TRENDING:

Heart Attack | ഹാർട്ട് അറ്റാക്ക് വരാതിരിക്കാൻ ചെറുപ്പക്കാർ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ

Last Updated:
യുവാക്കളിൽ ഹൃദയാഘാതം തടയുന്നതിൽ ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുന്നതും അപകടസാധ്യത കുറയ്ക്കേണ്ടതിനും ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ
advertisement
1/9
Heart Attack |  ഹാർട്ട് അറ്റാക്ക് വരാതിരിക്കാൻ ചെറുപ്പക്കാർ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ
കോവിഡാനന്തരകാലത്ത് ചെറുപ്പക്കാരിൽ ഹൃദയാഘാതം കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇത് കോവിഡിന്‍റെയും വാക്സിനേഷന്‍റെയും അനന്തരഫലമാണെന്ന വാദങ്ങൾ ഉണ്ടെങ്കിലും അക്കാര്യം തെളിയിക്കാൻ ഇതുവരെ ഒരു പഠനത്തിനും സാധിച്ചിട്ടില്ല. ഹൃദയാഘാതം ചെറുപ്പക്കാരിൽ കൂടുതലായി കാണപ്പെടാൻ പ്രധാനകാരണം തെറ്റായ ജീവിതശൈലിയും ഭക്ഷണശീലവുമാണെന്ന് ഡോക്ടർമാർ പറയുന്നു. ഇവിടെയിതാ, യുവാക്കളിൽ ഹൃദയാഘാതം തടയുന്നതിൽ ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുന്നതും അപകടസാധ്യത കുറയ്ക്കേണ്ടതിനും ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ.
advertisement
2/9
1. ആരോഗ്യകരമായ ഭക്ഷണക്രമം: പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയ സമീകൃതാഹാരം ശീലമാക്കുക. സംസ്കരിച്ച ഭക്ഷണങ്ങൾ, മധുരമുള്ള പാനീയങ്ങൾ, പൂരിതവും ട്രാൻസ് ഫാറ്റും അടങ്ങിയ ഭക്ഷണങ്ങൾ എന്നിവയുടെ ഉപയോഗം ഒഴിവാക്കുകയോ നന്നായി നിയന്ത്രിക്കുകയോ ചെയ്യുക.
advertisement
3/9
2. വ്യായാമം: ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റെങ്കിലും ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുക. ജോഗിംഗ്, നീന്തൽ സൈക്ലിംഗ് പോലുള്ള ഹൃദയത്തിന് ഗുണകരമായ വ്യായാമങ്ങൾ ചെയ്യണം. ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ ചെയ്യാൻ ശ്രദ്ധിക്കണം.
advertisement
4/9
3. പുകവലി ഉപേക്ഷിക്കുക: പുകവലി ഹൃദയാഘാത സാധ്യത നല്ലരീതിയിൽ വർദ്ധിപ്പിക്കുന്നു. പുകവലിക്കുന്ന ശീലമുണ്ടെങ്കിൽ ഇപ്പോൾത്തന്നെ ഒഴിവാക്കാൻ ശ്രമിക്കുക. ഇതിനായി ആരോഗ്യ വിദഗ്ധരുടെ സഹായമോ ലഹരിവിമുക്തി ചികിത്സയോ തേടുക.
advertisement
5/9
4. മദ്യപാനം നിയന്ത്രിക്കണം: അമിതമായ മദ്യപാനം ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകും. അതിനാൽ മദ്യപാനം ഉപേക്ഷിക്കയോ നിയന്ത്രിക്കുകയോ ചെയ്യണം.
advertisement
6/9
5. സമ്മർദ്ദം നിയന്ത്രിക്കുക: വിട്ടുമാറാത്ത സമ്മർദ്ദം ഹൃദ്രോഗത്തിന് കാരണമാകും. വ്യായാമം, ധ്യാനം, യോഗ, അല്ലെങ്കിൽ സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും പിന്തുണ തേടുന്നത് പോലുള്ള സമ്മർദ്ദം നിയന്ത്രിക്കാൻ ആരോഗ്യകരമായ വഴികൾ തെരഞ്ഞെടുക്കുക.
advertisement
7/9
6. രക്തസമ്മർദ്ദവും കൊളസ്ട്രോളിന്റെ അളവും: ഉയർന്ന രക്തസമ്മർദ്ദവും കൊളസ്ട്രോളിന്റെ അളവും ഹൃദയാഘാതത്തിനുള്ള അപകട ഘടകങ്ങളാണ്. ഡോക്ടറുടെ മാർഗനിർദേശം അനുസരിച്ച് ഇവ രണ്ടും പതിവായി പരിശോധിക്കുകയും നിയന്ത്രിക്കാൻ ആവശ്യമായ മാർഗങ്ങൾ തേടുകയും ചെയ്യുക.
advertisement
8/9
7. ശരീരഭാരം: അമിതഭാരം ഹൃദയത്തെ ആയാസപ്പെടുത്തുകയും ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. സമീകൃതാഹാരം പിന്തുടരുകയും ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്താൽ ശരീരഭാരം ആരോഗ്യകരമായി നിലനിർത്താനാകും.
advertisement
9/9
നിരാകരണം- മുകളിൽ നൽകിയിരിക്കുന്നത് ചില പഠനങ്ങളെയും റിപ്പോർട്ടുകളെയും അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ്. ആധികാരികമായ ആരോഗ്യ ഉപദേശമോ നിർദേശമോ അല്ല. ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ ഡോക്ടറെ കണ്ട് മാർഗനിർദേശങ്ങളും ചികിത്സയും തേടുക.
മലയാളം വാർത്തകൾ/Photogallery/Life/Health/
Heart Attack | ഹാർട്ട് അറ്റാക്ക് വരാതിരിക്കാൻ ചെറുപ്പക്കാർ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories