TRENDING:

Money Mantra Oct 24 | ജോലികൾ മാറ്റി വയ്ക്കരുത്; കടം വാങ്ങുന്നത് ഒഴിവാക്കുക; ഇന്നത്തെ സാമ്പത്തിക ഫലം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2022 ഒക്ടോബര്‍ 24-ലെ സാമ്പത്തിക ഫലം അറിയാം. തയ്യാറാക്കിയത്: ഭൂമിക കലാം (പ്രശസ്ത ജ്യോതിഷ, ടാരറ്റ് കാര്‍ഡ് റീഡര്‍).
advertisement
1/11
ജോലികൾ മാറ്റി വയ്ക്കരുത്; കടം വാങ്ങുന്നത് ഒഴിവാക്കുക; ഇന്നത്തെ സാമ്പത്തിക ഫലം
ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: ഓഫീസില്‍ ഉത്തരവാദിത്തത്തോടെ പെരുമാറുന്നത് നിങ്ങളുടെ ബിസിനസും മെച്ചപ്പെടുത്തും. വരവ്-ചെലവ് ബാലന്‍സ് ചെയ്ത് നിലനിര്‍ത്താന്‍ സാധിക്കും. പ്രൊഫഷണലുകള്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. നിങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിക്കും. പരിഹാരം: അമ്മയ്ക്ക് മധുരമുള്ള എന്തെങ്കിലും നല്‍കുക.
advertisement
2/11
ടോറസ് (Taurus - ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: ജോലി സംബന്ധമായ കാര്യങ്ങള്‍ മാറ്റിവയ്ക്കുന്നത് ഒഴിവാക്കുക. നിങ്ങളുമായി അടുപ്പമുള്ളവരുടെ ഉപദേശമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഇടവരും. ചെലവുകളും ബജറ്റും ശ്രദ്ധിക്കുക. വാണിജ്യ ഇടപാടുകളില്‍ ജാഗ്രത പുലര്‍ത്തുക. നിങ്ങളെ മറ്റുള്ളവര്‍ വഞ്ചിക്കാന്‍ സാധ്യതയുണ്ട്, അതിനാല്‍ ജാഗ്രത പാലിക്കുക. ജോലിസ്ഥലത്തെ മാനേജ്‌മെന്റിനെ അവഗണിക്കരുത്. പരിഹാരം: മഹാവിഷ്ണുവിന് മഞ്ഞനിറത്തിനുള്ള വസ്തുക്കള്‍ സമര്‍പ്പിക്കുക.
advertisement
3/11
ജെമിനി (Gemini - മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സില്‍ ആഗ്രഹിച്ച ഫലം ലഭിക്കും. തടസ്സങ്ങള്‍ താനേ നീങ്ങും. ടീം വര്‍ക്ക് വര്‍ദ്ധിക്കും. മറ്റുള്ളവരുമായുള്ള ബന്ധങ്ങളുടെ പ്രയോജനം ലഭിക്കും. തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടും. ദീര്‍ഘകാലമായി മുടങ്ങി കിടന്ന പദ്ധതികള്‍ ത്വരിതപ്പെടുത്തുക. ലാഭം നേടുന്നതിനുളള അവസരമുണ്ടാകും. പ്രൊഫഷണലുകളുടെ ഭാഗത്ത് നിന്ന് നിങ്ങള്‍ക്ക് പിന്തുണ ലഭിക്കും. പരിഹാരം: ഗണപതിക്ക് ലഡ്ഡു സമര്‍പ്പിക്കുക.
advertisement
4/11
കാന്‍സര്‍ (Cancer - കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തിക നേട്ടം വര്‍ദ്ധിക്കും. വ്യവസായികള്‍ക്ക് മറ്റുള്ളവരുടെ ഇടയിലുള്ള സ്വാധീനം നിലനില്‍ക്കും. നിങ്ങളുടെ ആത്മവിശ്വാസം ഉയരും. പുരോഗതിക്കുള്ള അവസരങ്ങള്‍ ഉണ്ടാകും. ബിസിനസ്സ് അഭിവൃദ്ധിപ്പെടും. വിജയ സാധ്യത വര്‍ദ്ധിക്കും. മറ്റുള്ളവര്‍ക്കിടയില്‍ നിങ്ങളുടെ ബഹുമാനവും വര്‍ദ്ധിക്കും. അനുകൂല സാഹചര്യങ്ങൾ വന്നു ചേരും. പദ്ധതികള്‍ വേഗത്തില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുക. പരിഹാരം: തടവിലാക്കപ്പെട്ട പക്ഷികളെ മോചിപ്പിക്കുക.
advertisement
5/11
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: ആകര്‍ഷകമായ ജോലി ഓഫറുകള്‍ ലഭിക്കും. ജോലി ചെയ്യാന്‍ പരമാവധി സമയം മാറ്റി വയ്ക്കുക. സംരംഭകര്‍ക്ക് അവസരങ്ങള്‍ വര്‍ദ്ധിക്കും. ബിസിനസ്സില്‍ ചില നിയന്ത്രണങ്ങൾ ആവശ്യമാണ്. സാമ്പത്തികരംഗം ശക്തി പ്രാപിക്കും. പരിഹാരം: ഏഴ് തവണ സുന്ദരകാണ്ഡമോ ഹനുമാന്‍ ചാലിസയോ ചൊല്ലുക.
advertisement
6/11
വിര്‍ഗോ ( Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തിക കാര്യങ്ങള്‍ സാധാരണ നിലയിലായിരിക്കും. മത്സരങ്ങളില്‍ ക്ഷമയോടെ കാത്തിരിക്കുക. ഇടപാടുകളില്‍ വ്യക്തത വര്‍ദ്ധിപ്പിക്കാന്‍ ശ്രദ്ധിക്കുക. തൊഴില്‍പരമായ കാര്യങ്ങളില്‍ മാന്യത പുലര്‍ത്തുക. ബിസിനസുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുക. പരിഹാരം: ആല്‍മരത്തിന്റെ ചുവട്ടില്‍ നെയ് വിളക്ക് കത്തിക്കുക.
advertisement
7/11
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സുകാര്‍ സാമ്പത്തിക വാണിജ്യ മേഖലകളില്‍ മികച്ച പരിശ്രമങ്ങള്‍ നടത്തും. അപകടകരമായ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യം കാണിക്കരുത്. ഓഹരി വിപണിയും ഊഹക്കച്ചവടവും മൂലം നഷ്ടം ഉണ്ടാകാൻ സാധ്യതയുണ്ട്. നിങ്ങളിലെ കലാ വൈദഗ്ധ്യം മെച്ചപ്പെടും. പ്രൊഫഷണലുകള്‍ക്ക് മികച്ച നേട്ടത്തോടെ മുന്നോട്ട് നീങ്ങാനാകും. പരിഹാരം: ഹനുമാന്‍ ചാലിസ ചൊല്ലുക.
advertisement
8/11
സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ കഴിവിന്റെ അടിസ്ഥാനത്തില്‍ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തേണ്ടി വരും. നിക്ഷേപം മൂലം നഷ്ടം ഉണ്ടാകാന്‍ സാധ്യതയുണ്ട്. പണമിടപാട് ബുദ്ധിപൂര്‍വ്വം ചെയ്യുക. ശ്രദ്ധയോടെ വാഹനം ഓടിക്കുക. പരിഹാരം: കറുത്ത നായയ്ക്ക് കടുകെണ്ണ പുരട്ടി റൊട്ടി കൊടുക്കുക.
advertisement
9/11
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് വിജയം നേടാനാകും. ലഭ്യമായ വിഭവങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. സമ്പത്ത് വര്‍ദ്ധിക്കും. കടം വാങ്ങുന്നത് ഒഴിവാക്കുക, അല്ലാത്ത പക്ഷം തിരിച്ചടയ്ക്കാന്‍ ബുദ്ധിമുട്ട് നേരിടും. നിങ്ങള്‍ക്കെതിരെ നടക്കുന്ന ഗൂഢാലോചനയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. ബിസിനസില്‍ വിജയമുണ്ടാകും. പരിഹാരം: ശ്രീ കൃഷ്ണനു പഞ്ചസാര സമര്‍പ്പിക്കുക.
advertisement
10/11
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഭൗതിക കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കേണ്ടിവരും, അതിനാല്‍ സാമ്പത്തിക സ്ഥിതി മോശമാകും. നിയമങ്ങള്‍ കൃത്യമായി പാലിക്കുക. ബിസിനസ്സ് സുഗമമായി മുന്നോട്ട് പോകും. കൂടുതൽ ചിന്തിക്കാന്‍ ശ്രമിക്കുക. പരിഹാരം: ഗണപതിക്ക് കറുക നിവേദിക്കുക, 108 തവണ ഗണേശമന്ത്രം ജപിക്കുക.
advertisement
11/11
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്തെ സാമ്പത്തിക കാര്യങ്ങള്‍ പുരോഗമിക്കും. വ്യവസായികള്‍ക്ക് ബിസിനസ്സില്‍ നിന്ന് ലാഭം ലഭിക്കും. ഓഫീസ് ജോലിയുടെ വേഗത വര്‍ധിക്കും. ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും. സഹപ്രവര്‍ത്തകരുടെ പിന്തുണ ലഭിക്കും. സുപ്രധാന കാര്യങ്ങള്‍ ചെയ്യാനാകും. ക്രിയാത്മകമായിരിക്കാന്‍ ശ്രമിക്കുക. പരിഹാരം: ദുര്‍ഗ്ഗാ ക്ഷേത്രത്തില്‍ ദുര്‍ഗാ ചാലിസ പാരായണം ചെയ്യുക.
മലയാളം വാർത്തകൾ/Photogallery/Life/
Money Mantra Oct 24 | ജോലികൾ മാറ്റി വയ്ക്കരുത്; കടം വാങ്ങുന്നത് ഒഴിവാക്കുക; ഇന്നത്തെ സാമ്പത്തിക ഫലം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories