ഉറക്കം ആറ് മണിക്കൂറിൽ താഴെയാണോ? ഹൃദയത്തെ ബാധിക്കുന്നത് എങ്ങനെയെന്ന് അറിയാം
- Published by:Anuraj GR
- news18-malayalam
Last Updated:
തുടർച്ചയായ ദിവസങ്ങളിൽ ഉറക്കമില്ലായ്മ ഉണ്ടായാൽ അത് രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും ഹൃദയസ്തംഭനത്തിനും വൃക്കരോഗത്തിനും ഇടയാക്കുകയും ചെയ്യുന്നു
advertisement
1/7

ഹൃദയത്തിന്‍റെ ആരോഗ്യം തകരാറിലാക്കുന്ന ഒരു സുപ്രധാന ആരോഗ്യപ്രശ്നമാണ് ഉറക്കമില്ലായ്മ. മതിയായ സമയം ഉറങ്ങാനായില്ലെങ്കിൽ രക്തസമ്മർദ്ദം കൂടാനും പൊണ്ണത്തടി ഉണ്ടാകാനും അതിനൊപ്പം ഹൃദ്രോഗം പക്ഷാഘാതം എന്നിവയ്ക്കും സാധ്യതയുണ്ടെന്ന് വിവിധ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
advertisement
2/7
രണ്ട് വർഷം മുമ്പ് നടത്തിയ ഒരു പഠനത്തിൽ, ഉറക്കമില്ലായ്മ ഹൃദയത്തിന്‍റെ ആരോഗ്യം മോശമാക്കുമെന്ന് പറയുന്നു. ഉറക്കം കുറയുന്നത് സമ്മർദ്ദം വർദ്ധിപ്പിക്കുകയും ശാരീരികപ്രവർത്തനങ്ങളെ ബാധിക്കുകയും ചെയ്യുന്നു. ഇത് ഹൃദ്രോഗത്തിലേക്ക് നയിക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്.
advertisement
3/7
പ്രായപൂർത്തിയായ ഒരാൾ ദിവസം കുറഞ്ഞത് ഏഴ് മണിക്കൂറെങ്കിലും ഉറങ്ങണമെന്നാണ് വിദഗ്ദർ നിർദേശിക്കുന്നത്. ഉറക്കം ഏഴ് മണിക്കൂറിൽ താഴെയായാൽ ഹൃദയാഘാതം, വിഷാദം എന്നിവ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത് സ്ഥിരമായ ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത വർദ്ധിപ്പിക്കും.
advertisement
4/7
തുടർച്ചയായ ദിവസങ്ങളിൽ ഉറക്കമില്ലായ്മ ഉണ്ടായാൽ അത് രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും ഹൃദയസ്തംഭനത്തിനും വൃക്കരോഗത്തിനും ഇടയാക്കുകയും ചെയ്യുന്നു. പതിനെട്ട് വയസ് പൂർത്തിയായ ഒരാൾ ദിവസം 7-8 മണിക്കൂർ ഉറങ്ങണണെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ശുപാർശ ചെയ്യുന്നു.
advertisement
5/7
എല്ലാ ദിവസവും എട്ട് മണിക്കൂറെങ്കിലും ഉറങ്ങണമെന്ന് നിർദേശിക്കാനുള്ള കാരണങ്ങളും വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഉറക്കത്തിനിടെ ശാരീരികപ്രവർത്തനങ്ങൾ സ്വയം നവീകരിക്കപ്പെടുന്നു. രക്തസമ്മർദ്ദം, ഹൃദയമിടിപ്പ്, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ നിയന്ത്രിക്കപ്പെടുന്നത് ഉറക്കത്തിനിടെയാണ്. ഈ പ്രവർത്തനങ്ങൾ തടസപ്പെടുന്നത് ഹൃദയാരോഗ്യത്തെ ബാധിക്കും.
advertisement
6/7
ഉറക്കം ആറ് മണിക്കൂറിൽ താഴെയായാൽ അത് ഹൃദയാരോഗ്യത്തെ ബാധിക്കുന്നത് എങ്ങനെയെന്ന് നോക്കാം. സ്ഥിരമായി അനുഭവപ്പെടുന്ന ഉറക്കമില്ലായ്മ, ശരീരത്തിൽ സ്ട്രെസ് ഹോർമോണുകൾ കൂടുതലായി ഉൽപാദിപ്പിക്കാൻ ഇടയാക്കും. ഇത് രക്തക്കുഴലുകളെ പരിമിതപ്പെടുത്തുകയും രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും ചെയ്യും.
advertisement
7/7
ഒരു മനുഷ്യൻ ഉറങ്ങുന്ന സമയം ഹൃദയം കൂടുതൽ നന്നായിരിക്കും. കാരണം ഉറക്കത്തിനിടെ ഹൃദയമിടിപ്പും രക്തസമ്മർദ്ദവും കുറയുന്നു. കൂടാതെ ശ്വാസോച്ഛാസം സ്ഥിരത കൈവരിക്കുകയും ചെയ്യും. ഇത് ഹൃദയത്തിനും രക്തക്കുഴലുകൾക്കും വിശ്രമിക്കാനും സമ്മർദ്ദത്തെ മറികടക്കാൻ സഹായിക്കുകയും ചെയ്യുന്നു.
മലയാളം വാർത്തകൾ/Photogallery/Life/Health/
ഉറക്കം ആറ് മണിക്കൂറിൽ താഴെയാണോ? ഹൃദയത്തെ ബാധിക്കുന്നത് എങ്ങനെയെന്ന് അറിയാം