TRENDING:

റണ്‍വേയിലൂടെ ശ്രീപത്മനാഭന്‍റെ ആറാട്ട് യാത്ര; ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തിന് സമാപനം

Last Updated:
ആറാട്ട് ഘോഷയാത്രയോടനുബന്ധിച്ച് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ വിമാന സര്‍വീസുകള്‍ അഞ്ച് മണിക്കൂര്‍ നിര്‍ത്തിവെച്ചിരുന്നു.
advertisement
1/7
റണ്‍വേയിലൂടെ ശ്രീപത്മനാഭന്‍റെ ആറാട്ട് യാത്ര; ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തിന് സമാപനം
ഭക്തിയുടെ നിര്‍ഭരമായ അന്തരീക്ഷത്തില്‍ തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തിന് സമാപനമായി. ശംഖുമുഖം കടപ്പുറത്ത് നടന്ന ആറാട്ട് ചടങ്ങുകളോടെയാണ് തിരുവുത്സവത്തിന് പരിസമാപ്തിയായത്.
advertisement
2/7
വൈകിട്ട് അഞ്ചുമണിയോടെയാണ് ആറാട്ട് ഘോഷയാത്രയുമായി ബന്ധപ്പെട്ട ചടങ്ങുകൾ ആരംഭിച്ചത്.തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം , നടുവൊത്ത് മഹാവിഷ്ണു ക്ഷേത്രം , 
advertisement
3/7
അരകത്ത് ദേവീക്ഷേത്രം, പാൽക്കുളങ്ങര ചെറിയ ഉദേശ്വരം ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ള ആറാട്ട് വിഗ്രഹങ്ങൾ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ എത്തിച്ചു.
advertisement
4/7
ഇതോടെ പത്മനാഭസ്വാമിയുടെയും നരസിംഹമൂർത്തിയുടെയും ശ്രീകൃഷ്ണസ്വാമിയുടെയും വിഗ്രഹങ്ങൾ എഴുന്നള്ളിച്ചു. തുടർന്ന് നടന്ന ആറാട്ട് ഘോഷയാത്ര വിമാനത്താവള റൺവേയിലൂടെ കടന്നു ശംഖുമുഖത്തേക്ക് എഴുന്നള്ളിച്ച് ആറാട്ട് കലശം നടത്തി.
advertisement
5/7
ആറാട്ട് ഘോഷയാത്രയോടനുബന്ധിച്ച് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ വിമാന സര്‍വീസുകള്‍ അഞ്ച് മണിക്കൂര്‍ നിര്‍ത്തിവെച്ചിരുന്നു.
advertisement
6/7
തിങ്കളാഴ്ച വൈകുന്നേരം നാല് മണി മുതല്‍ രാത്രി ഒന്‍പത് മണി വരെയായിരുന്നു നിയന്ത്രണം. ഈ സമയത്തുള്ള ആഭ്യന്തര, രാജ്യാന്തര സര്‍വീസുകള്‍ വിമാനക്കമ്പനികള്‍ പുനക്രമികരിച്ചു.
advertisement
7/7
തിരുവനന്തപുരം വിമാനത്താവളം 1932 -ൽ സ്ഥാപിതമായ കാലം മുതൽ പിന്തുടരുന്ന രീതിയാണിത്. എല്ലാ വർഷവും പരമ്പരാഗത ആറാട്ട് ഘോഷയാത്രയുടെ സമയത്ത് ഇത്തരത്തിൽ സർവ്വീസുകൾ നിർത്തിവെക്കാറുള്ളതാണ്. വർഷത്തിൽ രണ്ട് തവണയാണ് ഇത് നടക്കുന്നത്. മാർച്ചിനും ഏപ്രിലിനും ഇടയിലുള്ള പൈങ്കുനി ഉത്സവത്തിനും ഒക്ടോബർ, നവംബർ മാസങ്ങളിലുള്ള അല്പശി ഉത്സവത്തിനുമാണ് ഇത്തരത്തില്‍ വിമാനത്താവളത്തിലെ റണ്‍വേ അടയ്‌ക്കുന്നത്.
മലയാളം വാർത്തകൾ/Photogallery/Life/Religion/
റണ്‍വേയിലൂടെ ശ്രീപത്മനാഭന്‍റെ ആറാട്ട് യാത്ര; ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തിന് സമാപനം
Open in App
Home
Video
Impact Shorts
Web Stories