Love Horoscope May 2 | ആവശ്യങ്ങള് പങ്കാളിയെ വ്യക്തമായി അറിയിക്കുക; തെറ്റിദ്ധാരണകള് തിരുത്തുക: ഇന്നത്തെ പ്രണയഫലം
- Published by:ASHLI
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 മേയ് രണ്ടിലെ പ്രണയഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
advertisement
1/12

ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും പങ്കാളിയോട് വ്യക്തമായി അറിയിക്കണം. നിങ്ങളുടെ ആശയവിനിമയം മെച്ചപ്പെടുത്തുക. തെറ്റിദ്ധാരണകള്‍ നീക്കുന്നതിനും പരിചയം പുതുക്കുന്നതിനും ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് അനുയോജ്യമാണ്. നിങ്ങളുടെ പങ്കാളിയില്‍ നിന്ന് ആവേശകരമായ കാര്യം പഠിക്കാന്‍ കഴിയും.
advertisement
2/12
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇന്നത്തെ ദിവസം ബന്ധങ്ങള്‍ സുസ്ഥിരമാകുമെന്ന് പ്രണയഫലത്തില്‍ പറയുന്നു. നിങ്ങളുടെ പങ്കാളിയുമായി ശാന്തമായ സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. നിങ്ങളുടെ കാര്യങ്ങള്‍ സമയമെടുത്ത് ആസ്വദിക്കുക. ലളിതമായ വീട്ടുജോലികള്‍ ചെയ്യുന്നത് പങ്കാളിയെ സന്തോഷിപ്പിക്കും. അത് നിങ്ങളെയും സന്തോഷിപ്പിക്കുകയും നിങ്ങളുടെ പ്രണയത്തിന് പുതിയ മാനങ്ങള്‍ നല്‍കുകയും ചെയ്യും.
advertisement
3/12
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ജീവിതത്തില്‍ പോസിറ്റീവ് സ്വഭാവമുള്ള വലിയ മാറ്റങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുള്ള ശരിയായ സമയമാണിതെന്ന് പ്രണയഫലത്തില്‍ പറയുന്നു. നിങ്ങളുടെ ബന്ധം അടുത്തഘട്ടത്തിലേക്ക് കൊണ്ടുപോകാന്‍ നിങ്ങള്‍ തയ്യാറാകും. എന്നാല്‍, നിങ്ങളുടെ ഹൃദയം പറയുന്നത് ശ്രദ്ധിക്കുക.
advertisement
4/12
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ കുടുംബബന്ധങ്ങളില്‍ സനേഹം നിലനിര്‍ത്തേണ്ടത് വളരെ പ്രധാനമാണ്. ഏറെക്കാലമായി നിങ്ങളുടെ ആചാരങ്ങള്‍ക്കുവേണ്ടി നിങ്ങള്‍ ബന്ധങ്ങളെ അവഗണിച്ച് വരികയായിരുന്നു. നിങ്ങളുടെ കരിയറില്‍ നിങ്ങള്‍ തീരുമാനിച്ചത് നിങ്ങള്‍ നേടിയെടുക്കും. അതിനാല്‍ ബന്ധങ്ങള്‍ തിരികെ കൊണ്ടുവരുന്നതിന് ശ്രദ്ധ കൊടുക്കണം. ഈ സമയം നിങ്ങളുടെ ജീവിതത്തില്‍ ചില സുപ്രധാന കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും.
advertisement
5/12
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് അനുയോജ്യമായ ദിവസമാണ്. ഇഷ്ടമുള്ള കാര്യങ്ങള്‍ ആസ്വദിക്കുകയും അതില്‍ മുഴുകുകയും ചെയ്യും. സുഖസൗകര്യങ്ങള്‍ ഒഴിവാക്കുക. പങ്കാളിയെ വിധിക്കരുത്. പങ്കാളി ഇന്ന് ഒരു പാര്‍ട്ടി മൂഡിലായിരിക്കും. ഗൗരവം പുലര്‍ത്തുകയില്ല. ഈ നല്ല സമയം നന്നായി ആസ്വദിക്കുക.
advertisement
6/12
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ ആരെയും നിസ്സാരമായി കാണരുത്. കഠിനമായി പരിശ്രമിക്കാനുള്ള സമയമാണിത്. നിങ്ങളുടെ പ്രണയിനിയെ വേദനിപ്പിച്ചാല്‍ അത് ഒരിക്കലും ഫലദായമാകില്ല. ഭാവിയെക്കുറിച്ച് ചിന്തിക്കേണ്ട സമയമാണിത്. അവിവാഹിതര്‍ ഇന്ന് തങ്ങളുടെ പ്രണയിനിയെ കണ്ടെത്തും.
advertisement
7/12
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: നക്ഷത്രങ്ങളുടെ സ്ഥാനമാറ്റം കാരണം നിങ്ങളുടെ ജീവിതത്തില്‍ ചില പ്രതിസന്ധികളുണ്ടാകും. ഇത് നിങ്ങളുടെ പ്രണയജീവിതത്തെയും ബന്ധങ്ങളെയും ബാധിക്കും. പങ്കാളിയോട് സംയമനത്തോടെ സംസാരിക്കേണ്ടത് പ്രധാനമാണ്. ഗൗരവമേറിയ വിഷയങ്ങളില്‍ ശരിയായ തീരുമാനമെടുക്കണം.
advertisement
8/12
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: യാത്ര ചെയ്യുന്നതിന് നിങ്ങള്‍ തയ്യാറാക്കിയ പദ്ധതികള്‍ ഇന്ന് തകിടം മാറിയും. നിങ്ങള്‍ പങ്കാളിയായ ഒരു പദ്ധതി പരാജയപ്പെടും. അതിന്റെ കാരണം വിശദീകരിക്കാന്‍ സുഹൃത്ത് നിങ്ങളുടെ മേല്‍ സമ്മര്‍ദം ചെലുത്തും. സ്വസ്ഥമായി ഇരിക്കുക. വീട്ടില്‍ വിശ്രമിക്കുക. ഒരു പുസ്തകം വായിക്കുകയോ ടിവി കാണുകയോ ചെയ്യുക.
advertisement
9/12
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്കും പങ്കാളിക്കും ഇന്ന് ഒരുമിച്ചിരിക്കാന്‍ അവസരം ലഭിക്കും. നിങ്ങളുടെ തിരക്കുകളില്‍ നിന്ന് മാറി നിന്ന് പങ്കാളിക്കായി കുറച്ച് സമയം നീക്കി വയ്ക്കുക. പങ്കാളിക്ക് ഒരു സമ്മാനം വാങ്ങി നല്‍കുക.
advertisement
10/12
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: വെല്ലുവിളികളെ ഇന്ന് നിങ്ങള്‍ സമചിത്തതയോടെ നേരിടും. നിങ്ങള്‍ ഒഴുവാക്കിയിരുന്ന ഒരാളെക്കുറിച്ച് പങ്കാളിയോട് സംസാരിക്കും. ഇത് നിങ്ങളുടെ പങ്കാളിയെ ശുദ്ധീകരിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യും. ദിവസത്തിന്റെ അവസാനം നിങ്ങളുടെ പ്രണയം നിങ്ങള്‍ ആസ്വദിക്കും.
advertisement
11/12
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ ഒരു കാര്യത്തോടും അമിതമായി പ്രതികരിക്കരുത്. അത് നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ സഹായിക്കുകയില്ല. നിലവിലെ ബന്ധം നിലനിര്‍ത്താന്‍ തെറ്റിദ്ധാരണകള്‍ ഒഴിവാക്കണം. നിങ്ങളുടെ വികാരങ്ങള്‍ മാറ്റിവെച്ച് സാഹചര്യത്തെ വസ്തുനിഷ്ഠമായി നോക്കിക്കാണണം. ചില അത്ഭുതകരമായ സത്യങ്ങള്‍ നിങ്ങള്‍ കണ്ടെത്തും.
advertisement
12/12
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയുമായി ബന്ധപ്പെടാന്‍ ഇന്ന് നിങ്ങള്‍ അല്‍പം ബുദ്ധിമുട്ട് അനുഭവിക്കും. അയാളുടെ തൊട്ടടുത്തുണ്ടെങ്കിലും അയാളോട് അനാദരവോടെ പെരുമാറും. ശരീരികമായി അടുക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പ് രണ്ടുപേരും പരസ്പരം നന്നായി അറിയാന്‍ ശ്രമിക്കണം.
മലയാളം വാർത്തകൾ/Photogallery/Life/
Love Horoscope May 2 | ആവശ്യങ്ങള് പങ്കാളിയെ വ്യക്തമായി അറിയിക്കുക; തെറ്റിദ്ധാരണകള് തിരുത്തുക: ഇന്നത്തെ പ്രണയഫലം