Kitchen Hacks: ശ്രദ്ധിക്കുക, ഈ ഭക്ഷ്യവസ്തുക്കൾ റഫ്രിജറേറ്ററിൽ വെച്ചതാണെങ്കിൽ വാങ്ങരുത്!
- Published by:Anuraj GR
- news18-malayalam
Last Updated:
Super Market Hacks: പല ഭക്ഷണ സാധനങ്ങളും ഫ്രിഡ്ജിൽ വയ്ക്കാൻ പാടില്ല എന്ന് നമ്മളിൽ പലർക്കും അറിയില്ല, അവ എന്തൊക്കെയാണെന്ന് നോക്കാം
advertisement
1/8

പല ഭക്ഷണങ്ങളും പാചകത്തിന് ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളും കൂടുതൽ നേരം സൂക്ഷിക്കാൻ നമ്മൾ വീട്ടിൽ ഫ്രിഡ്ജ് ഉപയോഗിക്കുന്നു. എന്നാൽ പല ഭക്ഷണ സാധനങ്ങളും ഫ്രിഡ്ജിൽ വയ്ക്കാൻ പാടില്ല എന്ന് നമ്മളിൽ പലർക്കും അറിയില്ല. നമ്മൾ സൂപ്പർമാർക്കറ്റുകളിൽ നിന്ന് വാങ്ങുന്ന ചില ഭക്ഷണ സാധനങ്ങളിലും ഇക്കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്.
advertisement
2/8
സൂപ്പർമാർക്കറ്റുകളിൽ ശീതീകരിച്ച നിരവധി ഭക്ഷ്യവസ്തുക്കൾ ഉണ്ട്. ചില ഭക്ഷണങ്ങളുടെ പോഷകഗുണം വർദ്ധിപ്പിക്കുകയും കൂടുതൽ കാലം സുരക്ഷിതമാക്കുകയും ചെയ്യുന്നതിനാലാണിത്.
advertisement
3/8
എന്നിരുന്നാലും, ഇത് ഭക്ഷണത്തിന്റെ ഗുണനിലവാരം ഗണ്യമായി കുറയ്ക്കും അല്ലെങ്കിൽ കേടാകാനുള്ള സാധ്യത വർദ്ധിപ്പിക്കും. ഇത്തരത്തിൽ സൂപ്പർ മാർക്കറ്റിലെ ഫ്രിഡ്ജിൽ വെച്ചിരിക്കുന്നതാണെങ്കിൽ വാങ്ങാൻ പാടില്ലാത്ത ഭക്ഷ്യവസ്തുക്കൾ എന്തൊക്കെയെന്ന് നോക്കാം.
advertisement
4/8
സ്ട്രോബെറി- പോഷക സമ്പുഷ്ടവും രുചികരവുമാണ് സ്ട്രോബെറി. അതുകൊണ്ട് ഇത് ഫ്രെഷായി കഴിക്കുന്നതാണ് നല്ലത്. സ്ട്രോബെറി വർഷം മുഴുവനും ലഭ്യമാണെങ്കിലും, സീസണിൽ മാത്രം വാങ്ങണമെന്നാണ് വിദഗ്ധർ ശുപാർശ ചെയ്യുന്നത്.
advertisement
5/8
ഔഷധസസ്യങ്ങൾ- കറിവേപ്പില, മല്ലിയില, പുതിനയില തുടങ്ങിയ ഔഷധസസ്യങ്ങൾ ശരീരത്തിന് എത്രത്തോളം നല്ലതാണെന്ന് നമുക്കറിയാം. എന്നാൽ ചില സൂപ്പർമാർക്കറ്റുകൾ കേടാകാതിരിക്കാൻ ഇവ ഫ്രിഡ്ജിൽ വയ്ക്കാറുണ്ട്. തൽഫലമായി, അവയുടെ രുചി കുറയുകയും പോഷകങ്ങളുടെ ഗുണനിലവാരം ഗണ്യമായി കുറയുകയും ചെയ്യുന്നു.
advertisement
6/8
പരിപ്പ്, ഉണങ്ങിയ പഴങ്ങൾ(ഡ്രൈ ഫ്രൂട്ട്സ്)- ഇവ ഫ്രിഡ്ജിൽ വയ്ക്കേണ്ടതില്ല. സാധാരണ ഊഷ്മാവിൽ സൂക്ഷിച്ചാൽ പോഷകങ്ങൾ നന്നായി സംരക്ഷിക്കപ്പെടും. അതിനാൽ പരിപ്പ്, ഡ്രൈ ഫ്രൂട്ട്‌സ് എന്നിവ വാങ്ങുമ്പോൾ ശ്രദ്ധിക്കുക.
advertisement
7/8
കൂൺ- കുറഞ്ഞ കലോറിയും നാരുകളും പ്രോട്ടീനും ആന്റിഓക്‌സിഡന്റുകളുമടങ്ങിയ കൂണുകൾ റഫ്രിജറേറ്ററിൽവെച്ചാൽ പോഷകമൂല്യം എളുപ്പത്തിൽ നഷ്ടപ്പെടുത്തുന്നു.
advertisement
8/8
ബ്രോക്കോളി- പോഷകസമൃദ്ധമായ പച്ചക്കറിയായി കണക്കാക്കുന്നതാണ് ബ്രോക്കോളി. നിങ്ങൾ ശീതീകരിച്ച ബ്രൊക്കോളി വാങ്ങുന്നത് ഒഴിവാക്കണം. ഇത് പോഷകമൂല്യം ഗണ്യമായി കുറയ്ക്കുന്നു.
മലയാളം വാർത്തകൾ/Photogallery/Life/
Kitchen Hacks: ശ്രദ്ധിക്കുക, ഈ ഭക്ഷ്യവസ്തുക്കൾ റഫ്രിജറേറ്ററിൽ വെച്ചതാണെങ്കിൽ വാങ്ങരുത്!