Weightloss | ഭാരം കുറയ്ക്കണോ? എങ്കിൽ ഈ അഞ്ച് ഭക്ഷണങ്ങൾ ഇപ്പോഴേ നിർത്തിക്കോ
- Published by:user_57
- news18-malayalam
Last Updated:
പലർക്കും ജീവിതത്തിന്റെ ഭാഗമായി മാറിയ അഞ്ച് ഭക്ഷണങ്ങൾ ഒഴിവാക്കിയാൽ ശരീരഭാരം കുറയ്ക്കാം
advertisement
1/8

'മൈൻഡ്ഫുൾ ഈറ്റിംഗ്' എന്ന് കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ, വിഷമിക്കേണ്ട. ഭക്ഷണം കഴിക്കുന്നതിനുപകരം അത് ആസ്വദിക്കുകയും പൂർണ്ണമായി അനുഭവിക്കുകയും ചെയ്യുന്നതാണ് ശ്രദ്ധാപൂർവമായ ഭക്ഷണം അഥവാ മൈൻഡ്ഫുൾ ഈറ്റിംഗ്. അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനെ ഇത് അർത്ഥമാക്കുന്നില്ല. പകരം, കലോറി നിയന്ത്രണത്തിലും ശരീരഭാരം കുറയ്ക്കുന്നതിലും മാത്രം ഉറച്ചുനിൽക്കുന്നതിനുപകരം ശരിയായ പോഷകങ്ങൾ കഴിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇത് പ്രോത്സാഹിപ്പിക്കുന്നു
advertisement
2/8
ശ്രദ്ധാപൂർവം ഭക്ഷണം കഴിക്കേണ്ടതിന്റെ ആവശ്യകതയും അതിന്റെ ഗുണങ്ങളും നമുക്ക് നോക്കാം. കലോറി കുറയ്ക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, ശ്രദ്ധാപൂർവമായ ഭക്ഷണം, ആരോഗ്യകരമായ ദിനചര്യ, വ്യായാമം എന്നിവ ഉൾപ്പെടുന്ന ഒരു ജീവിതശൈലി സ്വീകരിക്കുന്നത് ശരീരഭാരം കുറയ്ക്കുന്നതിൽ നിർണായകമാണ് (തുടർന്ന് വായിക്കുക)
advertisement
3/8
പ്രോട്ടീനുകളും നാരുകളും അടങ്ങിയ ഭക്ഷണങ്ങൾ ഫലപ്രദമായി ശരീരഭാരം കുറയ്ക്കാൻ കാരണമാകുന്നു. അതേസമയം, കലോറി കുറയ്ക്കുന്നത് ശ്രദ്ധാപൂർവ്വം നിരീക്ഷിക്കാതെ കഴിക്കുന്നത് കാര്യം വഷളാക്കും. ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഇനിപ്പറയുന്നു
advertisement
4/8
കുക്കികളും കേക്കുകളും: അധിക പഞ്ചസാരയും കലോറിയും അടങ്ങിയ ഈ ഭക്ഷണങ്ങൾ നിങ്ങളുടെ വയർ അധികനേരത്തേക്ക് നിറയ്ക്കില്ല. നിങ്ങൾക്ക് വീണ്ടും വിശക്കും. മാത്രമല്ല മധുരവും സ്വാദിഷ്ടവുമായ ഭക്ഷണ പദാർത്ഥങ്ങളിൽ അടങ്ങിയിരിക്കുന്ന ഉയർന്ന കലോറി ഉള്ളടക്കം നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനുള്ള യാത്രയിൽ ഒരു തടസ്സമാകും
advertisement
5/8
മദ്യം: മദ്യം കഴിക്കുന്നത് പലപ്പോഴും ശരീരഭാരം വർദ്ധിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ബിയർ പ്രത്യേകിച്ച്. ഉയർന്ന കലോറി ഉള്ളടക്കം കാരണം ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങൾക്ക് ഇത് വിഘാതം സൃഷ്‌ടിക്കും
advertisement
6/8
പഞ്ചസാര നിറഞ്ഞ പാനീയങ്ങൾ: സോഡ പോലുള്ള ഉയർന്ന പഞ്ചസാര അടങ്ങിയ പാനീയങ്ങൾ അമിതമായ അളവിൽ കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഇത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുന്നതിനും കാരണമാകും. പഞ്ചസാര അടങ്ങിയ പാനീയങ്ങൾ ഉൾപ്പെടെയുള്ള നിങ്ങളുടെ പഞ്ചസാരയുടെ അളവ് ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്
advertisement
7/8
ഫ്രെഞ്ച് ഫ്രൈസ്: ഈ ജനപ്രിയ ലഘുഭക്ഷണത്തിൽ കലോറിയും കൊഴുപ്പും കൂടുതലാണ്, ഇത് ശരീരഭാരം വർദ്ധിപ്പിക്കും. മെച്ചപ്പെട്ട ആരോഗ്യ ഫലങ്ങൾക്കായി ഫ്രൈകളുടെയും ഉരുളക്കിഴങ്ങ് ചിപ്സിന്റെയും ഉപഭോഗം പരിമിതപ്പെടുത്തുന്നത് നല്ലതാണ്
advertisement
8/8
പിസ : എല്ലാ പ്രായത്തിലുമുള്ള ആളുകൾക്കിടയിൽ പിസ വളരെയധികം പ്രശസ്തി നേടിയിട്ടുണ്ട്. എന്നാൽ അതിന്റെ പോഷക ഘടനയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. വാണിജ്യപരമായി ലഭ്യമായ പല പിസകളും റിഫൈൻഡ് മാവും സംസ്കരിച്ച മാംസവും പോലുള്ള ചേരുവകൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ഇതൊരു പോഷകാഹാരമല്ല. ആരോഗ്യകരമായ തിരഞ്ഞെടുപ്പുകൾ നടത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, പോഷകഗുണമുള്ള ചേരുവകളും ടോപ്പിങ്ങുകളും ഉപയോഗിച്ച് വീട്ടിൽ പിസ തയ്യാറാക്കുന്നത് പരിഗണിക്കുക. അങ്ങനെ ചെയ്യുന്നതിലൂടെ, ചേരുവകളുടെ ഗുണനിലവാരത്തിൽ നിങ്ങൾക്ക് നിയന്ത്രണമുണ്ട്. സ്വാദിഷ്ടവും ആരോഗ്യകരവുമായ ഒരു ബദലായി മാറാൻ വീട്ടിലുണ്ടാക്കുന്ന പിസയ്ക്ക് കഴിയും
മലയാളം വാർത്തകൾ/Photogallery/Life/
Weightloss | ഭാരം കുറയ്ക്കണോ? എങ്കിൽ ഈ അഞ്ച് ഭക്ഷണങ്ങൾ ഇപ്പോഴേ നിർത്തിക്കോ