TRENDING:

Horoscope Jan 25 | ചെലവ് വര്‍ധിക്കും; കുടുംബത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാകും: ഇന്നത്തെ രാശിഫലം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ ജനുവരി 25ലെ രാശിഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
advertisement
1/12
ചെലവ് വര്‍ധിക്കും; കുടുംബത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാകും: ഇന്നത്തെ രാശിഫലം
ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് ചെലവേറിയ ദിവസമായിരിക്കും. വിദേശ കമ്പനിയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇന്ന് കമ്പനി വക സമ്മാനം ലഭിക്കും. ആരോഗ്യം മോശമായതിനാല്‍ ചിലര്‍ ഇന്ന് ആശുപത്രിയില്‍ പോകും. ഇറക്കുമതി-കയറ്റുമതി ബിസിനസ് ചെയ്യുന്നവര്‍ക്ക് ഇന്ന് വലിയ തോതിലുള്ള വളര്‍ച്ചയുണ്ടാകും. ഇന്ന് കുടുംബത്തിനൊപ്പം ചെറിയ യാത്രകള്‍ പോകാം. ആത്മീയകാര്യത്തിലും ഇന്ന് പുരോഗതിയുണ്ടാകും. ഇന്ന് എവിടെയങ്കിലും പണം നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ തുറന്ന മനസ്സോടെ അത് ചെയ്യുക. ഭാഗ്യ നിറം - നീല ഭാഗ്യ സംഖ്യ - 7
advertisement
2/12
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ കുടുംബത്തിലെ ആളുകളുമായി സംസാരിക്കുമ്പോള്‍, നിങ്ങള്‍ ഇതുവരെ ആരോടും പറയാത്ത നിങ്ങളുടെ ഒരു രഹസ്യവും വെളിപ്പെടുത്താന്‍ പാടില്ല. ഭൂമിയോ വാഹനമോ വാങ്ങുന്നതിന് ഇന്ന് തയ്യാറെടുപ്പുകള്‍ നടത്താം. അത് നിങ്ങള്‍ക്ക് നല്ലതായി തീരും. പങ്കാളിയുടെ വിജയത്തില്‍ നിങ്ങള്‍ സന്തോഷിക്കും. ഇന്ന് വൈകിട്ട് വീട്ടില്‍ അതിഥികള്‍ വരും. ഇത് മൂലം നിങ്ങളും കുടുംബാംഗങ്ങളും തിരക്കിലായിരിക്കും. മാതാപിതാക്കളുമായി തര്‍ക്കമുണ്ടെങ്കില്‍ അക്കാര്യത്തെ കുറിച്ച് മിണ്ടാതിരിക്കുന്നതാണ് നല്ലത്. ഭാഗ്യ സംഖ്യ - 11 ഭാഗ്യ നിറം - കറുപ്പ്
advertisement
3/12
ജെമിനി (Gemini - മിഥുനം രാശി) മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ് മന്ദഗതിയിലായതിനാല്‍ ഇന്ന് നിങ്ങള്‍ക്ക് അല്‍പം വിഷമം അനുഭവപ്പെടും. ഇതുസംബന്ധിച്ച് ഇന്ന് നിങ്ങള്‍ക്ക് ആരുമായെങ്കിലും കൂടിയാലോചന നടത്തിയേക്കാം. എന്നാല്‍, നിങ്ങളുടെ പിതാവുമായി കൂടിയാലോചന നടത്തുകയാണെങ്കില്‍ നിങ്ങളുടെ പ്രശ്‌നം ഒരു പരിധിവരെ പരിഹരിക്കപ്പെടും. ജോലി ചെയ്യുന്നയാളുകള്‍ വളരെ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. ചില ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കാലതാമസം നേരിട്ടേക്കും. ഇത് മൂലം പിതാവില്‍ നിന്ന് ശകാരം കേള്‍ക്കേണ്ടി വന്നേക്കാം. ഭാഗ്യം നിമിത്തം ഇന്ന് നിങ്ങള്‍ എല്ലാ പ്രശ്‌നങ്ങളില്‍ നിന്നും പുറത്തുകടക്കും. നിങ്ങളുടെ കുട്ടിക്ക് ഏതെങ്കിലും കോഴ്‌സ് ചെയ്യാന്‍ താത്പര്യമുണ്ടെങ്കില്‍ അതിന് അപേക്ഷിക്കാവുന്നതാണ്. ഭാഗ്യ സംഖ്യ - 3 ഭാഗ്യ നിറം - ഓറഞ്ച്
