Onam 2021| ആളും ആരവവുമില്ല, ഓണാഘോഷത്തിന് തുടക്കം; തൃപ്പൂണിത്തുറ അത്തച്ചമയം ചടങ്ങ് മാത്രം
- Published by:Rajesh V
- news18-malayalam
Last Updated:
തൃപ്പൂണിത്തുറ അത്തച്ചമയം മലയാളികൾക്ക് എന്നും ആഘോഷത്തിന്റേതായിരുന്നു. തൃപ്പൂണിത്തുറ അത്തച്ചമയത്തോടെയാണ് മലയാളിയുടെ ഓണാഘോഷങ്ങൾ തുടങ്ങുന്നത്. എന്നാൽ കൊവിഡ് കാലമായതിനാൽ ഇത്തവണ കഴിഞ്ഞ വർഷത്തേതിന്‍റെ തനിയാവർത്തനാണ്. ആഘോഷങ്ങളില്ലാതെ ചടങ്ങുകളിലൊതുക്കിയിരിക്കുകയാണ് അത്തച്ചമയം. (റിപ്പോർട്ട്- എം എസ് അനീഷ് കുമാർ)
advertisement
1/15

അത്തം പിറന്നു. തിരുവോണത്തിന് ഇനി പത്ത് നാള്‍. ചിങ്ങം പിറക്കാൻ അഞ്ചു നാളുകൾ കൂടിയുണ്ടെങ്കിലും മലയാളികളുടെ ഓണക്കാലത്തിന് തുടക്കമായി. കടുത്ത കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും മലയാളികൾ ഇന്നു മുതൽ ഓണത്തിരക്കിലേക്ക് കടക്കുന്നു. തൃപ്പുണിത്തുറയില്‍ ഓണപ്പതാക ഉയര്‍ത്തിയതോടെ സംസ്ഥാനത്തെ ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കമായി.
advertisement
2/15
കോവിഡ് മാനദണ്ഡങ്ങൾ കണക്കിലെടുത്ത് കഴിഞ്ഞ വർഷത്തെപ്പോലെ ഇത്തവണയും തൃപ്പൂണിത്തുറയിൽ അത്തച്ചമയവും ഘോഷയാത്രയുമുണ്ടായില്ല.
advertisement
3/15
കഴിഞ്ഞ മൂന്നുവര്‍ഷങ്ങളിലെപ്പോലെ പതാക ഉയര്‍ത്തല്‍ ചടങ്ങുമാത്രമാണ് തൃപ്പുണിത്തുറയില്‍ ഇത്തവണയുമുണ്ടായിരുന്നത്. മുൻ മന്ത്രി കെ.ബാബു ഓണപ്പതാക ഉയര്‍ത്തി.
advertisement
4/15
ആരവങ്ങളും ആഘോഷങ്ങളുമൊഴിവാക്കേണ്ടിവരുന്നതിലെ വിഷമം നാട്ടുകാര്‍ മറച്ചുവച്ചില്ല. രണ്ടു മഹാപ്രളയങ്ങളും കോവിഡും മൂലമാണ് കഴിഞ്ഞ വർഷങ്ങളിൽ അത്തച്ചമയഘോഷയാത്ര ഒഴിവാക്കിയിരുന്നത്.
advertisement
5/15
ഓണം ഐതിഹ്യത്തോട് ചേര്‍ന്നുനിൽക്കുന്ന തൃക്കാക്കര ക്ഷേത്രത്തിലെ തിരുവോണ ഉത്സവം കൊടിയേറ്റും ഇന്നാണ്.
advertisement
6/15
ഓണത്തിന്റെ വരവറിയിച്ചുള്ള തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഇത്തവണയും മലയാളിയുടെ മനസ്സിൽ മാത്രം.
advertisement
7/15
കോവിഡ് വ്യാപന സാഹചര്യത്തെ തുടർന്ന് അത്തം ഘോഷയാത്ര മാറ്റിവെച്ചെങ്കിലും പതിവ് തെറ്റിക്കാതെ അത്തം നഗറിൽ ഇന്ന്
advertisement
8/15
ഓണം വിളംബരം ചെയ്യുന്ന സാംസ്ക്കാരികോത്സവം കൂടിയായ തൃപ്പൂണിത്തുറ അത്തച്ചമയം ഇത്തവണയും നിറക്കാഴ്ചകളില്ലാതെയാണ് കടന്നു പോവുന്നത്.
advertisement
9/15
മൂന്ന് വർഷം മുൻപുണ്ടായ പ്രളയമായിരുന്നു ഈ ചരിത്രപ്രസിദ്ധ ഘോഷയാത്ര ആദ്യം മുടക്കിയത്.
advertisement
10/15
തൊട്ടടുത്ത വർഷം അത്തച്ചമയമൊരുക്കിയെങ്കിലും പിന്നീട് വന്ന കോവിഡ് മഹാമാരി കഴിഞ്ഞ വർഷത്തെ അത്താഘോഷങ്ങൾക്കും വിലങ്ങിട്ടു.
advertisement
11/15
മഹാവ്യാധിയിൽ നിന്നും കരകയറാത്തതിനാൽ ഇത്തവണയും രാജവീഥി ആഘോഷയാത്രകളില്ലാതെ വിജനമായി.
advertisement
12/15
പതിറ്റാണ്ടുകളായി തൃപ്പൂണിത്തുറ നഗരസഭയാണ് ഈ മതേതര ഉത്സവത്തിൻഖെ സംഘാടനം നിർവ്വഹിക്കുന്നത്.
advertisement
13/15
തൃപ്പൂണിത്തുറ രാജകുടുംബ പ്രതിനിധിയിൽ നിന്ന് നഗര സഭ ചെയർപേഴ്സൺ അത്തപ്പതാക ഏറ്റുവാങ്ങിയിരുന്നു.
advertisement
14/15
ചരിത്രത്തിലാദ്യമായി രാജകുടുംബത്തിലെ ഒരു വനിതാ പ്രതിനിധി, അത്തപ്പതാക നഗരസഭാധ്യക്ഷയ്ക്ക് കൈമാറിയത് ഇത്തവണത്തെ സവിശേഷതയാണ്.
advertisement
15/15
പ്രതിസന്ധികളെയെല്ലാം അതിജീവിച്ച്, വരും വർഷങ്ങളിൽ പൂർണ്ണ പ്രതാപത്തോടെ തൃപ്പൂണിത്തുറ വീണ്ടും അത്തച്ചമയത്തിന് വേദിയാകുമെന്ന പ്രതീക്ഷയിലാണെന്ന് നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ് പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Life/
Onam 2021| ആളും ആരവവുമില്ല, ഓണാഘോഷത്തിന് തുടക്കം; തൃപ്പൂണിത്തുറ അത്തച്ചമയം ചടങ്ങ് മാത്രം