TRENDING:

ഋഷഭനു 108 കുടം ജല അഭിഷേകം, വടക്കുംനാഥന് പ്രത്യേക ശംഖാഭിഷേകം; മഴ പെയ്യാൻ പൂജയുമായി തൃശൂരിലെ ക്ഷേത്രങ്ങൾ

Last Updated:
40 വർഷം മുൻപ് സമാന രീതിയിലുള്ള പൂജ ക്ഷേത്രത്തിൽ സംഘടിപ്പിച്ചിരുന്നു.
advertisement
1/5
ഋഷഭനു 108 കുടം ജല അഭിഷേകം, വടക്കുംനാഥന് പ്രത്യേക ശംഖാഭിഷേകം; മഴ പെയ്യാൻ പൂജയുമായി തൃശൂരിലെ ക്ഷേത്രങ്ങൾ
മഴ കുറയുകയും അസഹനീയമായ ചൂട് കൂടിയതിനെയും തുടർന്ന് മഴ പെയ്യുന്നതിനായി തൃശൂർ ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജ നടത്തുന്നു. കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള പഴയ നടക്കാവ് ചിറക്കൽ മഹാദേവക്ഷേത്രത്തിലാണ് വരുണ ഭഗവാനെ പ്രീതിപ്പെടുത്താനായി വരുണജപം നടക്കുന്നത്. കൂടാതെ വടക്കുംനാഥ ക്ഷേത്രത്തിൽ ജല അഭിഷേകവും പ്രത്യേക ശങ്കാഭിഷേകവും നടന്നു.
advertisement
2/5
പുലർച്ചെ ഭഗവാന് ജലധാരയോടെ ചടങ്ങുകൾ ആരംഭിച്ചു. കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള ചിറക്കൽ മഹാദേവ ക്ഷേത്രത്തിൽ ഭക്തജന കൂട്ടായ്മയാണ് വരുണജപം സംഘടിപ്പിച്ചിട്ടുള്ളത്. കുട്ടികൾ ഉൾപ്പെടെ നിരവധിപേരാണ് വരുണജപത്തിന്റെ ഭാഗമാകുന്നത്.
advertisement
3/5
ദേവന് ആയിരം കുടം ജല ധാരയും, കൂടാതെ വരുണ ബലിക്കല്ലിൽ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് മന്ത്ര പൂരിതമായ ജലത്തിൽ വേദജ്ഞർ പർജന്യ സൂക്തം ജപിച്ച് വരുണ ഭഗവാനെ പ്രീതി പെടുത്തുന്നതുമാണ് ചടങ്ങ്. തന്ത്രി പുലിയന്നൂർ ശങ്കര നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് പൂജകൾ നടക്കുന്നത്.
advertisement
4/5
40 വർഷം മുൻപാണ് സമാന രീതിയിൽ പൂജ നടത്തിയത്. അന്ന് ജപം അവസാനിച്ചതോടെ മഴ പെയ്തിരുന്നു. വരുണ ദേവൻ പ്രീതിപ്പെടുന്നതോടെ ഇപ്രാവശ്യവും മഴ പെയ്യും എന്ന വിശ്വാസത്തിലാണ് സംഘാടകർ.
advertisement
5/5
പുലർച്ചെ വടക്കുംനാഥ ക്ഷേത്രത്തിൽ ഋഷഭനു 108 കുടം ജല അഭിഷേകവും, വടക്കുംനാഥന് പ്രത്യേക <em>ശംഖാഭിഷേകവും</em> നടന്നു. നിരവധി ഭക്തജനങ്ങളും ആത്മീയ ആചാര്യന്മാരും ചിറക്കൽ മഹാദേവക്ഷേത്രത്തിൽ നടക്കുന്ന വരുണജപത്തിൽ പങ്കെടുക്കാനായി എത്തുന്നുണ്ട്.
മലയാളം വാർത്തകൾ/Photogallery/Life/Religion/
ഋഷഭനു 108 കുടം ജല അഭിഷേകം, വടക്കുംനാഥന് പ്രത്യേക ശംഖാഭിഷേകം; മഴ പെയ്യാൻ പൂജയുമായി തൃശൂരിലെ ക്ഷേത്രങ്ങൾ
Open in App
Home
Video
Impact Shorts
Web Stories