TRENDING:

ചരിത്ര കഥകളാൽ സമ്പന്നം ഈ മാണിക്യ ക്ഷേത്രം; രാമായണ മാസത്തിലെ പുണ്യ സ്മരണയിൽ കൂടൽമാണിക്യം

Last Updated:
വനവാസത്തിന് കാട്ടിലേക്ക് പോയ ശ്രീരാമന്റെ പാദുകങ്ങൾ ഭജിച്ച് തപസ് അനുഷ്ഠിക്കുന്ന ഭാവത്തിലാണ് ഇവിടെ ഭരതസ്വാമി. ഒരാൾ പൊക്കമുള്ള വിഗ്രഹം ചതുർബാഹുവാണ്. (റിപ്പോർട്ട്- സുവി വിശ്വനാഥ്)
advertisement
1/6
ചരിത്ര കഥകളാൽ സമ്പന്നം ഈ മാണിക്യ ക്ഷേത്രം; രാമായണ മാസത്തിലെ പുണ്യ സ്മരണയിൽ കൂടൽമാണിക്യം
തൃശ്ശൂർ: ക്ഷേത്രങ്ങളിലെ മാണിക്യ സ്ഥാനമാണ് കൂടൽമാണിക്യത്തിന്. ഗംഗയും യമുനയും സരസ്വതിയും കൂടിച്ചേർന്നുണ്ടായ കൂടലാണ് തീർത്ഥാടകർക്കു കൂടൽമാണിക്യം. ചേരമൺ പെരുമാളിന്റെ കാലം മുതലുള്ള ചരിത്രം പറയാനുണ്ട് ഈ മഹാക്ഷേത്രത്തിന്. നാലമ്പല ക്ഷേത്ര ദർശനത്തിൽ പ്രമുഖ സ്ഥാനമാണ് കൂടൽമാണിക്യ ക്ഷേത്രത്തിന്. തൃപ്രയാറപ്പനെ വണങ്ങിയ ശേഷം ഭക്തർ രണ്ടാമതായി എത്തുന്ന ക്ഷേത്രമാണിത്.
advertisement
2/6
സംഗമേശ്വരനാണ് കൂടൽമാണിക്യത്ത്. സംഗമം തന്നെയാണ് കൂടൽ. അതു ഗംഗയും യമുനയും സരസ്വതിയും ചേർന്നതാണെന്ന് ഒരു കഥ. ബുദ്ധിസവും ജൈനിസവും ചേർന്ന കൂടലാണെന്ന് മറ്റൊരു കഥ. ചരിത്രത്തിൽ ഒൻപതാം നൂറ്റാണ്ടിലെ ചേരമൺ പെരുമാൾ കാലത്തുതന്നെ ആരംഭിക്കുന്നുണ്ട് ക്ഷേത്രചരിത്രം.
advertisement
3/6
ത്യാഗത്തിന്റെയും സ്‌നേഹത്തിന്റെയും പ്രതീകമാണ് ഭരതൻ. വനവാസത്തിന് കാട്ടിലേക്ക് പോയ ശ്രീരാമന്റെ പാദുകങ്ങൾ ഭജിച്ച് തപസ് അനുഷ്ഠിക്കുന്ന ഭാവത്തിലാണ് ഇവിടെ ഭരതസ്വാമി. ഒരാൾ പൊക്കമുള്ള വിഗ്രഹം ചതുർബാഹുവാണ്. കോദണ്ഡവും അഭയമുദ്രയും ചക്രവും ശംഖും ധരിച്ചിരിക്കുന്നു. കൂത്തമ്പലത്തിനും വിശാലമായ കുളത്തിനും പറഞ്ഞാൽത്തീരാത്തത്ര കഥകളുണ്ട്.
advertisement
4/6
മതിൽക്കകത്ത് ഉപദേവതകളില്ലാത്ത ക്ഷേത്രത്തിൽ കൂത്തമ്പലമാണ് മുഖ്യസ്ഥാനത്ത്. പണ്ട് വനപ്രദേശമായിരുന്ന ഇവിടെ കുലീപിനി മഹർഷി മഹാവിഷ്ണുവിനെ തപസ് ചെയ്തുതുവെന്നും അങ്ങനെ ഇവിടെ ദേവചൈതന്യം ഉണ്ടായി എന്നും സമീപത്തെ കുളം കുലീപിനി തീർത്ഥമാണെന്നും കരുതുന്നവരുണ്ട്. വിശ്വാസത്തിൽ ഗംഗയും യമുനയും സരസ്വതിയും സംഗമിച്ച തീർത്ഥമാണ് കുലീപനി.
advertisement
5/6
ഇവിടെ മൂന്ന് പൂജയും ഒരു ശീവേലിയുമാണ്. ദീപാരാധനയില്ല.  താമരമാലയാണ് പ്രധാന വഴിപാട്.
advertisement
6/6
ലോക് ഡൗണിന് ശേഷം ജൂണിൽ ഭക്തരെ പ്രവേശിപ്പിച്ചിരുന്നു എങ്കിലും ഇരിങ്ങാലക്കുട കണ്ടെയ്ൻമെൻ്റ് സോണായതോടെ ഭക്തർക്ക് വീണ്ടും വിലക്ക് ഏർപ്പെടുത്തി.
മലയാളം വാർത്തകൾ/Photogallery/Life/
ചരിത്ര കഥകളാൽ സമ്പന്നം ഈ മാണിക്യ ക്ഷേത്രം; രാമായണ മാസത്തിലെ പുണ്യ സ്മരണയിൽ കൂടൽമാണിക്യം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories