TRENDING:

Shweta Tiwari | വിശ്വാസം ചേർത്തുള്ള 'ബ്രാ' പരാമർശം വിവാദമായി; മതനിന്ദയുടെ പേരിൽ നടി ശ്വേതാ തിവാരിക്കെതിരെ FIR

Last Updated:
നടി ഒരു വെബ് സീരീസിന്റെ പ്രൊമോഷനിടെ നടത്തിയ പ്രസ്താവനയാണ് വിവാദത്തിൽ കലാശിച്ചത്
advertisement
1/7
വിശ്വാസം ചേർത്തുള്ള 'ബ്രാ' പരാമർശം വിവാദമായി; മതനിന്ദയുടെ പേരിൽ നടി ശ്വേതാ തിവാരി...
‘ദൈവം എന്റെ ബ്രാ അളക്കുന്നു’ എന്ന പ്രസ്താവനയ്ക്ക് പിന്നാലെ, മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് നടി ശ്വേത തിവാരിക്കെതിരെ (Shweta Tiwari) എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. മധ്യപ്രദേശിലെ ഭോപ്പാലിലെ ശ്യാമള ഹിൽസ് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബിഗ് ബോസ് 4 വിജയി തന്റെ വരാനിരിക്കുന്ന വെബ് സീരീസിന്റെ പ്രൊമോഷനിടെ നടത്തിയ പ്രസ്താവനയാണ് വിവാദത്തിൽ കലാശിച്ചത്
advertisement
2/7
പ്രസ്താവനയെത്തുടർന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര, വിഷയത്തിൽ ഭോപ്പാൽ പോലീസ് കമ്മീഷണറോട് റിപ്പോർട്ട് തേടി. വെബ് സീരീസിന്റെ ലോഞ്ച് ചടങ്ങിനിടെ, ശ്വേത "മേരെ ബ്രാ കി സൈസ് ഭഗവാൻ ലെ രഹേ ഹെ (ദൈവം എന്റെ ബ്രാ അളക്കുന്നു)" എന്ന് പറഞ്ഞതനതു വിഷയം. നടി ഉദ്ദേശിച്ച പശ്ചാത്തലം മറ്റൊന്നായിരുന്നു (തുടർന്ന് വായിക്കുക)
advertisement
3/7
'മഹാഭാരതം' എന്ന ടിവി പരമ്പരയിലെ ശ്രീകൃഷ്ണന്റെ വേഷത്തിലൂടെ പ്രശസ്തനായ സഹതാരമായ സൗരഭ് രാജ് ജെയിനിനെയാണ് നടി പരാമർശിച്ചത്. പുതിയ വെബ് സീരീസിൽ ബ്രാ ഫിറ്ററുടെ വേഷത്തിലാണ് സൗരഭ് എത്തുന്നത്
advertisement
4/7
ശ്വേത സംഭവം ഗൗരവതരമായി കാണാതെയാണ് കമന്റ് ഇട്ടെങ്കിലും പലർക്കും അത് അത്ര ഇഷ്ടപ്പെട്ടില്ല
advertisement
5/7
'ഞാൻ അത് കേട്ടു. പരാമർശത്തെ ഞാൻ ശക്തമായി അപലപിക്കുന്നു. 24 മണിക്കൂറിനുള്ളിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഭോപ്പാൽ പോലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അതിനുശേഷം, വിഷയത്തിൽ എന്ത് നടപടി സ്വീകരിക്കാമെന്ന് നോക്കാം,' മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു
advertisement
6/7
അതേസമയം, ഗ്ലാമറസ് ലുക്കിലും ജനപ്രിയ പരമ്പരകളിലും റിയാലിറ്റി ഷോകളിലും പ്രത്യക്ഷപ്പെടുന്നതിന് പേരുകേട്ട ശ്വേത തിവാരി ഇപ്പോൾ ഫാഷൻ വ്യവസായത്തെ അടിസ്ഥാനമാക്കിയുള്ള വെബ് ഷോയിൽ പുതിയ രൂപത്തിൽ പ്രത്യക്ഷപ്പെടാൻ പോവുകയാണ്. സൗരഭ് രാജ് ജെയിൻ, രോഹിത് റോയ് എന്നിവരും അഭിനയിക്കുന്ന ഷോയിൽ അവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ഭോപ്പാലിലെ ലൊക്കേഷനുകളിൽ ചിത്രീകരണം പൂർത്തിയായതായി റിപ്പോർട്ടുണ്ട്
advertisement
7/7
'ഷോ സ്റ്റോപ്പർ' എന്നാണ് വെബ് സീരീസിന് പേരിട്ടിരിക്കുന്നത്. ശ്വേത ആ പ്രസ്താവന നടത്തുമ്പോൾ മറ്റ് അഭിനേതാക്കൾ പത്രസമ്മേളനത്തിൽ സന്നിഹിതരായിരുന്നു
മലയാളം വാർത്തകൾ/Photogallery/Life/
Shweta Tiwari | വിശ്വാസം ചേർത്തുള്ള 'ബ്രാ' പരാമർശം വിവാദമായി; മതനിന്ദയുടെ പേരിൽ നടി ശ്വേതാ തിവാരിക്കെതിരെ FIR
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories