TRENDING:

Ramayana Masam 2020| ശ്രീരാമപട്ടാഭിഷേകം പ്രമേയമാക്കി 35 രൂപങ്ങള്‍ ഒറ്റവിളക്കിൽ; അദ്ഭുതമായി രാമായണ വിളക്ക്

Last Updated:
കുഞ്ഞിമംഗലത്തിന്റെ വിളക്കുപരമ്പരയിലേക്ക് രാമായണ വിളക്കിനെ കൊണ്ടുവന്നത് കുഞ്ഞിമംഗലം നാരായണനാണ്.
advertisement
1/11
ശ്രീരാമപട്ടാഭിഷേകം പ്രമേയമാക്കി 35 രൂപങ്ങള്‍ ഒറ്റവിളക്കിൽ; അദ്ഭുതമായി രാമായണ വിളക്ക്
ശിൽപകലയിലെ അത്ഭുതങ്ങളിൽ ഒന്നാണ് രാമായണവിളക്ക്. ശ്രീരാമപട്ടാഭിഷേകം പ്രമേയമാക്കി 35 രൂപങ്ങളാണ് ഒറ്റവിളക്കിൽ പയ്യന്നൂർ കുഞ്ഞിമംഗലം നാരായണൻ വാർത്തെടുത്തത്.
advertisement
2/11
കുഞ്ഞിമംഗലത്തെ ലക്ഷ്മി വിളക്കുപോലെ രാമായണ വിളക്കും വളരെ വേഗം ശ്രദ്ധേയമായി.
advertisement
3/11
പ്രകാശത്തിന്റെ ഗ്രാമമാണ് കുഞ്ഞിമംഗലം. കൊടിവിളക്കും കെടാവിളക്കും കവരവിളക്കും തൂക്കുംവിളക്കും ലക്ഷ്മി വിളക്കും പിന്നെ വാസ്തുവിളക്കും.
advertisement
4/11
കുഞ്ഞിമംഗലം പതിറ്റാണ്ടുകൾക്കപ്പുറത്തു നിന്നു കൊളുത്തിയതാണ് പ്രാർത്ഥനയുടെ ഈ നിറദീപങ്ങൾ.
advertisement
5/11
കുഞ്ഞിമംഗലത്തിന്റെ വിളക്കുപരമ്പരയിലേക്ക് രാമായണ വിളക്കിനെ കൊണ്ടുവന്നത് കുഞ്ഞിമംഗലം നാരായണനാണ്.
advertisement
6/11
35 രൂപങ്ങളാണ് ഒന്നിച്ചു വിളക്കിച്ചേർത്തത്. ശ്രീരാമ പട്ടാഭിഷേകമായിരുന്നു പ്രമേയം.
advertisement
7/11
നടുക്ക് രാമനും ലക്ഷ്ണനും സീതയും. ഇരുവശങ്ങളിൽ നാരദരും വസിഷ്ഠനും. വിളക്കിന് ഇരുവശത്തും ദ്വാരപാലകരെപ്പോലെ രണ്ടു വ്യാളീരൂപങ്ങളും.
advertisement
8/11
രാമായണവിളക്കിന്റെ ചങ്ങലപോലും വ്യത്യസ്തമാണെന്ന് നാരായണന്റെ മകൻ ചിത്രൻ കുഞ്ഞിമംഗലം പറയുന്നു. നിറമാലപോലെ പൂക്കൾ കെട്ടിയെടുത്തതുപോലെയാണ് ചങ്ങല.
advertisement
9/11
പ്രത്യേക വെങ്കലക്കൂട്ടിൽ തയ്യാറാക്കിയാണ് കുഞ്ഞിമംഗലം സ്‌കൂളിലെ അധ്യാപകനും ശിൽപിയുമായ നാരായണൻ ശിൽപം പൂർത്തിയാക്കിയത്.
advertisement
10/11
ഗജലക്ഷ്മി വിളക്കും നൃത്തഗണപതിയും ഇതേ ശിൽപിയുടെ ഭാവനയിലാണ് രൂപപ്പെട്ടത്.
advertisement
11/11
കുഞ്ഞിമംഗലം നാരായണൻ പത്തുവർഷം മുൻപ് അന്തരിച്ചതോടെ മകൻ ചിത്രനാണ് കലാപാരമ്പര്യത്തിന്റെ തുടർച്ച ഏറ്റെടുക്കുന്നത്. ലോകമെങ്ങുനിന്നും രാമായണവിളക്കിനായി ഇന്നും നിരവധിപേരാണ് വിളിക്കുന്നത്.
മലയാളം വാർത്തകൾ/Photogallery/Life/Ramayanam/
Ramayana Masam 2020| ശ്രീരാമപട്ടാഭിഷേകം പ്രമേയമാക്കി 35 രൂപങ്ങള്‍ ഒറ്റവിളക്കിൽ; അദ്ഭുതമായി രാമായണ വിളക്ക്
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories