Eggs| തോട് പൊട്ടാതെ മുട്ട പുഴുങ്ങണോ? ഈ ടെക്നിക്ക് പരീക്ഷിച്ച് നോക്കൂ
- Published by:Rajesh V
- news18-malayalam
Last Updated:
പലപ്പോഴും വെള്ളം തിളയ്ക്കുമ്പോൾ മുട്ടയുടെ തോട് പൊട്ടാറുണ്ട്. പാചകത്തിനിടെ പലരും നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണിത്
advertisement
1/5

പ്രോട്ടീനുകളുടെ പ്രധാന ഉറവിടമാണ് മുട്ടയെന്ന് നമുക്ക് അറിയാം. ജിമ്മിൽ വർക്കൗട്ടിന് പോകുന്നവരോ ആരും കൊതിക്കുന്ന ശരീരം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരോ ഒക്കെ മുട്ടകൾ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ട്. ഓംലെറ്റായും മുട്ട കറിയായും പുഴുങ്ങിയ മുട്ടയായും പൊരിയലായും ഒക്കെ പല രൂപത്തിലും മുട്ട കഴിക്കാം. കൂടാതെ നിരവധി കറികളുടെ ഭാഗമായും ഉപയോഗിക്കാം.
advertisement
2/5
മുട്ട കഴിക്കാൻ ഏറ്റവും എളുപ്പമുള്ള മാർഗം അവ വെള്ളത്തിൽ ഇട്ട് പുഴുങ്ങിയെടുക്കുക എന്നതാണ്. വെള്ളത്തിലിട്ട് ചൂടാക്കിയശേഷം പുറംതോട് പൊളിച്ചുമാറ്റുകയാണ് നാം ചെയ്യാറുള്ളത്. എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ പലപ്പോഴും വെള്ളം തിളയ്ക്കുമ്പോൾ മുട്ടയുടെ തോട് പൊട്ടാറുണ്ട്. പാചകത്തിനിടെ പലരും നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണിത്. എന്നാല്‍ ഇപ്പോൾ പ്രശസ്ത പാചക വിദഗ്ധനായ അനിരുദ്ധ് സേഥി തോട് പൊട്ടാതെ മുട്ട പുഴുങ്ങിയെടുക്കാനുള്ള ടെക്നിക്ക് വെളിപ്പെടുത്തി രംഗത്തെത്തി.
advertisement
3/5
അനിരുദ്ധ് പറയുന്നത് ഇങ്ങനെ- പലപ്പോഴും ആദ്യം ഗ്യാസ് ഓൺ ചെയ്യുകയാണ് നമ്മൾ ചെയ്യുക. അതിനുശേഷം പാത്രത്തിൽ വെള്ളം നിറച്ച് അടുപ്പിൽ വെക്കും. വെള്ളം തിളച്ചുതുടങ്ങുമ്പോൾ അതിലേക്ക് മുട്ട ഇടും. എന്നാൽ നല്ല വൃത്തിയായി മുട്ട പുഴുങ്ങി എടുക്കുന്നതിന് ഇതില്‍ ചില മാറ്റം വരുത്തിയാല്‍ മതി.
advertisement
4/5
ആദ്യം പാത്രത്തിൽ മുട്ട വെക്കുകയാണ് പ്രധാനമെന്ന് അനിരുദ്ധ് പറയുന്നു. അതിനുശേഷം അതിലേക്ക് വെള്ളം ഒഴിക്കണം. ഇനി ഗ്യാസ് ഓൺ ചെയ്യാം. കുറച്ചു ചൂടായശേഷം ഒരു ടീസ്പൂൺ ഉപ്പ് ചേർക്കാം. ഒപ്പം കുറച്ച് നാരങ്ങ നീരും. ഇതുവഴി മുട്ടത്തോടിൽ എന്തുമാറ്റമാണ് സംഭവിക്കുന്നതെന്നും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ അനിരുദ്ധ് സേഥി വിശദീകരിക്കുന്നു.
advertisement
5/5
നാരങ്ങയിലെ സിട്രിക് ആസിഡും ഉപ്പിലെ സോഡിയവും ചേരുന്നതോടെ മുട്ടത്തോടുകളുടെ കട്ടികൂടും. ഇതുവഴി പൊട്ടാതെ അവ പുഴുങ്ങിയെടുക്കാനാകും. അതിനുശേഷം വളരെ എളുപ്പത്തില്‍ തോട് പൊട്ടിച്ച് മുട്ട പുറത്തെടുക്കാനുമാകും. നന്നായി പുഴുങ്ങിയ മുട്ട വേണമെന്നുണ്ടെങ്കിൽ 12 മിനിറ്റ് നേരം വേണമെന്നും അദ്ദേഹം പറയുന്നു.
മലയാളം വാർത്തകൾ/Photogallery/Life/
Eggs| തോട് പൊട്ടാതെ മുട്ട പുഴുങ്ങണോ? ഈ ടെക്നിക്ക് പരീക്ഷിച്ച് നോക്കൂ