TRENDING:

വൈക്കത്തപ്പന്റെ സന്നിധിയിൽ ഇനി ഉത്സവനാളുകൾ; വൈക്കത്തഷ്ടമിയ്ക്ക് കൊടിയേറി

Last Updated:
ഡിസംബർ 5 ന് രാവിലെ 4.30നാണ് പ്രസിദ്ധമായ വൈക്കത്തഷ്ടമി ദർശനം (ചിത്രങ്ങള്‍: ആനന്ദ് നാരായണന്‍)
advertisement
1/8
വൈക്കത്തപ്പന്റെ സന്നിധിയിൽ ഇനി ഉത്സവനാളുകൾ; വൈക്കത്തഷ്ടമിയ്ക്ക് കൊടിയേറി
കോട്ടയം വൈക്കം മഹാദേവക്ഷേത്രത്തിലെ പ്രസിദ്ധമായ വൈക്കത്തഷ്ടമി മഹോത്സവത്തിന് ഭക്തിനിര്‍ഭരമായ തുടക്കം. രാവിലെ 8.45നും 9.05നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തില്‍ തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ കൊടിയേറ്റ് നടന്നു. (ചിത്രങ്ങള്‍: ആനന്ദ് നാരായണന്‍)
advertisement
2/8
കെടാവിളക്കിൽ ദേവസ്വം കമ്മിഷണർ ബി.എസ്.പ്രകാശും കലാമണ്ഡപത്തിൽ സിനിമാ താരം രമ്യാ നമ്പീശനും ദീപം തെളിയിക്കും, രാത്രി 9ന് ആണ് കൊടിപ്പുറത്ത് വിളക്ക്.(ചിത്രങ്ങള്‍: ആനന്ദ് നാരായണന്‍)
advertisement
3/8
ഡിസംബർ 5 ന് രാവിലെ 4.30നാണ് പ്രസിദ്ധമായ വൈക്കത്തഷ്ടമി ദർശനം. 6ന് നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും.ഡിസംബർ 7 ന് നടത്തപ്പെടുന്ന മുക്കുടി നിവേദ്യം വരെയാണ് അഷ്ടമി ഉത്സവച്ചടങ്ങുകൾ.(ചിത്രങ്ങള്‍: ആനന്ദ് നാരായണന്‍)
advertisement
4/8
ഉത്സവത്തിന്റെ 5, 6, 8, 11 തീയതികളിലാണ് ഉത്സവബലി ദർശനം, 7–ാം ഉത്സവ ദിനമായ നവംബർ 30ന് ഋഷഭവാഹന എഴുന്നളളിപ്പ്. (ചിത്രങ്ങള്‍: ആനന്ദ് നാരായണന്‍)
advertisement
5/8
8–ാം ഉത്സവദിനമായ ഡിസംബർ 1ന് വടക്കും ചേരി മേൽ എഴുന്നളളിപ്പ് ഡിസംബർ 2ന് തെക്കുംചേരിമേൽ എഴുന്നള്ളിപ്പും നടത്തും.  9–ാം ഉത്സവ നാളിൽ  ആനച്ചമയ പ്രദർശനം, ഗജപൂജ, ആനയൂട്ട് എന്നിവ നടത്തും.(ചിത്രങ്ങള്‍: ആനന്ദ് നാരായണന്‍)
advertisement
6/8
ഗുരുവായൂർ ഇന്ദ്രസെൻ, ഗുരുവായൂർ രാജശേഖരൻ, തിരുനക്കര ശിവൻ, ചിറക്കൽ കാളിദാസൻ, മാവേലിക്കര ഗണപതി തുടങ്ങിയ തലപ്പൊക്കത്തിൽ മുൻനിരക്കാരായ 13 ഗജവീരൻമാർ എഴുന്നള്ളിപ്പിനായി ക്ഷേത്രത്തിലെത്തും. (ചിത്രങ്ങള്‍: ആനന്ദ് നാരായണന്‍)
advertisement
7/8
കല്ലൂർ രാമൻ കുട്ടി മാരാരുടെ പ്രമാണത്തിൽ പനമണ്ണ ശശി, കല്ലൂർ ഉണ്ണിക്കൃഷ്ണൻ തുടങ്ങിയ 150ൽ അധികം കലാകാരൻമാർ അവതരിപ്പിക്കുന്ന പഞ്ചാരി മേളം, ചോറ്റാനിക്കര വിജയൻ മാരാരുടെ പ്രമാണത്തിൽ ചേർപ്പുളശേരി ശിവനും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യം,(ചിത്രങ്ങള്‍: ആനന്ദ് നാരായണന്‍)
advertisement
8/8
തേരോഴി രാമ കുറുപ്പിന്റെ പ്രമാണത്തിൽ അവതരിപ്പിക്കുന്ന പഞ്ചവാദ്യം, ജാഫ്ന ബാല മുരുകനും സംഘവും അവതരിപ്പിക്കുന്ന നാഗസ്വരം എന്നിവയും അഷ്ടമി ഉത്സവത്തിന്റെ ഭാഗമായി നടക്കും. (ചിത്രങ്ങള്‍: ആനന്ദ് നാരായണന്‍)
മലയാളം വാർത്തകൾ/Photogallery/Life/Religion/
വൈക്കത്തപ്പന്റെ സന്നിധിയിൽ ഇനി ഉത്സവനാളുകൾ; വൈക്കത്തഷ്ടമിയ്ക്ക് കൊടിയേറി
Open in App
Home
Video
Impact Shorts
Web Stories