TRENDING:

സെക്സ് എന്ന് കേൾക്കുമ്പോൾ മനസിലേക്ക് വരുന്ന ഈ 'ആറുകാര്യങ്ങൾ' മുഴുവനായും തെറ്റാണ്

Last Updated:
നമ്മളിൽ ഭൂരിഭാഗവും ലൈംഗികതയെക്കുറിച്ച് അറിയുന്നത് സഹപാഠികളിൽ നിന്നും മാഗസിനുകളിൽ നിന്നും ബുക്കുകളിൽ നിന്നും ഇന്റർനെറ്റിൽ നിന്നുമൊക്കെ ആയിരിക്കും. സെക്സിനെക്കുറിച്ചുള്ള എല്ലാ സംശയങ്ങൾക്കും നമ്മൾ ഉത്തരം തേടുന്നതും ഈ മാധ്യമങ്ങളിൽ ആയിരിക്കും. നിരവധി വിവരങ്ങളാണ് ഇവിടെ നിന്നെല്ലാം നിങ്ങൾക്ക് ലഭിക്കുക. എന്നാൽ, ഇതിൽ ചിലതൊക്കെ നിങ്ങളെ തെറ്റായ ധാരണയിലേക്കും നയിക്കും. സെക്സിനെക്കുറിച്ച് പഠിക്കുന്നത് ആസ്വദിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. കാരണം ഇത് പ്രകൃതിദത്തമായ ഒരു കാര്യമാണ് എന്നതു തന്നെ. എന്നാൽ, സെക്സിനെക്കുറിച്ച് ഒട്ടേറെ അബദ്ധധാരണകൾ വച്ചു പുലർത്തുന്നവരുമുണ്ട്. ഇതിൽ കുറച്ച് തെറ്റായ ധാരണകൾ ഇവിടെ പറയുന്നത്.
advertisement
1/6
സെക്സ് എന്ന് കേൾക്കുമ്പോൾ മനസിലേക്ക് വരുന്ന ഈ 'ആറുകാര്യങ്ങൾ' മുഴുവനായും തെറ്റാണ്
'ആദ്യമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ സ്ത്രീകൾക്ക് വേദന അനുഭവപ്പെടും' - തലമുറകളായി കൈമാറി വന്നിരിക്കുന്ന ഒരു കഥയാണ് ആദ്യമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ സ്ത്രീകൾക്ക് വേദനിക്കുമെന്നത്. ചില സ്ത്രീകളിൽ ഇത് ശരിയായിരിക്കും. എന്നാൽ, സ്ത്രീകളിൽ ശരിയായ രീതിയിൽ ലൂബ്രിക്കേഷൻ നടക്കുകയോ ഉത്തേജനം നടക്കുകയോ ചെയ്താൽ അവർക്ക് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് വേദനാജനകമായിരിക്കില്ലെന്നാണ് പറയുന്നത്. ശരിയായ ലൂബ്രിക്കേഷനും ലൈംഗിക ഉത്തേജനവും ഒരു സ്ത്രീയെ സംബന്ധിച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ വളരെ പ്രധാനമാണ്. കാരണം, ആദ്യമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ ഉണ്ടാകുന്ന കടുത്ത വേദന കുറയ്ക്കാൻ ഇത് സഹായിക്കും. ചിലർക്ക് വേദനാജനകമായ അനുഭവമായിരിക്കും മറ്റു ചിലർ അത് ആസ്വദിക്കും.
advertisement
2/6
'നിങ്ങൾ ഒരിക്കൽ സമ്മതിച്ചു കഴിഞ്ഞാൽ ഒരിക്കലും അതിൽ നിന്ന് മാറാൻ കഴിയില്ല' - പങ്കാളികൾ തമ്മിലുള്ള പരസ്പര സമ്മതമാണ് ലൈംഗികതയിൽ ഏറ്റവും പ്രധാനപ്പെട്ടത്. ലൈംഗികബന്ധത്തിൽ ഏർപെട്ടു കൊണ്ടിരിക്കുമ്പോൾ തന്നെ, അസ്വസ്ഥത തോന്നുകയാണെങ്കിൽ നിർത്തണമെന്ന് പങ്കാളിയോട് ആവശ്യപ്പെടാവുന്നതാണ്. ഒരിക്കൽ ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും നിങ്ങൾ മനസ് മാറ്റുകയും ചെയ്താൽ പങ്കാളി അതിനെ മാനിക്കണം. നിങ്ങൾക്ക് അസ്വസ്ഥതയോ ബുദ്ധിമുട്ടോ തോന്നുകയാണെങ്കിൽ സെക്സിൽ ഏർപ്പെടുന്നത് നിർത്തണമെന്ന് ആവശ്യപ്പെടാവുന്നതാണ്.
