ഗുരുവായൂരപ്പന് 25 ലക്ഷത്തിന്‍റെ വിളക്കുകളും സ്വര്‍ണമാലയും സമർപ്പിച്ച് പ്രവാസി മലയാളി
- Published by:Sarika KP
- news18-malayalam
Last Updated:
വഴിപാട് സമര്‍പ്പണത്തിന് ഏകദേശം 25 ലക്ഷം രൂപ വിലമതിക്കുമെന്ന് ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു.
advertisement
1/5

തൃശൂര്‍: ഗുരുവായൂരപ്പന് വഴിപാടായി 25 ലക്ഷത്തിന്‍റെ വിളക്കുകളും സ്വര്‍ണമാലയും സമർപ്പിച്ച് പ്രവാസി മലയാളി. രണ്ട് ദശാവതാര വിളക്കുകളും ആമ വിളക്കും തൂക്കു വിളക്കുകളും അമ്പലമണിയും വിഗ്രഹത്തില്‍ ചാര്‍ത്താന്‍ സ്വര്‍ണ്ണമാലയുമാണ് സമര്‍പ്പിച്ചത്.
advertisement
2/5
കഴിഞ്ഞ ദിവസം വൈകീട്ട് ദീപാരാധന സമയത്ത് പ്രവാസി വ്യവസായിയായ ആലപ്പുഴ കരുവാറ്റ സ്വദേശി സുരേഷ് കുമാര്‍ പാലാഴിയാണ് ഇവ സമര്‍പ്പിച്ചത്.
advertisement
3/5
ക്ഷേത്രം തന്ത്രി പി സി ദിനേശന്‍ നമ്പൂതിരിപ്പാട് കൊടിമരത്തിന് സമീപം വാതില്‍മാടത്തിന് മുന്നില്‍ ദശാവതാര വിളക്കില്‍ ദീപം തെളിയിച്ചു. അഡ്മിനിസ്‌ട്രേറ്റര്‍ കെ പി വിനയന്‍ സമര്‍പ്പണം എറ്റുവാങ്ങി.
advertisement
4/5
മുന്‍ ഭരണ സമിതി അംഗം മനോജ് ബി നായര്‍, പ്രമോദ് കളരിക്കല്‍, ക്ഷേത്രം അസി മാനേജര്‍ കെ രാമകൃഷ്ണന്‍, വിനു പരപ്പനങ്ങാടി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.
advertisement
5/5
വഴിപാട് സമര്‍പ്പണത്തിന് ഏകദേശം 25 ലക്ഷം രൂപ വിലമതിക്കുമെന്ന് ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു.
മലയാളം വാർത്തകൾ/Photogallery/Life/Religion/
ഗുരുവായൂരപ്പന് 25 ലക്ഷത്തിന്‍റെ വിളക്കുകളും സ്വര്‍ണമാലയും സമർപ്പിച്ച് പ്രവാസി മലയാളി