ചക്കക്കുരു ചോക്കലേറ്റ് മുതൽ കറാച്ചി ഹൽവ വരെ; 'സന്തോഷത്തിന്റെ പെട്ടി' നിറയെ ദീപാവലി മധുരം
Last Updated:
16 കൂട്ടം മധുരവുമായാണ് ലിറ്റിൽ ബോക്സ് ഓഫ് ഹാപ്പിനസ് വിപണിയിലെത്തുന്നത്. ചക്കക്കുരു ചോക്കലേറ്റ്, സെവൻ കപ്സ്, കറാച്ചി ഹൽവ, കാജു ബർഫി, മിൽക്ക് ഹൽവ തുടങ്ങി നാവിൽ മധുരം നിറയ്ക്കുന്ന വിഭവങ്ങളാണ് ഇവർ ബോക്സിൽ ഉൾപ്പെടുത്തിയത്. (എഴുത്തും ചിത്രങ്ങളും- സിമി സാബു)
advertisement
1/4

നാവിൽ വച്ചാൽ അലിഞ്ഞുപോകുന്ന ചക്കക്കുരുചോക്കലേറ്റുമായി ദീപാവലി വിപണി കീഴടക്കുകയാണ് ഒരു കൂട്ടം പാചക വിദഗ്ധകൾ. തിരുവനന്തപുരത്ത് പ്രമുഖരായ ആറ് പാചകവിദഗ്ധരായ സ്ത്രീകൾ ഒത്തുചേർന്ന് തയാറാക്കിയ ദീപാവലി മധുരപലഹാര പായ്ക്കറ്റിന് വലിയ ഡിമാൻഡ്.
advertisement
2/4
16 കൂട്ടം മധുരവുമായാണ് ലിറ്റിൽ ബോക്സ് ഓഫ് ഹാപ്പിനസ് വിപണിയിലെത്തുന്നത്. ചക്കക്കുരു ചോക്കലേറ്റ്, സെവൻ കപ്സ്, കറാച്ചി ഹൽവ, കാജു ബർഫി, മിൽക്ക് ഹൽവ തുടങ്ങി നാവിൽ മധുരം നിറയ്ക്കുന്ന വിഭവങ്ങളാണ് ഇവർ ബോക്സിൽ ഉൾപ്പെടുത്തിയത്.
advertisement
3/4
ലിറ്റിൽ ബോക്സ് ഓഫ് ഹാപ്പിനസ് എന്ന പേരിൽ ദീപാവലി മധുരപ്പെട്ടി ഇവർ അനൗൺസ് ചെയ്തപ്പോഴെ നിരവധി ഓർഡറുകളാണ് ലഭിച്ചത്. ദീപാവലി അടുത്തപ്പോഴേക്കും ഓർഡർ ലഭിച്ച ബോക്സുകളുടെ വിൽപന ആരംഭിച്ചിരിക്കുകയാണ്.
advertisement
4/4
ചാചകവിദഗ്ധകളായ ആറ് വനിതകളാണ് ഈ മധുരപ്പെട്ടിയുടെ പിന്നിലുള്ളത്. രാജശ്രീ രാജലക്ഷ്മി, പ്രിയ കൊളശേരി, നാസിയ ഐഷ, രാധാ സുന്ദർ, കൃഷ്ണവേണി, ബിന്ദു ജി എസ്. ഫേസ് ബുക്ക് വഴിയും സോഷ്യൽ മീഡിയയിലെ ഫുഡ് ഗ്രൂപ്പ് വഴിയും ആണ് ഇവർ ഓർഡർ എടുത്ത് ദീപാവലി സ്വീറ്റ്സ് വിപണിയിൽ എത്തിക്കുന്നത്.
മലയാളം വാർത്തകൾ/Photogallery/Life/
ചക്കക്കുരു ചോക്കലേറ്റ് മുതൽ കറാച്ചി ഹൽവ വരെ; 'സന്തോഷത്തിന്റെ പെട്ടി' നിറയെ ദീപാവലി മധുരം