TRENDING:

കൊറോണ പോരാട്ടത്തിൽ BCG വാക്സിൻ നിർണായകമെന്ന് US ശാസ്ത്രജ്ഞർ; ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകുന്ന കണ്ടെത്തൽ

Last Updated:
ഇറ്റലി, അമേരിക്ക, നെതര്‍ലന്‍ഡ്സ് തുടങ്ങിയ രാജ്യങ്ങളിൽ ബിസിജി വാക്സിനേഷന്‍ നിര്‍ബന്ധമല്ല. എന്നാൽ വാക്സിനേഷൻ നിർബന്ധമാക്കിയിട്ടുള്ള രാജ്യങ്ങളിൽ കോവിഡ് 19 ഗുരുതരമായി ബാധിച്ചിട്ടില്ലെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്.
advertisement
1/11
കൊറോണ: BCG വാക്സിൻ നിർണായകമെന്ന് US ശാസ്ത്രജ്ഞർ; ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകുന്ന കണ്ടെത്തൽ
ന്യൂഡല്‍ഹി: ക്ഷയരോഗപ്രതിരോധത്തിനു നല്‍കുന്ന ബാസിലസ് കാല്‍മെറ്റെ ഗുവെരിന്‍ (ബിസിജി) വാക്സിന്‍ കൊറോണ വൈറസിനെതിരായ ചികിത്സയിൽ നിര്‍ണായകമാകുമെന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍. കൊറോണ വൈറസ് വ്യാപനത്തിന്റെ തീവ്രതയും ചെറുപ്പകാലത്തെ ബിസിജി വാക്സിനേഷനും തമ്മില്‍ ബന്ധമുണ്ടെന്നാണ് ന്യൂയോര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എന്‍വൈഐടി)യിലെ ശ്സ്ത്രജ്ഞരാണ് വിശദീകരിക്കുന്നത്.
advertisement
2/11
ഇന്ത്യ ഈ വാക്സിൻ കുട്ടികൾ ജനക്കുമ്പോൾ തന്നെ നൽകുന്ന കീഴ്വഴക്കം പിന്തുടരുന്ന രാജ്യമാണ്. ഇതാണ് ഈ രംഗത്ത് ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകുന്നതും.
advertisement
3/11
ഇറ്റലി, അമേരിക്ക, നെതര്‍ലന്‍ഡ്സ് തുടങ്ങിയ രാജ്യങ്ങളിൽ ബിസിജി വാക്സിനേഷന്‍ നിര്‍ബന്ധമല്ല. എന്നാൽ വാക്സിനേഷൻ നിർബന്ധമാക്കിയിട്ടുള്ള  രാജ്യങ്ങളിൽ കോവിഡ് 19 ഗുരുതരമായി ബാധിച്ചിട്ടില്ലെന്നാണ് എന്‍വൈഐടി ബയോമെഡിക്കല്‍ സയന്‍സസ് അസി. പ്രഫ. ഗൊണ്‍സാലോ ഒട്ടാസുവിന്റെ നേതൃത്വത്തിലുള്ള ഗവേഷകര്‍ വ്യക്തമാക്കുന്നു.
advertisement
4/11
കോവിഡ് 19-ന്റെ പ്രധാന രോഗലക്ഷണമായ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ക്കും ബിസിജി വാക്സിന്‍ ഫലപ്രദമാണെന്ന്  ശാസ്ത്രജ്ഞര്‍ പറയുന്നു.
advertisement
5/11
അമേരിക്കയില്‍ മരണസംഖ്യ 4000 കടന്നു. ഇറ്റലിയില്‍ ഒരു ലക്ഷത്തിലേറെ പേര്‍ക്കാണു രോഗം ബാധിച്ചത്. 12000 പേര്‍ മരിച്ചു. 12000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത നെതര്‍ലന്‍ഡ്സില്‍ ആയിരത്തിലേറെ പേര്‍ മരിച്ചു. അതേസമയം ബിസിജി വാക്സിന്‍ നിര്‍ബന്ധമായും എടുക്കുന്ന രാജ്യങ്ങളില്‍ രോഗവ്യാപനവും മരണനിരക്കും കുറവാണ്.
advertisement
6/11
1984-ല്‍ മാത്രം ബിസിജി വാക്സിനേഷന്‍ നടപ്പാക്കിയ ഇറാനില്‍ മരണനിരക്ക് (10 ലക്ഷം പേരില്‍) 19.7 ശതമാനമാണ്. എന്നാല്‍ 1947-ല്‍ തന്നെ വാക്സിനേഷന്‍ നടപ്പാക്കിയ ജപ്പാനില്‍ 0.28 മാത്രമാണ് മരണനിരക്ക്. 1920-കള്‍ മുതല്‍ തന്നെ ബിസിജി വാക്സിന്‍ നല്‍കുന്ന ബ്രസീലില്‍ 0.0573 മാത്രമാണ് മരണനിരക്ക്.
advertisement
7/11
ക്ഷയരോഗ നിരക്ക് കുറഞ്ഞതോടെ 1963-നും 2010-നും ഇടയില്‍ പല യൂറോപ്യന്‍ രാജ്യങ്ങളും ബിസിജി വാക്സിനേഷന്‍ നിര്‍ത്തലാക്കിയിരുന്നു. വാക്സിനേഷന്‍ നല്‍കിയിരുന്ന 180 രാജ്യങ്ങളില്‍ 157 രാജ്യങ്ങളും ഇപ്പോഴും അതു തുടരുന്നുണ്ട്. ഈ സാഹചര്യത്തില്‍ കോവിഡിനെതിരായ പോരാട്ടത്തില്‍ ബിസിജി വാക്സിന്‍ നിര്‍ണായകമാകുമെന്നും ഗവേഷകര്‍ വിശ്വസിക്കുന്നു.
advertisement
8/11
ഇതുസംബന്ധിച്ച പഠനങ്ങള്‍ ഓസ്ട്രേലിയയിലെയും നെതര്‍ലന്‍ഡ്സിലെയും ശാസ്ത്രജ്ഞര്‍ ആരംഭിച്ചുകഴിഞ്ഞു. കോവിഡ് 19 രോഗം ചികിത്സിക്കുന്നവര്‍ക്കുള്ള പ്രതിരോധ മരുന്നായി ബിസിജി ഉപയോഗിക്കാനാകുമോ എന്നും പരിശോധിക്കുന്നുണ്ട്.
advertisement
9/11
ലക്ഷക്കണക്കിനു കുഞ്ഞുങ്ങള്‍ക്കാണു ജനനത്തിനു തൊട്ടുപിന്നാലെ ഇന്ത്യയിൽ വാക്സിന്‍ നല്‍കുന്നത്. ക്ഷയരോഗം ക്രമാതീതമായതോടെ 1948-ലാണ് കൂട്ട ബിസിജി വാക്സിനേഷന്‍ ഇന്ത്യ നടപ്പാക്കിയത്.
advertisement
10/11
മൂത്രാശയ കാന്‍സറിന്റെ ആദ്യഘട്ട ചികിത്സയ്ക്കും ഈ മരുന്ന് ഉപയോഗിക്കാറുണ്ട്. വാക്സിന്‍ ശരീരത്തിലെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കും.
advertisement
11/11
രോഗം പൂര്‍ണമായി ഭേദമാക്കാന്‍ ബിസിജി വാക്സിനു കഴിഞ്ഞില്ലെങ്കിലും രോഗവ്യാപനം ഗണ്യമായി കുറയ്ക്കാന്‍ കഴിഞ്ഞേക്കുമെന്ന് പഞ്ചാബ് എല്‍പി യൂണിവേഴ്സിറ്റി സീനിയര്‍ ഡീന്‍ മോണിക്ക ഗുലാത്തി പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Life/Health/
കൊറോണ പോരാട്ടത്തിൽ BCG വാക്സിൻ നിർണായകമെന്ന് US ശാസ്ത്രജ്ഞർ; ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകുന്ന കണ്ടെത്തൽ
Open in App
Home
Video
Impact Shorts
Web Stories