തമന്നയുടെ തിളങ്ങുന്ന പർപ്പിൾ ഡ്രസ്സിൽ കണ്ണുടക്കി ആരാധകർ; വില കേട്ടാൽ കണ്ണ് തള്ളും
- Published by:Naseeba TC
- news18-malayalam
Last Updated:
തിളങ്ങുന്ന ബാക്ക്‌ലെസ് എലമെന്റ് ആണ് ഈ വസ്ത്രത്തിന‍്റെ പ്രത്യേകത
advertisement
1/6

കഴിഞ്ഞ ദിവസം നടി തമന്ന ധരിച്ച പർപ്പിൾ നിറത്തിലുള്ള വസ്ത്രത്തെ കുറിച്ചാണ് ഫാഷൻ ലോകത്തെ പ്രധാന ചർച്ച. മുംബൈയിലെ ഒരു പരിപാടിയിൽ ബോയ്ഫ്രണ്ട് വിജയ് വർമയ്ക്കൊപ്പം എത്തിയ തമന്ന ധരിച്ചത് പർപ്പിൾ നിറത്തിലുള്ള തിളങ്ങുന്ന ഗൗൺ ഡ്രസ്സ് ആയിരുന്നു.
advertisement
2/6
തമന്നയുടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായതിനു പിന്നാലെ, വസ്ത്രത്തിന്റെ പ്രത്യേകതയും വിലയുമെല്ലാം ചർച്ച ചെയ്യുകയാണ് ആരാധകർ. ആഗോള ബ്രാൻഡായ ലക്വാൻ സ്മിത്തിന്റെ വസ്ത്രമാണ് തമന്ന തിരഞ്ഞെടുത്തത്.
advertisement
3/6
തിളങ്ങുന്ന ബാക്ക്‌ലെസ് എലമെന്റ് ആണ് ഈ വസ്ത്രത്തിന‍്റെ പ്രത്യേകത. ബാക്ക്‌ലെസ് എലമെന്റിനൊപ്പം ഹാൾട്ടർ നെക്ക് ഫീച്ചറും ശരീരത്തോട് ചേർന്നു നിൽക്കുന്ന നീളവുമെല്ലാം തമന്ന കൂടുതൽ സുന്ദരിയാക്കി.
advertisement
4/6
ഇതുപോലൊരു വസ്ത്രം സ്വന്തമാക്കണമെന്ന് ഫാഷനെ പിന്തുടരുന്ന ആരും മോഹിച്ചു പോകും. വസ്ത്രത്തിന് ചേരുന്ന പർപ്പിൾ നിറത്തിലുള്ള ഹീലാണ് തമന്ന ധരിച്ചത്. ഒപ്പം സിംപിൾ ഹെയർ സ്റ്റൈലും മേക്കപ്പും കൂടി ചേർന്നതോടെ ലുക്ക് പൂർണമായി.
advertisement
5/6
2.550 ഡോളറാണ് തമന്നയുടെ ഈ മനോഹര വസ്ത്രത്തിന്റെ വില. ഇന്ത്യൻ രൂപയിലാക്കുമ്പോൾ ഇത് ഏകദേശം 2,06,399 രൂപയോളം വരും.
advertisement
6/6
വില അറിഞ്ഞതോടെ, അതുപോലൊരു വസ്ത്രം വാങ്ങുന്ന കാര്യം മറന്നേക്കാം, തത്കാലം തമന്നയുടെ ലുക്ക് കണ്ട് തൃപ്തിപ്പെടാം എന്നാണ് ആരാധകർ പറയുന്നത്.
മലയാളം വാർത്തകൾ/Photogallery/Life/
തമന്നയുടെ തിളങ്ങുന്ന പർപ്പിൾ ഡ്രസ്സിൽ കണ്ണുടക്കി ആരാധകർ; വില കേട്ടാൽ കണ്ണ് തള്ളും