Love Horoscope May 22 | ദാമ്പത്യബന്ധം ശക്തിപ്പെടും; ജോലി സമ്മര്ദം അനുഭവപ്പെടും: ഇന്നത്തെ പ്രണയഫലം
- Published by:ASHLI
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 മേയ് 22ലെ പ്രണയഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
advertisement
1/12

ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ഇന്നത്തെ ദിവസം ധാരാളം പോസിറ്റീവ് എനര്‍ജി നിറഞ്ഞതായിരിക്കും. നിങ്ങള്‍്ക്കും നിങ്ങളുടെ പങ്കാളിക്കും കലാപരമായ കാര്യങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയും. രണ്ടുപേര്‍ക്കും ഒന്നിച്ചിരുന്ന് സമയം ആസ്വദിക്കാന്‍ കഴിയും. ഇത് നിങ്ങള്‍ തമ്മിലുള്ള ബന്ധത്തെ ശക്തിപ്പെടുത്തും. നിങ്ങളുടെ ജീവിതത്തില്‍ വിരസത ഇല്ലാതാക്കാന്‍ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കുക.
advertisement
2/12
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയുമായോ അടുത്ത ബന്ധുക്കളുമായോ വഴക്കിടുന്നതോ ദേഷ്യപ്പെടുന്നതോ പരിഹാരമല്ലെന്ന് പ്രണയഫലത്തില്‍ പറയുന്നു. നിങ്ങള്‍ ഇന്ന് ജോലിയില്‍ വളരെയധികം സമ്മര്‍ദം നേരിടും. നിങ്ങളുടെ മാനസികാവസ്ഥയിലെ മാറ്റങ്ങള്‍ നിങ്ങളുടെ ബന്ധങ്ങളെയും ബാധിക്കും. അതിനാല്‍ ഇടപഴകുമ്പോള്‍ മാധുര്യവും സൗമ്യതയും നിലനിര്‍ത്തുക.
advertisement
3/12
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ ബന്ധം മെച്ചപ്പെടുത്താന്‍ നിങ്ങള്‍ നടപടികള്‍ സ്വീകരിക്കണമെന്ന് പ്രണയഫലത്തില്‍ പറയുന്നു. നിങ്ങളുടെ പങ്കാളിയുടെ കാഴ്ചപ്പാട് മനസ്സിലാക്കാനും അത് മാറ്റാനും ശ്രമിക്കുക. അതേസമയം നിങ്ങളുടെ ആവശ്യങ്ങള്‍ മറക്കാതിരിക്കുക. പരസ്പരം സന്തുലിതാവസ്ഥ നിലനിര്‍ത്തുക. പരസ്പരമുള്ള ചിന്തകള്‍ പങ്കുവയ്ക്കുക. എല്ലാം ശരിയാകുന്നത് വരെ കാത്തിരിക്കുക.
advertisement
4/12
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: മറ്റുള്ളവര്‍ നിങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടും. നിങ്ങള്‍ മിക്കപ്പോഴും ആകര്‍ഷണകേന്ദ്രമാകും. നിങ്ങള്‍ വളരെക്കാലമായി ഒരു വ്യക്തിയെ ആകര്‍ഷിക്കാന്‍ ശ്രമിക്കുകയാണ്. ഇന്ന് നിങ്ങളോടൊപ്പം ഭാഗ്യമുണ്ടാകും. ഇന്ന് അയാളുടെ ശ്രദ്ധ കവരാന്‍ കഴിയും.
advertisement
5/12
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ വികാരങ്ങള്‍ മറച്ചുവയ്ക്കാൻ ഇന്ന് നിങ്ങള്‍ ശ്രമിക്കുമെന്ന് പ്രണയഫലത്തില്‍ പറയുന്നു. ഇന്ന് നിങ്ങള്‍ മനസ്സ് തുറന്ന് സംസാരിക്കും. ഇത് നിങ്ങളുടെ സ്നേഹബന്ധം ശക്തിപ്പെടുത്തും. അത് ശക്തമായ ഒരു പങ്കാളിത്തമായി മാറും. പങ്കാളിയുമായി മാധുര്യവും ആസ്വാദ്യകരവുമായി സംഭാഷണം നടത്തും. ഇന്നത്തെ സായാഹ്നം അവസ്മരണീയമായ ഒന്നായിരിക്കും.
advertisement
6/12
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് പങ്കാളിയോട് ശാരീരികമായി ആകര്‍ഷണം തോന്നിയേക്കില്ല. പക്ഷേ, നിങ്ങള്‍ തമ്മിലുള്ള വൈകാരികബന്ധം ശക്തമാകും. വളരെയധികം പ്രതിബദ്ധത അനുഭവപ്പെടും. അഭിപ്രായവ്യത്യാസം പരിഹരിക്കുകയും നിങ്ങള്‍ ഒന്നിച്ച് നിലകൊള്ളുകയുംചെയ്യും.
