Deepika Padukone| കടുപ്പമേറിയ യോഗ മുറകൾ അനായാസം; യോഗ ചിത്രങ്ങളുമായി ദീപിക പദുകോൺ
- Published by:Naseeba TC
- news18-malayalam
Last Updated:
കടുപ്പമേറിയ യോഗ മുറകളാണ് താരം പങ്കുവെച്ചിരിക്കുന്നത്.
advertisement
1/6

കഴിഞ്ഞ ദിവസമാണ് ദീപിക പുതിയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. കടുപ്പമേറിയ യോഗ മുറകളാണ് താരം പങ്കുവെച്ചിരിക്കുന്നത്.(Image: Instagram)
advertisement
2/6
അഡിഡാസുമായി ചേർന്നാണ് പുതിയ ചിത്രങ്ങൾ ദീപിക പങ്കുവെച്ചിരിക്കുന്നത്. അടുത്തിടെ കാൻ ഫെസ്റ്റിവലിന്റെ ജൂറിയായി ദീപികയെ തിരഞ്ഞെടുത്തിരുന്നു. (Image: Instagram)
advertisement
3/6
കരിയറിൽ ഏറ്റവും ഉന്നതിയിലാണ് ദീപിക പദുകോൺ. കഴിഞ്ഞ ദിവസം ഫ്രഞ്ച് ലക്ഷ്വറി ബ്രാൻഡായ ലൂയി വ്യുട്ടോണിന്റെ ഇന്ത്യൻ ബ്രാൻഡ് അംബാസിഡറായി ദീപികയെ പ്രഖ്യാപിച്ചിരുന്നു. (Image: Instagram)
advertisement
4/6
ലൂയി വ്യുട്ടോണിന്റെ ആദ്യ ഇന്ത്യൻ ബ്രാൻഡ് അംബാസിഡറാണ് ദീപിക. എൽവിയുടെ ഡാഫിൻ ബാഗിന്റെ ക്യാമ്പെയിനിൽ ദീപികയും ഭാഗമാകും. ഹോളിവുഡ് താരം എമ്മ സ്റ്റോൺ, ചൈനീസ് നടി ഷൗ ഡോങ് എന്നിവരാണ് മറ്റ് ബ്രാൻഡ് അംബാസിഡർമാർ. (Image: Instagram)
advertisement
5/6
2017 മുതൽ കാൻ ഫെസ്റ്റിവലിലെ പതിവ് സാന്നിധ്യമാണ് ദീപിക പദുകോൺ. 75ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ജൂറി അംഗമാകുന്നതോടെ പാനിലിലെ ഏകെ ഇന്ത്യൻ താരവുമാണ് ദീപിക. (Image: Instagram)
advertisement
6/6
മെയ് 16 മുതൽ മെയ് 28 വരെയാണ് കാൻ ഫിലിം ഫെസ്റ്റിവൽ. ഇറാനിയൻ ചലച്ചിത്ര നിർമ്മാതാവ് അസ്ഗർ ഫർഹാദി, സ്വീഡിഷ് നടി നൂമി റാപസ്, നടിയും തിരക്കഥാകൃത്തും നിർമ്മാതാവുമായ റെബേക്ക ഹാൾ, ഇറ്റാലിയൻ നടി ജാസ്മിൻ ട്രിൻക, ഫ്രഞ്ച് സംവിധായകൻ ലാഡ്ജ് ലി, അമേരിക്കൻ സംവിധായകൻ ജെഫ് നിക്കോൾസ്, നോർവേയിൽ നിന്നുള്ള സംവിധായകൻ ജോക്കിം ട്രയർ എന്നിവരാണ് ജൂറിയിലെ മറ്റു അംഗങ്ങൾ. (Image: Instagram)
മലയാളം വാർത്തകൾ/Photogallery/Life/Women/
Deepika Padukone| കടുപ്പമേറിയ യോഗ മുറകൾ അനായാസം; യോഗ ചിത്രങ്ങളുമായി ദീപിക പദുകോൺ