വൃശ്ചിക പുലരിയിൽ ശബരിമല നട തുറന്നു; ആദ്യദിനം തീർത്ഥാടനത്തിനായി ബുക്ക് ചെയ്തത് അരലക്ഷത്തിലധികം തീർത്ഥാടകർ
- Published by:Rajesh V
- news18-malayalam
Last Updated:
തിരക്ക് കണക്കിലെടുത്ത് പുലർച്ചെ മൂന്നു മണിക്കായിരുന്നു നട തുറക്കൽ. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനും ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അടക്കമുള്ളവരും സന്നിധാനത്തുണ്ട്. ദർശനത്തിനായി വലിയ തിരക്കാണ് അനുഭവപ്പെടുന്നത്
advertisement
1/6

വൃശ്ചികപുലരിയിൽ മണ്ഡലകാല തീർത്ഥാടനത്തിനായി ശബരിമല നട തുറന്നു. ശരണം വിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ പുതിയ മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരിയാണ് ശ്രീകോവിൽ നട തുറന്നത്. പി ജി മുരളി നമ്പൂതിരി മാളികപ്പുറം നടയും തുറന്നു.
advertisement
2/6
തിരക്ക് കണക്കിലെടുത്ത് പുലർച്ചെ മൂന്നു മണിക്കായിരുന്നു നട തുറക്കൽ. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനും ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അടക്കമുള്ളവരും സന്നിധാനത്തുണ്ട്. ദർശനത്തിനായി വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
advertisement
3/6
അമ്പതിനായിരത്തിൽ അധികം തീർത്ഥാടകരാണ് ദർശനത്തന് ബുക്ക് ചെയ്തിരിക്കുന്നത്. ഇന്നലെ മലകയറിയ തീർത്ഥാടകരും സന്നിധാനത്ത് തമ്പടിച്ച് വൃശ്ചിക പുലരിയിൽ അയ്യപ്പനെ കണ്ട് തൊഴുതാണ് മല ഇറങ്ങുക.
advertisement
4/6
ഇന്നലെ കനത്ത മഴയെ അവഗണിച്ച് ഉച്ചയോടെതന്നെ ആയിരക്കണക്കിന് ഭക്തരാണ് മല ചവിട്ടിയെത്തിയത്. നട തുറന്നശേഷം തന്ത്രി സോപാനത്തിലെ മണി മുഴക്കി ശ്രീകോവിലിൽ നെയ് വിളക്ക് തെളിച്ചതോടെ മലമുകളിൽ ശരണാരവം ഉച്ചസ്ഥായിയിലായി.
advertisement
5/6
ഇന്നലെ നട തുറന്നപ്പോള്‍, അടുത്ത ബന്ധു മരിച്ചതിനെത്തുടർന്ന് മേൽശാന്തി കെ ജയരാമൻ നമ്പൂതിരിക്ക് പുല ആയതിനാൽ കീഴ്ശാന്തി എസ് നാരായണൻ പോറ്റിയാണ് നിയുക്ത ശബരിമല മേൽശാന്തി പി എൻ മഹേഷ്, മാളികപ്പുറം മേൽശാന്തി പി ജി മുരളി എന്നിവരെ പതിനെട്ടാംപടിക്ക് താഴെനിന്ന് സോപാനത്തിലേക്ക് ആനയിച്ചത്.
advertisement
6/6
തന്ത്രിയുടെ കാർമികത്വത്തിൽ കലശം പൂജിച്ച് അഭിഷേകം ചെയ്ത് നിയുക്ത മേൽശാന്തിമാരുടെ അവരോഹണച്ചടങ്ങ് നടന്നു. തുടർന്ന് നടയിലേക്ക് പ്രവേശിച്ച നിയുക്ത മേൽശാന്തി പി.എൻ. മഹേഷിന്റെ കാതിൽ തന്ത്രി മൂലമന്ത്രം ചൊല്ലി നൽകി. തന്ത്രിയും മേൽശാന്തിയും പതിനെട്ടാംപടി ഇറങ്ങി താഴെ തിരുമുറ്റത്തെ ആഴിയിൽ ദീപം തെളിച്ചു.
മലയാളം വാർത്തകൾ/Photogallery/Life/Religion/
വൃശ്ചിക പുലരിയിൽ ശബരിമല നട തുറന്നു; ആദ്യദിനം തീർത്ഥാടനത്തിനായി ബുക്ക് ചെയ്തത് അരലക്ഷത്തിലധികം തീർത്ഥാടകർ