ഒരു ഭർത്താവും രണ്ടു കാമുകന്മാരും; വിചിത്ര കാരണത്താൽ യുവതിയുടെ ജീവനെടുത്ത് കാമുകന്മാരിൽ ഒരാൾ
- Published by:meera_57
- news18-malayalam
Last Updated:
വിനോദ്, സുധീർ എന്നിങ്ങനെ രണ്ടുപേരുമായി ഭാര്യക്ക് പ്രണയമായിരുന്നു എന്ന് ഭർത്താവ് പോലീസിനോട്
advertisement
1/4

പ്രണയത്തിന്റെ പേരിൽ ജീവൻ നഷ്‌ടമാകുന്നവരുടെ പട്ടികയിലേക്ക് ഒരാൾ കൂടി. ഒന്നിലേറെ പേരുമായുള്ള പ്രണയമാണ് മരണത്തിൽ കലാശിച്ചത്. ത്രികോണ പ്രണയം എന്ന് വിളിക്കാൻ കഴിയുമോ എന്ന് പറയാനാവില്ല താനും. വിവാഹിതയായ യുവതിക്ക് രണ്ടു കാമുകന്മാരുമായുള്ള പ്രണയത്തിനൊടുവിൽ ദാരുണാന്ത്യം. 24 വയസുള്ള യുവതിക്കാണ് ജീവൻ നഷ്‌ടമായത്. കാമുകന്മാരിൽ ഒരാളാണ് ഘാതകൻ. യുവതിയെ ഇയാൾ വെട്ടിക്കൊല്ലുകയായിരുന്നു. ഭാര്യക്ക് രണ്ട് കാമുകന്മാർ ഉണ്ടായിരുന്നു എന്ന് ഇവരുടെ ഭർത്താവ് സാക്ഷ്യപ്പെടുത്തുന്നു. യുവതിയുടെ വീട്ടിൽ അരങ്ങേറിയ നാടകീയ രംഗങ്ങൾക്കൊടുവിലാണ് കൊലപാതകം നടന്നത്. ഇവർ വാടകവീട്ടിലായിരുന്നു താമസം
advertisement
2/4
ഹരിയാനയിലെ ഗുരുഗ്രമിലാണ് സംഭവം. നീലം എന്ന യുവതിയാണ് മരിച്ചത്. ബിനോല ഗ്രാമത്തിലെ വാടകവീട്ടിലായിരുന്നു ഇവരുടെ താമസം. ഇവിടെ തന്നെയാണ് അവർ ജോലി ചെയ്തിരുന്നതും. വിനോദ്, സുധീർ എന്നിങ്ങനെ രണ്ട് പേരുമായി ഇവർക്ക് പ്രണയബന്ധമുണ്ടായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം വീട്ടിൽ എത്തിയ വിനോദ് ഒരു വലിയ തർക്കം നടക്കുന്നത് കണ്ടാണ് അകത്തു കയറിയത്. കാമുകന്മാരിൽ ഒരാളായ വിനോദ് നീലവുമായി വഴക്കിടുകയായിരുന്നു (തുടർന്ന് വായിക്കുക)
advertisement
3/4
വിനോദിനോട് വീട്ടിൽ നിന്നും ഇറങ്ങിപ്പോണം എന്ന് പറഞ്ഞായിരുന്നു വഴക്ക്. എന്നാൽ, വിനോദ് ഒരു കത്തി അരികിൽ വച്ചിരുന്നു. ഇതെടുത്ത് ഇയാൾ യുവതിയുടെ വയറ്റിൽ കുത്തുകയായിരുന്നു. രേവരിയിലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും, നീലം മരണത്തിനു കീഴടങ്ങി. ഉത്തർപ്രദേശിലെ ഷാജഹാൻപൂർ ജില്ലയിലെ കന്ധ്വാചക് ഗ്രാമം സ്വദേശിയായ വിനോദിനെ പോലീസ് അറസ്റ്റ് ചെയ്തു. വിനോദുമായി യുവതിക്ക് പ്രണയമായിരുന്നു. അയാളെ പരിഗണിക്കാതെ വന്നപ്പോൾ യുവതിയെ കുത്തുകയായിരുന്നു എന്ന് റിപ്പോർട്ട്
advertisement
4/4
മറ്റൊരു കാമുകനായ സുധീറിനെ കാണാൻ പോകുന്നതിലുള്ള വിനോദിന്റെ പകയാണ് കൊലപാതകത്തിൽ ചെന്നവസാനിച്ചത്. ഗുരുഗ്രാം മേഖലയിൽ സ്ഥിരമായി അക്രമ സംഭവങ്ങൾ അരങ്ങേറുന്ന വേളയിലാണ് ഇങ്ങനെയൊരു മരണം കൂടി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അടുത്തിടെ മില്ലേനിയം സിറ്റി മേഖലയിൽ ടാക്സി ഡ്രൈവറെ ഭാര്യയും അവരുടെ കാമുകനും ചേർന്ന് തോക്കിന്റെ പാത്തി കൊണ്ട് അടിച്ച വിവരം വാർത്തയായിരുന്നു. പ്രണയം കയ്യോടെ പൊക്കിയതും, മീററ്റ് സ്റ്റൈൽ കൊലപാതകം നടത്തും എന്നായിരുന്നത്രേ ഭാര്യയുടെ ഭീഷണി. അടുത്തിടെ ബിജ്‌നോറിൽ ഭർത്താവിന്റെ മരണശേഷം അയാളുടെ സർക്കാർ ഉദ്യോഗം കിട്ടാനായി ഭാര്യ ഭർത്താവിനെ കൊന്നതും രാജ്യമെമ്പാടും ശ്രദ്ധ നേടിയ വാർത്തയായിരുന്നു
മലയാളം വാർത്തകൾ/Photogallery/Life/
ഒരു ഭർത്താവും രണ്ടു കാമുകന്മാരും; വിചിത്ര കാരണത്താൽ യുവതിയുടെ ജീവനെടുത്ത് കാമുകന്മാരിൽ ഒരാൾ