Money Mantra Sep 30| ആരോഗ്യസ്ഥിതി മെച്ചപ്പെടും; വരുമാനത്തിന് അനുസരിച്ച് പണം ചെലവാക്കണം; ഇന്നത്തെ സാമ്പത്തിക ഫലം
- Published by:Sarika N
- news18-malayalam
Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2024 സെപ്റ്റംബര്‍ 30 ലെ സാമ്പത്തിക ഫലം അറിയാം.
advertisement
1/12

ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21 നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്ത് നിരവധി നേട്ടങ്ങളുണ്ടാകും. ഭരണരംഗത്തെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാകും. വ്യവസായ രംഗത്തും പുരോഗതി പ്രതീക്ഷിക്കാം. നിങ്ങളുടെ ലാഭശതമാനം വര്‍ധിക്കും. മികച്ച കരാറുകള്‍ നിങ്ങള്‍ക്ക് ലഭിക്കും. ജോലിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. അനുഭവജ്ഞാനം നിങ്ങളെ ഇന്ന് പിന്തുണയ്ക്കും. ദോഷപരിഹാരം: ശിവന് ജലം സമര്‍പ്പിക്കുക.
advertisement
2/12
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20 നും മേയ് 20 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് ജോലിസ്ഥലത്ത് നിരവധി ഭാഗ്യാനുഭവങ്ങളുണ്ടാകും. ഓഫീസിലും നിരവധി നേട്ടങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. ബിസിനസില്‍ പുരോഗതിയുണ്ടാകുന്ന ദിവസമായിരിക്കും ഇന്ന്. എല്ലാവരുടെയും പിന്തുണ ഇന്ന് നിങ്ങള്‍ക്കുണ്ടാകും. തൊഴില്‍രഹിതര്‍ക്ക് മികച്ച ജോലി അവസരം ലഭിക്കും. ദോഷപരിഹാരം: ഭൈരവ ക്ഷേത്രത്തില്‍ നാളികേരം സമര്‍പ്പിക്കുക.
advertisement
3/12
ജെമിനി (Gemini മിഥുനം രാശി) മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ബിസിനസില്‍ അലസത കാണിക്കരുത്. സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധിക്കണം. എന്നാല്‍ മാത്രമെ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കുകയുള്ളു. ഓഫീസില്‍ എല്ലാവരുടെയും പിന്തുണ ലഭിക്കും. ഗവേഷണപ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ക്ക് താല്‍പ്പര്യം വര്‍ധിക്കും. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ സാധിക്കും. ദോഷപരിഹാരം: സൂര്യദേവന് ജലം സമര്‍പ്പിക്കുക.
advertisement
4/12
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22 നും ജൂലൈ 22 നും ഇടയില്‍ ജനിച്ചവര്‍: സാധാരണ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളില്‍ വിജയം ഉണ്ടാകും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം ഉണ്ടാകും. വ്യവസായ കാര്യങ്ങളില്‍ ലാഭം ഉണ്ടാകും. വ്യവസായം, വ്യാപാരം എന്നിവയില്‍ പുരോഗതിയുണ്ടാകും. ലക്ഷ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കും. ദോഷപരിഹാരം: പശുവിനെ സേവിക്കുക.
advertisement
5/12
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23 നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സ് സാധാരണ നിലയിലായിരിക്കും. ജോലി ചെയ്യുന്ന ആളുകള്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ സാധിക്കും. പോസിറ്റീവ് ചിന്തയോടെ പ്രവര്‍ത്തിക്കും. എല്ലാ മേഖലയിലും സജീവമായി തുടരും. നിയമങ്ങള്‍ പാലിക്കും. നിങ്ങള്‍ കഠിനാധ്വാനം ചെയ്യുന്ന ദിവസമായിരിക്കും ഇന്ന്. അനാവശ്യ ഇടപെടലുകള്‍ ഒഴിവാക്കുക.ദോഷപരിഹാരം: ഭക്ഷ്യയോഗ്യമായ മഞ്ഞ നിറത്തിലുള്ള വസ്തുക്കള്‍ ദാനം ചെയ്യുക.
advertisement
6/12
വിര്‍ഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23 നും സെപ്റ്റംബര്‍ 22 നും ഇടയില്‍ ജനിച്ചവര്‍: എല്ലാമേഖലയിലും ബുദ്ധിപരമായി ഇടപെടും. നിയമങ്ങള്‍ പാലിക്കും. സാമ്പത്തിക കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമാകും. പ്രിയപ്പെട്ടവരെ കാണാന്‍ സാധിക്കും. സുഹൃത്തുക്കളോടൊപ്പം വിനോദയാത്ര പോകും. ലാഭത്തിന് അവസരമുണ്ടാകും. ചില പ്രധാനപ്പെട്ട വിഷയങ്ങളില്‍ താല്‍പര്യം കാണിക്കും. ദോഷപരിഹാരം: ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഓടക്കുഴല്‍ സമര്‍പ്പിക്കുക.
advertisement
7/12
ലിബ്ര (Libra തുലാം രാശി) സെപ്റ്റംബര്‍ 23 നും ഒക്ടോബര്‍ 23 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ രക്തബന്ധങ്ങള്‍ ദൃഢമാകും. കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും ഉണ്ടാകും. ആചാരങ്ങള്‍ നിങ്ങള്‍ പാലിക്കും. കെട്ടിടം, വാഹനം എന്നിവയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടും. അമിതമായ ഉത്സാഹവും ആവേശവും ഒഴിവാക്കുക. തിടുക്കത്തില്‍ തീരുമാനങ്ങള്‍ എടുക്കരുത്. കുടുംബത്തില്‍ ഐക്യം നിലനിര്‍ത്തും. നിങ്ങളുടെ പെരുമാറ്റത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.ദോഷപരിഹാരം: ഹനുമാന്‍ ചാലിസ ചൊല്ലുക.
advertisement
8/12
സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24 നും നവംബര്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യം പ്രകടിപ്പിക്കും. വാണിജ്യ വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കും. എല്ലാവരില്‍ നിന്നും സഹകരണം പ്രതീക്ഷിക്കാം. വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. മുതിര്‍ന്നവരോടുള്ള ബഹുമാനം നിലനിര്‍ത്തും. നിങ്ങള്‍ക്ക് ചില ശുഭ വാര്‍ത്തകള്‍ ലഭിക്കും. ദോഷപരിഹാരം: ശിവന് പഞ്ചാമൃതം കൊണ്ട് അഭിഷേകം ചെയ്യുക.
advertisement
9/12
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22 നും ഡിസംബര്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മംഗളകരമായ കാര്യങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ചില നല്ല വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കും. സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധ വേണം. ദോഷപരിഹാരം: മുതിര്‍ന്നവരുടെ അനുഗ്രഹം വാങ്ങി വീട് വിടുക.
advertisement
10/12
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22 നും ജനുവരി 19 നും ഇടയില്‍ ജനിച്ചവര്‍: പുതിയ ചില കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കും. പ്രധാനപ്പെട്ട നിങ്ങളുടെ പരിശ്രമങ്ങള്‍ വിജയിക്കും. നിങ്ങള്‍ക്ക് എല്ലാകാര്യത്തിലും വിജയം പ്രതീക്ഷിക്കാം. പോസിറ്റീവ് മനോഭാവത്തോടെ മുന്നോട്ട് പോകണം. നിങ്ങളുടെ പെരുമാറ്റത്തിലും ശ്രദ്ധിക്കണം. നിങ്ങളുടെ മടി മാറും. തൊഴില്‍രംഗം മെച്ചപ്പെടും. ദോഷപരിഹാരം: ഓം നമഃ ശിവായ് മന്ത്രം 108 തവണ ജപിക്കുക.
advertisement
11/12
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20 നും ഫെബ്രുവരി 18 നും ഇടയില്‍ ജനിച്ചവര്‍: ജോലിയില്‍ വേഗത കുറവായിരിക്കാം. ബന്ധങ്ങള്‍ മികച്ച രീതിയില്‍ നിലനിര്‍ത്തും. എല്ലാവരുമായും നല്ല ബന്ധം നിലനിര്‍ത്താന്‍ നിങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കും. സഹകരണമനോഭാവത്തോടെ മുന്നോട്ട് പോകണം. എല്ലാവരേയും ബഹുമാനിക്കും. വരുമാനത്തിന് അനുസരിച്ച് മുന്നോട്ട് പോകും. വിദേശ ജോലികളില്‍ നിന്ന് ലാഭം ഉണ്ടാകും.ദോഷപരിഹാരം: രാമരക്ഷ സ്‌തോത്രം ചൊല്ലുക.
advertisement
12/12
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ജോലിയിലെ നിങ്ങളുടെ വിജയശതമാനം ഉയരും. ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. എല്ലാവരെയും ഒരുപോലെ കൊണ്ടുപോകും. മത്സര ബോധം ഉണ്ടാകും. എല്ലാമേഖലയിലും മികച്ച പ്രകടനം പുറത്തെടുക്കും. അടിയന്തിര ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമം തുടരും.ദോഷപരിഹാരം: ഹനുമാന് നെയ്യ് വിളക്ക് തെളിയിക്കുക.
മലയാളം വാർത്തകൾ/Photogallery/Life/
Money Mantra Sep 30| ആരോഗ്യസ്ഥിതി മെച്ചപ്പെടും; വരുമാനത്തിന് അനുസരിച്ച് പണം ചെലവാക്കണം; ഇന്നത്തെ സാമ്പത്തിക ഫലം