advertisement
4/12
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്നത്തെ ദിവസം നിങ്ങള്‍ക്കെ ഫലപ്രദമായിരിക്കും. അവിവാഹിതര്‍ക്ക് ഇന്ന് നല്ല വിവാഹാലോചനകള്‍ വരും. പ്രണയജീവിതം നയിക്കുന്ന ആളുകള്‍ക്ക് ഇന്ന് അവരുടെ പ്രിയപ്പെട്ടവരില്‍ നിന്ന് ചില നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയും. ഇന്ന് കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിക്കുമെന്നതിനാല്‍ കുടുംബത്തില്‍ ഉത്സവാന്തരീക്ഷമുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസരംഗത്ത് നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് അധ്യാപകരുടെ സഹായം തേടേണ്ടിവരും. ഇന്ന് നിങ്ങളുടെ വരുമാനം കണക്കിലെടുത്ത് നിങ്ങളുടെ പണം ചെലവഴിക്കുന്നതാണ് നല്ലത്, അല്ലെങ്കില്‍ പിന്നീട് നിങ്ങളുടെ സമ്പത്ത് കുറയാം, അതുമൂലം നിങ്ങളുടെ സാമ്പത്തിക സ്ഥിതിക്ക് ഇളക്കം സംഭവിച്ചേക്കാം. അതിനാല്‍ നിങ്ങള്‍ ജാഗ്രത പാലിക്കണം. ഭാഗ്യ സംഖ്യ: 6 ഭാഗ്യ നിറം: തവിട്ട്
advertisement
5/12
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ ആരോഗ്യത്തില്‍ ശ്രദ്ധിക്കണം. കാരണം ഇന്ന് നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം മൂലം വയറുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടും. അതിനാല്‍ വിഭവങ്ങള്‍, മധുരപലഹാരങ്ങള്‍ മുതലായവ ഇന്ന് വീട്ടില്‍ തയ്യാറാക്കുകയാണെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കുക. നിങ്ങള്‍ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരും. വൈകുന്നേരമായാല്‍, കുട്ടികള്‍ നിങ്ങളോട് പുറത്തു കൊണ്ടുപോകാന്‍ അഭ്യര്‍ത്ഥിച്ചേക്കാം. നിങ്ങള്‍ക്ക് അവരെ സിനിമയ്ക്കും മറ്റും കൊണ്ടുപോകാം. ഇന്ന് നിങ്ങള്‍ എവിടേക്കെങ്കിലും പോകാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ സൂക്ഷിക്കുക, പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ട്. ഭാഗ്യ സംഖ്യ: 14 ഭാഗ്യ നിറം: മഞ്ഞ
advertisement
6/12
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ നല്ലൊരുദിനമായിരിക്കും. കാരണം ഇന്ന് നിങ്ങള്‍ക്ക് എന്തെങ്കിലും നിയമപരമായ കാര്യങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍, ഉച്ചകഴിഞ്ഞ് അത് നിങ്ങള്‍ക്ക് അനുകൂലമായി മാറും. ഇതിനായി നിങ്ങള്‍ വളരെക്കാലമായി കാത്തിരിക്കുകയായിരുന്നു, അതിനാല്‍ നിങ്ങളും നിങ്ങളുടെ കുടുംബാംഗങ്ങളും സന്തോഷിക്കും. ഇന്ന് നിങ്ങള്‍ക്ക് ഒരു ചെറിയ പാര്‍ട്ടി സംഘടിപ്പിക്കാനും കഴിയും. ഇന്ന് നിങ്ങള്‍ക്ക് നിങ്ങളുടെ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്താന്‍ കഴിയില്ല. അതിനാല്‍ നിങ്ങളുടെ പ്രധാനപ്പെട്ട ജോലികള്‍ മാറ്റിവച്ചേക്കാം. ഇന്ന് വൈകുന്നേരം അമ്മയ്ക്ക് ചില ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. അവരുടെ പ്രശ്‌നങ്ങള്‍ വര്‍ധിക്കുകയാണെങ്കില്‍ വൈദ്യോപദേശം തേടുക. ഭാഗ്യ സംഖ്യ: 5 ഭാഗ്യ നിറം: പിങ്ക്
advertisement
7/12
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് ഒരു സാധാരണ ദിവസമായിരിക്കും. ഇന്ന് നിങ്ങള്‍ പഴയൊരു സുഹൃത്തിനെ കണ്ടുമുട്ടും. ഇതിൽ സന്തോഷം തോന്നും. എന്നാല്‍, സുഹൃത്തിനോട് സംസാരിക്കുമ്പോള്‍ നിങ്ങള്‍ ശ്രദ്ധിക്കണം. കാരണം, നിങ്ങള്‍ പറയുന്ന കാര്യങ്ങളില്‍ അവര്‍ക്ക് വിഷമം തോന്നിയേക്കാം. ഇന്ന് നിങ്ങള്‍ക്ക് കുറച്ച് പണം ചെലവഴിക്കും. അത് നിങ്ങളുടെ പ്രശസ്തി വര്‍ധിപ്പിക്കും. കുടുംബത്തില്‍ പരസ്പര സഹകരണം നിലനിര്‍ത്തേണ്ടതുണ്ട്. അല്ലെങ്കില്‍ കുടുംബത്തില്‍ ചില സംഘര്‍ഷം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ആഡംബര കാര്യങ്ങൾക്കായി പണം ചെലവഴിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുക. അതില്‍ നിങ്ങള്‍ വിജയിക്കുകയും ചെയ്യും. ഭാഗ്യ സംഖ്യ - 9 ഭാഗ്യ നിറം - മെറൂണ്‍
advertisement
8/12
സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് വിദ്യാര്‍ഥികള്‍ക്ക് നല്ല ദിവസമായിരിക്കും. പുതിയ കോഴ്‌സ് ചെയ്യാന്‍ താത്പര്യപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് അതിനുള്ള അവസരമുണ്ടാകും. പ്രണയജീവിതം നയിക്കുന്നവര്‍ക്ക് ഇന്ന് പങ്കാളിയോടൊപ്പം യാത്ര പോകാൻ അവസരം ലഭിക്കും. എന്നാല്‍, പോകുന്നതിന് മുമ്പായി കുടുംബാംഗങ്ങളോട് അക്കാര്യം പറയുക. ഇന്ന് നിങ്ങളുടെ ബിസിനസ്സില്‍ ചില പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍, നിങ്ങളുടെ ജ്യേഷ്ഠന്റെയോ മൂത്ത സഹോദരിയുടെയോ സഹായത്തോടെ നിങ്ങള്‍ക്ക് അവ ഒരു പരിധി വരെ മറികടക്കാന്‍ കഴിയും. നിങ്ങളുടെ പങ്കാളിയുടെ ബന്ധുക്കളുമായി ഏതെങ്കിലും പണമിടപാട് നടത്താൻ പദ്ധതിയുണ്ടെങ്കിൽ നന്നായി ആലോചിച്ച് തീരുമാനമെടുക്കുക. അല്ലാത്തപക്ഷം, അത് പിന്നീട് നിങ്ങളുടെ ബന്ധത്തില്‍ വിള്ളല്‍ സൃഷ്ടിച്ചേക്കാം. ഭാഗ്യ സംഖ്യ - 12 ഭാഗ്യ നിറം - ചാര്‍ക്കോള്‍
advertisement
9/12
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: കുടുംബത്തിലെ ഏതെങ്കിലും അംഗവുമായി എന്തെങ്കിലും അകല്‍ച്ച ഉണ്ടായിരുന്നുവെങ്കില്‍ ഇന്ന് അത് അവസാനിക്കും. ആ പ്രശ്‌നം പരിഹരിച്ച് നിങ്ങള്‍ പരസ്പരം ആലിംഗനം ചെയ്യും. ഇന്ന് നിങ്ങളുടെ പങ്കാളിയുമായി എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ പരസ്പരം വഴക്കിടുന്നതിന് പകരം കുടുംബാംഗങ്ങളുമായി ഇരുന്ന് സംസാരിക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ അത് ദീര്‍ഘനേരം നീണ്ടുപോയേക്കാം. ഇന്ന്, ആരെയെങ്കിലും വിശ്വസിക്കുന്നതിനുമുമ്പ്, ഈ വ്യക്തി വിശ്വസ്തനാണോ എന്ന് ശ്രദ്ധിക്കണം അല്ലെങ്കില്‍ പിന്നീട് നിങ്ങള്‍ വഞ്ചിക്കപ്പെട്ടേക്കാം. ഭാഗ്യ സംഖ്യ: 1 ഭാഗ്യ നിറം: മിന്റ്
