവ്യത്യാസം, മുഖക്കുരു തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് തേൻ സഹായകമാണ്. ചർമ്മത്തെ എക്സ്ഫോളിയേറ്റ് ചെയ്യാനും ചർമ്മത്തിൻ്റെ വാർദ്ധക്യത്തിൻ്റെ ലക്ഷണങ്ങൾ കുറയ്ക്കാനും തേൻ സഹായിക്കും.
advertisement
4/5
ഒലിവ് ഓയിൽ (Olive Oil) ചർമ്മത്തിലെ വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കുന്നതിന് ഉത്തമമാണ്. ഇത് ഒരു മികച്ച ക്ലെൻസറായും പ്രവർത്തിക്കുന്നു, ചർമ്മത്തിന് ആവശ്യമായ ജലാംശം നൽകാനും സഹായിക്കുന്നു. മുഖക്കുരു, ചർമ്മത്തിലെ മറ്റ് പാടുകൾ എന്നിവ ഇല്ലാതാക്കാനും ഇത് ഫലപ്രദമാണ്. കൂടാതെ, ചർമ്മത്തിന് ആരോഗ്യകരമായ തിളക്കം നൽകുന്നതിനും ഒലിവ് ഓയിൽ സഹായിക്കും.
advertisement
5/5
ഇനി നാച്ചുറൽ ഫെയ്സ് പായ്ക്ക് (Natural Face Pack) എങ്ങനെ തയാറാകാമെന്ന് നോക്കാം.ഇതിനായി ഒരു മുട്ടയുടെ മഞ്ഞ എടുക്കുക.ഇതിലേക്ക് ഒരു ടീ സ്പൂൺ തേനും ഒരു ടീ സ്പൂൺ ഒലീവ് ഓയിലും ചേർക്കുക. ഇവാ രണ്ടും നന്നായി യോജിപ്പിച്ചതിന് ശേഷം മുഖത്ത് പുരട്ടാം. പായ്ക്ക് ഇട്ട് 15 മിനിറ്റ് കഴിയുമ്പോൾ ഇത് കഴുകി വ്യത്തിയാക്കാം. ആഴ്ചയിൽ മൂന്ന് തവണ എങ്കിലും ഇത് ചെയ്യാവുന്നതാണ്. പരീക്ഷിക്കുന്നതിന് മുൻപ് പാച്ച് ടെസ്റ്റ് ചെയ്യാൻ മറക്കരുത്. (ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.)