TRENDING:

വ്യായാമം ചെയ്യുന്നത് ആർത്തവ വേദന കുറയ്ക്കുമെന്ന് പഠനം

Last Updated:
18 നും 43 നും ഇടയിലുള്ള 70 സ്ത്രീകളെയായിരുന്നു പഠനത്തിൽ പരിഗണിച്ചത്.
advertisement
1/6
വ്യായാമം ചെയ്യുന്നത് ആർത്തവ വേദന കുറയ്ക്കുമെന്ന് പഠനം
ആർത്തവ ദിനങ്ങളിലെ ബുദ്ധിമുട്ടും ക്ഷീണവും വേദനയും കാരണം വ്യായാമം അടക്കമുള്ള കായിക പ്രവർത്തികൾ സ്ത്രീകൾ കഴിവതും ഒഴിവാക്കാറാണ് പതിവ്.
advertisement
2/6
ആർത്തവ ദിനങ്ങളില്‍ അടിവയറ്റിൽ അനുഭവപ്പെടുന്ന വേദന പല സമയങ്ങളിലും അസഹനീയമാകാറുമുണ്ട്. എന്നാൽ വ്യായാമം മുടങ്ങാതെ ചെയ്യുന്നത് ആർത്തവ വേദന കുറയ്ക്കുന്നതിന് സഹായകരമാകുമെന്നാണ് പുതിയ പഠനങ്ങൾ
advertisement
3/6
journal Contemporary Clinical Trials പ്രസിദ്ധീകരിച്ച ഒരു പഠന പ്രകാരം ട്രെഡ് മില്ലിൽ നാലാഴ്ചയോളം തുടർച്ചയായി വ്യായാമം ചെയ്ത സ്ത്രീകളിൽ ആർത്തവ വേദനയ്ക്ക് നല്ല ആശ്വാസം ഉണ്ടായതായി പറയുന്നു. ആഴ്ചയിൽ മൂന്ന് തവണ വച്ച് നാലാഴ്ച ആയിരുന്നു വ്യായാമം
advertisement
4/6
18 നും 43 നും ഇടയിലുള്ള 70 സ്ത്രീകളെയായിരുന്നു പഠനത്തിൽ പരിഗണിച്ചത്. പഠന കാലാവധിക്ക് ശേഷം ആറുമാസത്തോളം ഇവർ ഇതേ വ്യായാമ രീതി തുടർന്നു. ആർത്തവം അവസാനിച്ച ദിവസത്തിന് തൊട്ടടുത്ത ദിവസം മുതലാണ് വ്യായാമം ആരംഭിച്ചത്
advertisement
5/6
ആർത്തവ ദിനങ്ങളിൽ സഹിക്കാൻ പറ്റാത്ത വേദന അനുഭവിച്ചിരുന്ന സ്ത്രീകളെ ആയിരുന്നു പഠനത്തിൽ ഉൾപ്പെടുത്തിയത്. ഇതേ വ്യായാമ രീതി പിന്തുടരാത്ത ഒരു കൂട്ടം സ്ത്രീകളെയും പഠനത്തിൽ പങ്കെടുപ്പിച്ചിരുന്നു
advertisement
6/6
വ്യായാമ രീതികൾ കൃത്യമായി പിന്തുടർന്ന് സ്ത്രീകളിൽ നാല് മാസത്തിനുള്ളിൽ തന്നെ ആർത്തവ വേദനയിൽ നല്ല കുറവ് അനുഭവപ്പെട്ടതായി തെളിഞ്ഞു. ഇതിന് പുറമെ ഇവരുടെ ജീവിത രീതി മെച്ചപ്പെടുന്നതിനും ഈ വ്യായാമ രീതി സഹായകമായെന്നും പഠനത്തിൽ പറയുന്നു
മലയാളം വാർത്തകൾ/Photogallery/Life/
വ്യായാമം ചെയ്യുന്നത് ആർത്തവ വേദന കുറയ്ക്കുമെന്ന് പഠനം
Open in App
Home
Video
Impact Shorts
Web Stories