advertisement
3/6
ഒന്നുകിൽ 'വേശ്യ'യെന്ന പേര് അല്ലെങ്കിൽ 'മാന്യ' - സെക്സുമായി ബന്ധപ്പെട്ടതാകുമ്പോൾ മുദ്ര കുത്തലുകൾ ഒരിക്കലും അവസാനിക്കുന്നില്ല. വിവാഹത്തിന് മുമ്പ് ഒരു സ്ത്രീ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ തീരുമാനിക്കുമ്പോൾ അവളെ പല പേരിലാണ് സമൂഹം വിളിക്കുന്നത്. കന്യാകത്വം ആണ് ഒരു സ്ത്രീ ബഹുമാനിക്കപ്പെടേണ്ടവളാണോ അല്ലയോ എന്നുള്ള തെറ്റായ ധാരണ ഇന്നും സമൂഹത്തിൽ നിലനിൽക്കുന്നു. അതേസമയം, താൽപര്യമില്ലാത്തത് കൊണ്ട് ലൈംഗികബന്ധത്തിൽ ഏർപ്പെടാതെ കന്യകയായി തുടരുന്നവരെയും മറ്റൊരു രീതിയിലാണ് സമൂഹം കാണുന്നത്. ഒരാളുടെ ലൈംഗികപരമായ ഇഷ്ടങ്ങളെയും അനിഷ്ടങ്ങളെയും മുൻനിർത്തി അവരെ വിധിക്കാൻ ആർക്കും അനുമതിയില്ല.
advertisement
4/6
'ഒരുപാട് സെക്സ് ചെയ്യുന്നു എന്നാൽ അയഞ്ഞ യോനി എന്നാണർത്ഥം' - ഒരാൾക്ക് ധാരാളം പേരുമായി ലൈംഗികബന്ധം ഉണ്ടെങ്കിൽ അത് എങ്ങനെയാണ് ഒരു മോശം കാര്യമാകുന്നത്. മനുഷ്യർക്ക് തോന്നുന്ന ഒരു സ്വാഭാവിക വികാരമാണ് ഇത്. അതിനോട് നിന്ദ്യമായ അനാദരവ് കാണിക്കുന്നത് തന്നെ തെറ്റാണ്. ആരോഗ്യത്തെ ലൈംഗികത വർദ്ധിപ്പിക്കുന്നു. നിങ്ങളുടെ ഹോർമോണുകളെ സന്തോഷത്തോടെ നിലനിർത്തുന്നു. സെക്സിൽ ഏർപ്പെട്ടതിനു ശേഷം യോനി അയഞ്ഞുവരികയാണെങ്കിൽ അത് ഒരിക്കലും ഒരു പ്രശ്നമല്ല. ലൈംഗികത സുഗമമാകുന്നതിന് ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്ന തരത്തിലുള്ള പേശികളാണ് യോനീഭാഗത്തുള്ളത്. പ്രസവം മൂലവും ചിലപ്പോൾ യോനിയിൽ അയവ് സംഭവിക്കാം.
advertisement
5/6
'സുരക്ഷാകവചം ഉപയോഗിക്കുകയാണെങ്കിൽ ലൈംഗികരോഗങ്ങൾക്കുള്ള സാധ്യതയില്ല' - അനാവശ്യ ഗർഭധാരണം ഒഴിവാക്കാനും ലൈംഗികരോഗങ്ങൾ പടരുന്നത് ഒഴിവാക്കാനും കോണ്ടം ഉപയോഗിക്കുന്നതാണ് നല്ലതെന്ന് പറയാറുണ്ട്. ഇത് ശരിയായ കാര്യവുമാണ്. എന്നാൽ, ചർമത്തിൽ നിന്ന് ചർമത്തിലേക്കുള്ള സമ്പർക്കത്തിലൂടെ ലൈംഗികരോഗങ്ങൾ പിടിപെടാനുള്ള ഒരു ശതമാനം സാധ്യത എല്ലായ്പ്പോഴും ഉണ്ടെന്നാണ് വിദഗ്ദർ പറയുന്നത്.
advertisement
6/6
'സ്ത്രീകളേക്കാൾ അധികം പുരുഷൻമാരാണ് ലൈംഗികത ആഗ്രഹിക്കുന്നത്' - ഇത് അങ്ങേയറ്റം ലിംഗ വിവേചനപരനും സത്യമല്ലാത്തതുമാണ്. ലൈംഗികബന്ധത്തിലേക്ക് പുരുഷൻമാരും സ്ത്രീകളും ഒരുപോലെയാണ് ആകർഷിക്കപ്പെടുന്നത്. എന്നിരുന്നാലും പുരുഷൻമാരെയാണ് കുടൂതൽ ലൈംഗികത ആഗ്രഹിക്കുന്നവരായി പലപ്പോഴും ചിത്രീകരിക്കുന്നത്.
മലയാളം വാർത്തകൾ/Photogallery/Life/
സെക്സ് എന്ന് കേൾക്കുമ്പോൾ മനസിലേക്ക് വരുന്ന ഈ 'ആറുകാര്യങ്ങൾ' മുഴുവനായും തെറ്റാണ്
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories