കണ്ണൂർ മാമാനിക്കുന്ന് ഭഗവതിയെ തൊഴുത് മോഹൻലാൽ; ദോഷങ്ങളും മാർഗതടസങ്ങളും അകറ്റാൻ വഴിപാട് നടത്തി
- Published by:Sarika KP
- news18-malayalam
Last Updated:
ഉരിച്ച തേങ്ങ മറികൊത്തൽ നടത്തിയായിരുന്നു മടക്കം
advertisement
1/6

കണ്ണൂർ മാമാനിക്കുന്ന് ശ്രീ മഹാദേവി ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ മോഹൻലാൽ. ഇന്ന് രാവിലെ ആറ് മണിയോടെ ആയിരുന്നു ഇരിക്കൂർ ഉള്ള ക്ഷേത്രത്തിൽ നടൻ ദർശനത്തിന് എത്തിയത്
advertisement
2/6
കണ്ണൂരിൽ വിവിധ പരിപാടികൾക്കായി എത്തിയ മോഹൻലാൽ ബുധനാഴ്ച്ച പുലർച്ചെ ആറു മണിയോടെയാണ് മാമാനിക്കുന്ന് ഭഗവതി ക്ഷേത്രത്തിൽ ദർശനപുണ്യം തേടാനെത്തിയത്.
advertisement
3/6
ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസറും ഭാരവാഹികളും ജീവനക്കാരും നാട്ടുകാരും അദ്ദേഹത്തെ സ്വീകരിച്ചു. ക്ഷേത്രം മേൽ ശാന്തി ചന്ദ്രൻ മൂസ് പ്രത്യേക പൂജയുടെ പ്രസാദം മോഹൻലാലിന് നൽകി.
advertisement
4/6
ക്ഷേത്ര ഐതിഹ്യത്തെ കുറിച്ചും ആചാരങ്ങളെ കുറിച്ചും ചോദിച്ചു മനസിലാക്കി ക്ഷേത്ര പ്രദിക്ഷണം നടത്തുകയും ദോഷങ്ങളും മാർഗതടസങ്ങളും അകറ്റുമെന്ന് വിശ്വസിക്കുന്ന ഉരിച്ച തേങ്ങ മറികൊത്തൽ നടത്തുകയും വിശേഷ വഴിപാടുകൾ കഴിക്കുകയും ചെയ്തതിനു ശേഷമാണ് മോഹൻലാൽ കാറിൽ മടങ്ങിയത്.
advertisement
5/6
കഴിഞ്ഞ മാസം കൊല്ലൂര്‍ മൂകാംബിക ദേവീക്ഷേത്രത്തിലും താരം ദര്‍ശനം നടത്തിയിരുന്നു. ഷൂട്ടിങ് തിരക്കിനിടയിലാണ് താരം ദേവിയെ ദര്‍ശിക്കാനെത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
advertisement
6/6
അതേസമയം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. ചിത്രത്തിന്റെ റിലീസിങ് തീയതി പുറത്തുവിട്ട് അണിയറപ്രവർത്തകർ. ഓണം റിലീസായി സെപ്റ്റംബർ 12 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.
മലയാളം വാർത്തകൾ/Photogallery/Life/Religion/
കണ്ണൂർ മാമാനിക്കുന്ന് ഭഗവതിയെ തൊഴുത് മോഹൻലാൽ; ദോഷങ്ങളും മാർഗതടസങ്ങളും അകറ്റാൻ വഴിപാട് നടത്തി