advertisement
10/12
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: കുടുംബജീവിതത്തില്‍ സഹകരണം നിലനിർത്തുന്നതില്‍ ഇന്ന് നിങ്ങള്‍ വിജയിക്കും. ഇന്ന് നിങ്ങള്‍ ജീവിതത്തില്‍ എന്തെങ്കിലും തീരുമാനങ്ങള്‍ തിടുക്കത്തിൽ എടുത്താല്‍, പിന്നീട് പശ്ചാത്തപിക്കേണ്ടി വന്നേക്കാം. അതിനാല്‍ ശ്രദ്ധിക്കുക. നിങ്ങളുടെ ജോലി വളരെക്കാലമായി മുടങ്ങിക്കിടക്കുകയാണെങ്കില്‍ ഇന്ന് നിങ്ങളുടെ സുഹൃത്തുക്കളുമായും ബന്ധുക്കളുമായും സംസാരിച്ച് അത് പൂര്‍ത്തിയാക്കാന്‍ പരമാവധി ശ്രമിക്കണം. ഇന്ന് വൈകുന്നേരം, നിങ്ങളുടെ പങ്കാളിയോടൊപ്പം ചില അവശ്യ സാധനങ്ങള്‍ വാങ്ങാൻ പുറത്ത് പോകും. അതിനായി നിങ്ങള്‍ ഒരു ബഡ്ജറ്റ് തയ്യാറാക്കണം. ഇല്ലെങ്കില്‍, പിന്നീട് പണത്തെക്കുറിച്ച് ഓര്‍ത്ത് വിഷമിക്കേണ്ടി വരും. ഭാഗ്യ സംഖ്യ: 17 ഭാഗ്യ നിറം: വെള്ള
advertisement
11/12
അക്വാറിയസ് (Aquarius - കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ സംസാരത്തിന്റെ മാധുര്യം നിങ്ങളുടെ ചുറ്റുമുള്ള ആളുകളെ നിങ്ങളിലേക്ക് ആകര്‍ഷിക്കും.അതുവഴി നിങ്ങളുടെ സുഹൃത്തുക്കളുടെ എണ്ണവും വര്‍ധിക്കും. ഇത് സാമൂഹിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്ക് വളരെയധികം ഗുണം ചെയ്യും. നിങ്ങള്‍ക്ക് കാര്യമായ തിരക്ക് ഇല്ലാത്തതിനാല്‍, നിങ്ങളുടെ കുടുംബാംഗങ്ങളോടൊപ്പം നിങ്ങള്‍ കുറച്ച് സമയം ചെലവഴിക്കുക. ഓഹരി വിപണി, ലോട്ടറി എന്നിവയിൽ നിന്ന് നേട്ടം ഉണ്ടായേക്കാം. ഭാഗ്യ സംഖ്യ: 15 ഭാഗ്യ നിറം: ചുവപ്പ്
advertisement
12/12
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ സന്തോഷം വര്‍ധിക്കും. കുടുംബത്തിലെ ചില അംഗങ്ങളുടെ ഉപദേശമനുസരിച്ച് പുതിയ ബിസിനസിന് തുടക്കമിടും. അതില്‍ നിങ്ങള്‍ വിജയിക്കും. നിങ്ങള്‍ക്ക് വലിയ സാമ്പത്തിക നേട്ടമുണ്ടാകും. അതുവഴി നിങ്ങളുടെ സന്തോഷം വര്‍ധിക്കും. മാനസികമായ ഭാരം കുറയും. നിങ്ങള്‍ ഇന്ന് ഒരു യാത്ര പോകാന്‍ തയ്യാറെടുക്കുകയാണെങ്കില്‍, കുടുംബാംഗങ്ങളുമായി സംസാരിച്ച് ആലോചിച്ച ശേഷം, പോകാം. ആ യാത്ര നിങ്ങള്‍ക്ക് സുഖകരവും പ്രയോജനകരവുമായിരിക്കും. എന്നാല്‍ നിങ്ങളുടെ പ്രധാനപ്പെട്ടതും വിലപിടിപ്പുള്ളതുമായ വസ്തുക്കള്‍ നിങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ നിങ്ങളുടെ പ്രിയപ്പെട്ട ഒരു വസ്തു മോഷ്ടിക്കപ്പെട്ടേക്കാം. ഭാഗ്യ സംഖ്യ: 10 ഭാഗ്യ നിറം: പച്ച
മലയാളം വാർത്തകൾ/Photogallery/Life/
Horoscope Jan 25 | ചെലവ് വര്‍ധിക്കും; കുടുംബത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാകും: ഇന്നത്തെ രാശിഫലം
Open in App
Home
Video
Impact Shorts
Web Stories