പതിവ് തെറ്റിക്കാതെ 'സെക്രട്ടറിയേറ്റ്' യാത്രികരുടെ ന്യൂ ഇയർ ആഘോഷം; സുഗതകുമാരിയുടെ ഓർമയ്ക്കായി ഒട്ടുമാവിൻ തൈ നട്ടു
- Published by:Rajesh V
- news18-malayalam
Last Updated:
അന്തരിച്ച പ്രിയ എഴുത്തുകാരി സുഗതകുമാരി ടീച്ചറിന്റെ സ്മരണാർഥമാണ് ഒട്ടുമാവിൻ തൈ നട്ടത്. ഇതാണ് യാത്രകൂട്ടായ്മയുടെ ഇത്തവണത്തെ നവവത്സരാഘോഷത്തിന് വ്യത്യസ്തതയുടെ അലങ്കാരമണിയിച്ചത്. പുതുവർഷത്തെ വരേവൽക്കാൻ തോരണങ്ങൾ കൊണ്ട് ബസ് നന്നായി അലങ്കരിച്ചിരുന്നു.
advertisement
1/6

പുലർകാലങ്ങളിലെ ഇവരുടെ സൗഹൃദയാത്രകൾ പോലെ ഇനി സ്നേഹമരവും പടർന്ന് പന്തലിക്കും. പള്ളിക്കലിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ബോണ്ട് സർവീസിലെ (സെക്രട്ടറിയേറ്റ് ബസ്) യാത്രക്കാരുടെ കൂട്ടായ്മയിൽ നടന്ന പുതുവത്സവരാഘോഷത്തിന്റെ ഭാഗമായാണ് പതിവ് രീതികൾക്കപ്പുറം കിളിമാനൂർ ഡിപ്പോ പരിസരത്ത് മര ത്തൈ നട്ടത്.
advertisement
2/6
അന്തരിച്ച പ്രിയ എഴുത്തുകാരി സുഗതകുമാരി ടീച്ചറിന്റെ സ്മരണാർഥമാണ് ഒട്ടുമാവിൻ തൈ നട്ടത്. ഇതാണ് യാത്രകൂട്ടായ്മയുടെ ഇത്തവണത്തെ നവവത്സരാഘോഷത്തിന് വ്യത്യസ്തതയുടെ അലങ്കാരമണിയിച്ചത്. പുതുവർഷത്തെ വരേവൽക്കാൻ തോരണങ്ങൾ കൊണ്ട് ബസ് നന്നായി അലങ്കരിച്ചിരുന്നു.
advertisement
3/6
രാവിലെ പള്ളിക്കലിൽ നിന്ന് ബസ് കിളിമാനൂർ ഡിപ്പോയിലെത്തിയപ്പോഴാണ് ചടങ്ങുകൾക്ക് തുടക്കമായത്. ബോണ്ട് സർവീസായതിനാലും ഡിപ്പോയിൽ നിന്ന് കയറാൻ ആരുമില്ലാത്തതിനാലും സാധാരണ ഡിപ്പോയിലെത്താതെ ജംഗ്ഷനിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയാണ് പതിവ്. എന്നാൽ ഇക്കുറി മരതൈ നടലടക്കം ആഘോഷങ്ങളുള്ളതിനാൽ രാവിലെ എട്ടരയോടെ ബസ് ഡിപ്പോയിലെത്തി.
advertisement
4/6
ബസിനുള്ളിൽ കേക്ക് മുറിക്കലായിരുന്നു ആദ്യം. പിന്നീട് യാത്രക്കാരെല്ലാം ബസ്സിൽ നിന്നിറങ്ങി മരം നടാൻ തയ്യാറാക്കിയ സ്ഥലത്തേക്ക്. സുഗതകുമാരി ടീച്ചറിന്റെ ചിത്രവും ജീവിത സന്ദേശവും ഉള്ളടക്കം ചെയ്ത് സ്ഥാപിച്ച ബോർഡിന് ചുവട്ടിലാണ് മരം നടന്നതിനുള്ള മണ്ണൊരുക്കിയിരുന്നത്.
advertisement
5/6
യാത്രക്കാരുടെയെല്ലാം സാന്നിധ്യത്തിലായിരുന്നു മരംനടീൽ. ഊഷ്മളമായ പുലർകാല യാത്രകൾ പോലെ സൗഹൃദയാത്രകളുടെ അടയാളപ്പെടുത്തിലായി സ്നേഹമരം. തുടർന്ന് എല്ലാവരുടെ ബസ്സിലേക്ക് തിരികെയെത്തി.
advertisement
6/6
പിന്നീട് സ്പെഷ്യൽ സമ്മാനത്തിനുള്ള ഭാഗ്യവാനെ കണ്ടെത്താൻ നറുക്കെടുപ്പ്. പുതുവത്സര സമ്മാനമായി എല്ലാവർക്കും എൻ 95 മാസ്കും ആശംസാ കാർഡുകളും വിതരണം ചെയ്തിരുന്നു.
മലയാളം വാർത്തകൾ/Photogallery/Life/
പതിവ് തെറ്റിക്കാതെ 'സെക്രട്ടറിയേറ്റ്' യാത്രികരുടെ ന്യൂ ഇയർ ആഘോഷം; സുഗതകുമാരിയുടെ ഓർമയ്ക്കായി ഒട്ടുമാവിൻ തൈ നട്ടു