advertisement
7/12
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബന്ധങ്ങളെയും അവയോടുള്ള നിങ്ങളുടെ താത്പര്യവും നിങ്ങള്‍ പുനര്‍മൂല്യനിര്‍ണയം നടത്തണമെന്ന് പ്രണയഫലത്തില്‍ പറയുന്നു. കാലക്രമേണ സ്നേഹബന്ധത്തില്‍ അടുപ്പം കുറയും. നിങ്ങളുടെ പങ്കാളിയുടെ വികാരങ്ങള്‍ പുനരുജ്ജീവിപ്പിക്കാനുള്ള ഉത്തരാവാദിത്തം നിങ്ങള്‍ ഏറ്റെടുക്കണം. സത്യസന്ധത പുലര്‍ത്തുകയും നിങ്ങളുടെ പ്രിയപ്പെട്ടവരുടെ വികാരങ്ങള്‍ ബഹുമാനിക്കുകയും ചെയ്യണം.
advertisement
8/12
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വളരെക്കാലമായി നിങ്ങള്‍ ചില പ്രശ്നങ്ങളെ അഭിമുഖീകരിക്കുകയായിരുന്നു. ഇന്ന് നിങ്ങളുടെ പങ്കാളിയുമായി അത് തുറന്ന് ചര്‍ച്ച ചെയ്യാന്‍ കഴിയും. ഇന്ന് നിങ്ങള്‍ ഒരു തീരുമാനത്തിലെത്തും. നിങ്ങള്‍ക്ക് അവ രമ്യമായി പരിഹരിക്കാന്‍ കഴിയും. സത്യസന്ധരായിരിക്കുക. ബന്ധത്തില്‍ കാര്യമായ പുരോഗതി കാണും.
advertisement
9/12
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ഭംഗിയില്‍ പങ്കാളി ആകര്‍ഷിക്കപ്പെടും. നിങ്ങള്‍ ഒരുമിച്ച് സമയം ചെലവഴിക്കും. വീട്ടുജോലികളിലെ നിങ്ങളുടെ സഹായം വിലമതിക്കപ്പെടും. നിങ്ങളുടെ മനസ്സിലുള്ളത് അവരുമായി ചര്‍ച്ച ചെയ്യുക.. അവരുടെ ഉപദേശം നിങ്ങള്‍ക്ക് വളരെയധികം സഹായകരമാകും.
advertisement
10/12
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ ഒരു സ്നേഹബന്ധത്തിലാണെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് വളരെ രസകരമായ ദിവസമായിരിക്കും. നിങ്ങളും പങ്കാളിയും അത് ഒരുമിച്ച് ആസ്വദിക്കും. ബന്ധത്തില്‍ പ്രശ്നങ്ങളുണ്ടെങ്കില്‍ അത് ചര്‍ച്ച ചെയ്യുക. തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുക.
advertisement
11/12
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്കും പങ്കാളിയ്ക്കും ഇടയില്‍ അകല്‍ച്ച ഉണ്ടായേക്കും. ഇത് എളുപ്പത്തില്‍ പരിഹരിക്കപ്പെടുകയില്ല. എന്നാല്‍, അത് അസാധ്യമായ കാര്യവുമല്ല. അത് പരിഹരിക്കാന്‍ നിങ്ങള്‍ സ്വയം ചില ചോദ്യങ്ങള്‍ ചോദിക്കേണ്ടതുണ്ട്. നിങ്ങളുടെ തെറ്റുകള്‍ സ്വയം തിരിച്ചറിയുക. അവ തിരുത്താന്‍ ശ്രമിക്കുക. ഒടുവില്‍ നിങ്ങള്‍ അടുപ്പത്തിലാകും.
advertisement
12/12
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയുമായി ആഴമേറിയതും ഹൃദയസ്പര്‍ശിയായതുമായ സംഭാഷണങ്ങള്‍ നടത്തണം. ഇത് നിങ്ങള്‍ക്കിടയിലെ സ്നേഹം തീവ്രമാക്കും. ഇന്നത്തെ ദിവസം നന്നായി ആസ്വദിക്കുക.
മലയാളം വാർത്തകൾ/Photogallery/Life/
Love Horoscope May 22 | ദാമ്പത്യബന്ധം ശക്തിപ്പെടും; ജോലി സമ്മര്ദം അനുഭവപ്പെടും: ഇന്നത്തെ പ്രണയഫലം