Vijayadashami 2023: വിജയദശമി ദിനത്തിൽ ആദ്യക്ഷരം കുറിക്കാൻ കുരുന്നുകൾ; ക്ഷേത്രങ്ങളിലും എഴുത്തിനിരുത്ത് കേന്ദ്രങ്ങളിലും വൻ തിരക്ക്
- Published by:Rajesh V
- news18-malayalam
Last Updated:
കൊല്ലൂർ മൂകാംബികയിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത് (ചിത്രങ്ങൾ - കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ നിന്ന്)
advertisement
1/8

കാസർഗോഡ്: വിജയദശമി ദിനമായ ഇന്ന് ആദ്യാക്ഷരം കുറിക്കാൻ കുരുന്നുകൾ. എഴുത്തിനിരുത്ത് ചടങ്ങ് നടക്കുന്ന ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും പുലർച്ചെമുതൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. കുഞ്ഞുങ്ങളുമായി രക്ഷിതാക്കൾ നേരത്തെ തന്നെ ഇടം പിടിച്ചിരുന്നു.
advertisement
2/8
തിരൂർ തുഞ്ചൻ പറമ്പിലും കൊല്ലൂർ മൂകാംബികയിലും ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പനച്ചിക്കാട് ദേവീ ക്ഷേത്രത്തിലും എഴുത്തിനിരുത്തലിനോട് അനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ്നടത്തിയത്.
advertisement
3/8
50 പേരാണ് തുഞ്ചൻ പറമ്പിൽ കുരുന്നുകൾക്ക് ഹരിശ്രീ കുറിച്ചു നൽകുന്നത്. രാവിലെ 4.30 മുതൽ ചടങ്ങ് തുടങ്ങി. കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തിൽ പുലർച്ചെ നാലു മണിക്ക് വിദ്യാരംഭ ചടങ്ങുകൾ തുടങ്ങി. കേരള രാജ് ഭവനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കുട്ടികളെ ആദ്യക്ഷരം എഴുതിക്കും.
advertisement
4/8
ന്യൂസ് 18 കേരളവും തിരുവനന്തപുരം ഐരാണിമുട്ടം തുഞ്ചൻ സ്മാരക സമിതിയും ചേർന്ന് സംഘടിപ്പിക്കുന്ന സമ്പൂർണ വിദ്യാരംഭ ചടങ്ങുകൾ അല്പസമയത്തിനകം ആരംഭിക്കും.
advertisement
5/8
മുൻ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ ഡോ. കെ ജയകുമാർ, ഡോ. ടി ജി രാമചന്ദ്രൻ പിള്ള, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ. എം ആർ തമ്പാൻ, ടി കെ ദാമോദരൻ നമ്പൂതിരി, കാരയ്ക്കാമണ്ഡപം വിജയകുമാർ, പി സുശീലാദേവി, കല്ലറ ഗോപൻ, മണക്കാട് ഗോപൻ, ഗായത്രി എന്നിവരുടെ നേതൃത്വത്തിലാണ് കുരുന്നുകൾക്ക് ആദ്യക്ഷരമെഴുതിക്കുക.
advertisement
6/8
തിരുവനന്തപുരം വെങ്ങാനൂരിലെ പൗർണമിക്കാവ് ബാല ത്രിപുര സുന്ദരി ക്ഷേത്രത്തിൽ വിജയദശമി പ്രമാണിച്ച് പ്രത്യേക പൂജകളും എഴുത്തിനിരുത്തൽ ചടങ്ങുകളും നടക്കും.
advertisement
7/8
രാവിലെ ഒൻപതര മുതലാണ് വിദ്യാരംഭ ചടങ്ങുക ആരംഭിക്കുക.
advertisement
8/8
ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്, ഐഎസ്ആർഒ മുൻ ചെയർമാൻ ജി മാധവൻ നായർ, വി എസ് എസ് സി ഡയറക്ടർ ഡോ. എസ് ഉണ്ണിക്കൃഷ്ണൻ തുടങ്ങിയ പത്തോളം പ്രമുഖരാണ് ചടങ്ങുകളുടെ ഭാഗമാകുന്നത്.
മലയാളം വാർത്തകൾ/Photogallery/Life/Religion/
Vijayadashami 2023: വിജയദശമി ദിനത്തിൽ ആദ്യക്ഷരം കുറിക്കാൻ കുരുന്നുകൾ; ക്ഷേത്രങ്ങളിലും എഴുത്തിനിരുത്ത് കേന്ദ്രങ്ങളിലും വൻ തിരക്ക്