പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയുടെ വിഗ്രഹ പ്രതിഷ്ഠയുമായി തമിഴ്‌നാട്ടിലെ ക്ഷേത്രം
- Published by:Arun krishna
- news18-malayalam
Last Updated:
പുതുച്ചേരിയിലെ ബിജെപി നേതാവായ വിക്കിയാണ് മീനാക്ഷി സുന്ദരേശ്വര ക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെൻ മോദിയുടെ വിഗ്രഹം സ്വന്തം ചെലവിൽ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചത്.
advertisement
1/5

തമിഴ്‌നാട്ടിലെ തിണ്ടിവനത്തിനടുത്തുള്ള വളരെ ശാന്തമായ ഒരു ചെറുപട്ടണമാണ് മൈലം. കല, ആത്മീയത എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന ക്ഷേത്രങ്ങൾക്ക് പേരുകേട്ട ഇടമാണിവിടം. ഇവിടുത്തെ പ്രധാന ക്ഷേത്രമാണ് ഓം വിജയ മീനാക്ഷി സുന്ദരേശ്വര ക്ഷേത്രം. ഈ ക്ഷേത്രത്തിൽ എത്തുന്ന ഭക്തർക്ക് രോഗശാന്തി ലഭിക്കുമെന്നാണ് വിശ്വാസം.
advertisement
2/5
ആചാരപരമായ നിരവധി കാര്യങ്ങളിൽ പലപ്പോഴും ശ്രദ്ധ നേടിയിട്ടുള്ള ക്ഷേത്രം കൂടിയാണിത്. എന്നാൽ ഇത്തവണ ക്ഷേത്രം വാർത്തകളിൽ ഇടം നേടിയത് പ്രശസ്ത സംവിധായകനും നടനുമായ ജി മാരിമുത്തുവിന്റെയും ഇന്ത്യൻ പ്രധാനമന്ത്രിയുടെ പരേതയായ അമ്മയുടെയും വിഗ്രഹങ്ങൾ ഇവിടെ പ്രതിഷ്ഠിച്ചതു കൊണ്ടാണ്.
advertisement
3/5
പുതുച്ചേരിയിലെ ബിജെപി നേതാവായ വിക്കിയാണ് മീനാക്ഷി സുന്ദരേശ്വര ക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെൻ മോദിയുടെ വിഗ്രഹം സ്വന്തം ചെലവിൽ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചത്. രാജ്യത്തെ നയിക്കുന്ന നേതാവിനോടും കുടുംബാംഗങ്ങളോടും ജനങ്ങൾക്കുള്ള ബഹുമാനത്തിന്റെയും ആദരവിന്റെയും സൂചനയാണ് ഈ വിഗ്രഹ പ്രതിഷ്ഠയ്ക്ക് പിന്നിലെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. ജനപ്രിയ സംവിധായകനും നടനുമായ ജി മാരിമുത്തുവിന്റെ വിഗ്രഹവും ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചു.
advertisement
4/5
പ്രതിഷ്ഠാ ചടങ്ങിന് സൗത്ത് ഇന്ത്യൻ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജാഗ്വാർ തങ്കത്തെ ക്ഷണിച്ചിരുന്നു. ചടങ്ങിന്റെ ഭാഗമായി പരേതരായ ആത്മാക്കൾക്ക് ശാന്തി ലഭിക്കുന്നതിനായി പ്രത്യേക പൂജകളും നടത്തി. കൂടാതെ മുന്നൂറോളം പേർക്ക് വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. ചടങ്ങിന്റെ മുഴുവൻ ക്രമീകരണങ്ങൾക്കും ക്ഷേത്ര ട്രസ്റ്റിമാരും അധീനം ആദിശങ്കരർ-വാഷുഗി ഗ്രൂപ്പും ചേർന്നാണ് നേതൃത്വം നൽകിയത്.
advertisement
5/5
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ 2022 ഡിസംബർ 30ന് അഹമ്മദാബാദിലെ ആശുപത്രിയിൽ വച്ച് 99-ാം വയസ്സിലാണ് അന്തരിച്ചത്. 2023 സെപ്റ്റംബർ 8നാണ് ജി മാരിമുത്തു മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ മരണം.
മലയാളം വാർത്തകൾ/Photogallery/Life/Religion/
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയുടെ വിഗ്രഹ പ്രതിഷ്ഠയുമായി തമിഴ്‌നാട്ടിലെ ക്ഷേത്രം