പള്ളിയിലെ കപ്യാരായും അതിഥി തൊഴിലാളി; അഞ്ച് വർഷമായി തിരുവല്ലയിലെ പള്ളിയിൽ ശുശ്രൂഷകൻ
- Published by:Vishnupriya S
- news18-malayalam
Last Updated:
തിരുവല്ല ചാത്തങ്കരി സെന്റ് പോൾസ് മാർത്തോമ്മാ പള്ളിയിലാണ് മറുനാട്ടുകാരൻ കപ്യാരായി സേവനമനുഷ്ഠിക്കുന്നത് (ചിത്രങ്ങൾ: ഷിജോ സി ഷിബു)
advertisement
1/5

സംസ്ഥാനത്തെ വിവിധ തൊഴിൽ മേഖലകളിൽ അതിഥിതൊഴിലാളികളുടെ പങ്ക് വളരെ വലുതാണ്. എന്നാൽ ഇപ്പോഴിതാ പള്ളിയിലെ കപ്യാരായും ഒരു അതിഥി തൊഴിലാളി. തിരുവല്ല ചാത്തങ്കരി സെന്റ് പോൾസ് മാർത്തോമ്മാ പള്ളിയിലാണ് മറുനാട്ടുകാരൻ കപ്യാരായി സേവനമനുഷ്ഠിക്കുന്നത്. 2018 മുതൽ ജാർഖണ്ഡ് സ്വദേശിയായ പ്രകാശ് കണ്ടുൽനയാണ് ഇവിടത്തെ കപ്യാർ. 35 കാരനായ പ്രകാശിന് മലയാളം എഴുതാനും വായിക്കാനും അറിയില്ലെങ്കിലും മലയാളികളുമായി ഇടപഴകുന്നതിലോ ഭാഷ മനസ്സിലാക്കുന്നതിനോ ബുദ്ധിമുട്ടില്ല. 2016ൽ ചാത്തങ്കരിയിൽ എത്തിയ പ്രകാശും കുടുംബവും 2018ൽ ഇടവകാംഗങ്ങളായി.(ചിത്രങ്ങൾ: ഷിജോ സി ഷിബു)
advertisement
2/5
ഝാർഖണ്ഡിലെ ലൂഥറൻ പള്ളിയിലെ അംഗങ്ങളാണ് പ്രകാശും കുടുംബവും. ഭാര്യ ബിനീതയും രണ്ട് മക്കളും അടങ്ങുന്നതാണ് പ്രകാശിന്റെ കുടുംബം. 2010ൽ ചെറിയ പ്രായത്തിലാണ് ബിനീത ആദ്യമായി ചാത്തങ്കരിയിൽ എത്തുന്നത്. പിന്നീട് ഝാർഖണ്ഡിൽ പോയി വിവാഹിതയായി ഭർത്താവും രണ്ട് മക്കളുമായി 2016ൽ തിരിച്ചെത്തി. 2018ൽ ഇടവകാംഗങ്ങൾ ആകുന്നതിന് മുമ്പ് തന്നെ സ്ഥിരമായി ഇവിടത്തെ പള്ളിയിലെത്തിയിരുന്നു.(ചിത്രങ്ങൾ: ഷിജോ സി ഷിബു)
advertisement
3/5
ബിനീത ആയിരുന്നു അന്നത്തെ വികാരി ഫാ. ജോൺ തോമസിന്റെ കിടപ്പു രോഗിയായ ഭാര്യാമാതാവിനെ ശ്രുശൂഷിച്ചിരുന്നത്. ദിവസ വേതനത്തിനായിരുന്നു ജോലി. പള്ളിയിൽ കപ്യാരുടെ ഒഴിവുണ്ടെന്ന് വികാരി ബിനീതയോട് പറഞ്ഞതിനെ തുടർന്ന് പ്രകാശ് വികാരിയെ കണ്ട് തന്റെ താൽപ്പര്യം അറിയിച്ചു. പള്ളിക്കമ്മറ്റിയുടെ അനുമതിയോടെ 2018 മെയ് മുതൽ ആറു മാസത്തേയ്ക്ക് പ്രകാശിനെ കപ്യാരായി നിയമിച്ചു. പിന്നീട് പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ തുടർന്നും പ്രകാശിന് അവസരം നൽകുകയായിരുന്നുവെന്ന് വികാരി റവ. ഫാ. എബ്രഹാം ചെറിയാൻ ന്യൂ ഇന്ത്യൻ എക്സ് പ്രസിനോട് പറഞ്ഞു.(ചിത്രങ്ങൾ: ഷിജോ സി ഷിബു)
advertisement
4/5
പള്ളിവകയായുള്ള ഷോപ്പിങ് കോംപ്ലക്സുകളിലെയും മറ്റും വാടകയും ഏതാണ്ട് 285 കുടുംബങ്ങളിൽ നിന്നുമുള്ള മാസവരി പിരിക്കുന്നതുമൊക്കെ പ്രകാശാണ്. "ഏതു സമയത്തും ജോലി ചെയ്യാൻ പ്രകാശ് തയ്യാറാണ്. പ്രകാശിന് പകരം നമുക്ക് മറ്റൊരാളെ കണ്ടെത്താൻ ഇപ്പോൾ കഴിയില്ല. നമ്മുടെ നാട്ടിലെ യുവാക്കൾക്ക് കപ്യാരായി ജോലി ചെയ്യാൻ താല്പര്യമില്ല. അതുകൊണ്ട് ഈ സ്ഥാനം പ്രകാശിന് തന്നെ ചേർന്നതാണ് എന്നാണ് ഇടവ വികാരിയുടെ അഭിപ്രായം.(ചിത്രങ്ങൾ: ഷിജോ സി ഷിബു)
advertisement
5/5
'ഈ ജോലി എനിക്ക് വളരെ ഇഷ്ടമാണ്, പള്ളിയ്ക്ക് വേണ്ടി ജോലി ചെയ്യുന്നത് എനിക്ക് വളരെ സന്തോഷം നൽകുന്ന കാര്യമാണ്. ഞങ്ങളുടെ ശിഷ്ടകാലവും ഇവിടെ ജീവിക്കാനാണ് ആഗ്രഹം." പ്രകാശ് പറഞ്ഞു. ഝാർഖണ്ഡിലെ സിംഡെക ജില്ലയിലാണ് പ്രകാശ് ജനിച്ചു വളർന്നത്. "ഝാർഖണ്ഡിൽ ഞങ്ങൾ മുണ്ടെ ഭാഷയാണ് സംസാരിക്കുന്നത്, ഇവിടെ ഹിന്ദി സംസാരിക്കുന്നു. ഞങ്ങൾക്ക് മലയാളം സംസാരിക്കാനും മനസ്സിലാക്കാനും കഴിയും" എന്നും പ്രകാശ് പറഞ്ഞു. പ്രകാശിന്റെ കുടുംബം പള്ളി വക കെട്ടിടത്തിലാണ് താമസിക്കുന്നത്." ഞങ്ങളുടെ മക്കൾ അങ്കിതും യോനാഥനും പ്രിൻസ് മർത്താണ്ഡവർമ്മ സ്കൂളിലാണ് പഠിക്കുന്നത്. അങ്കിത് ആറിലും യോനാഥൻ മൂന്നിലുമാണ്. അവർക്ക് നന്നായി മലയാളം അറിയാം" ബിനീത പറഞ്ഞു.(ചിത്രങ്ങൾ: ഷിജോ സി ഷിബു)
മലയാളം വാർത്തകൾ/Photogallery/Life/Religion/
പള്ളിയിലെ കപ്യാരായും അതിഥി തൊഴിലാളി; അഞ്ച് വർഷമായി തിരുവല്ലയിലെ പള്ളിയിൽ ശുശ്രൂഷകൻ