'അവളെ തിരിച്ചു കിട്ടുമെന്നു പോലും അറിയില്ലായിരുന്നു'; മകളെ കുറിച്ച് മനസ്സ് തുറന്ന് പ്രിയങ്ക ചോപ്ര
- Published by:Naseeba TC
- news18-malayalam
Last Updated:
ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ ഗർഭിണിയാകാൻ തനിക്ക് കഴിയില്ലായിരുന്നു. അതിനാലാണ് വാടക ഗർഭധാരണത്തിന് തീരുമാനിച്ചത്
advertisement
1/8

മകൾ മാൽതിയെ കുറിച്ച് ആദ്യമായി മനസ്സു തുറന്ന് പ്രിയങ്ക ചോപ്ര. വാടക ഗർഭപാത്രത്തിലൂടെയാണ് പ്രിയങ്കയ്ക്കും ഭർത്താവ് നിക്ക് ജോനാസിനും പെൺകുഞ്ഞ് ജനിച്ചത്. മാൽതി മേരി ചോപ്ര ജോനാസ് എന്നാണ് ഇരുവരും കുഞ്ഞിന് പേരിട്ടത്. (Image: Priyanka Chopra/Instagram)
advertisement
2/8
മാസം തികയാതെ ജനിച്ച കുഞ്ഞ് മൂന്ന് മാസത്തോളം NICU വിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു. കുഞ്ഞ് ജനിച്ചതും തുടർന്നുണ്ടായ സംഭവങ്ങളും തന്നേയും ഭർത്താവ് നിക്കിനേയും എങ്ങനെയൊക്കെ ബാധിച്ചുവെന്നും മകളെ ജീവനോടെ തിരിച്ചു കിട്ടുമോ എന്നുപോലും ആശങ്കപ്പെട്ടിരുന്നതായി പ്രിയങ്ക പറയുന്നു. (Image: Priyanka Chopra/Instagram)
advertisement
3/8
ബ്രിട്ടീഷ് വോഗിന് നൽകിയ അഭിമുഖത്തിലാണ് പ്രിയങ്ക മകളെ കുറിച്ച് പറഞ്ഞത്. മകൾക്കൊപ്പമുള്ള പ്രിയങ്കയുടെ ഫോട്ടോഷൂട്ടും മാഗസിനിലുണ്ട്. ആദ്യമായാണ് മകൾക്കൊപ്പം ഒരു മാഗസിനു വേണ്ടി താരത്തിന്റെ ഫോട്ടോഷൂട്ട്.
advertisement
4/8
മാസം തികയാതെയാണ് മകൾ ജനിച്ചത്. അവൾ ജനിക്കുമ്പോൾ താനും നിക്കും ഓപ്പറേഷൻ തിയേറ്ററിൽ ഉണ്ടായിരുന്നു. തീരെ ചെറുതായിരുന്നു അവൾ. തന്റെ കൈയ്യിനേക്കാൾ ചെറുത്. മകളെ ആദ്യമായി കണ്ടതിനെ കുറിച്ച് പ്രിയങ്കയുടെ വാക്കുകൾ. (image: Priyanka Chopra/ instagram)
advertisement
5/8
ഇന്റൻസീവ് കെയർ യൂണിറ്റിൽ മകളെ പരിപാലിച്ച നഴ്സുമാരെ ഞാൻ കണ്ടു. യഥാർത്ഥത്തിൽ അവർ ദൈവത്തിന്റെ പ്രതിരൂപങ്ങളാണ്. ദൈവത്തിന്റെ ജോലിയാണ് അവർ ചെയ്യുന്നത്. ഞാനും നിക്കും അവിടെ തന്നെയുണ്ടായിരുന്നു. മകളെ ഇൻട്യൂബ് ചെയ്യാൻ ആവശ്യമായത് എന്തൊക്കെയാണെന്ന് ആ കുഞ്ഞ് ശരീരത്തിൽ അവർ എങ്ങനെ കണ്ടെത്തി എന്ന് എനിക്കറിയില്ല. അവളെ ജീവനോടെ തിരിച്ചു കിട്ടുമോ എന്നു പോലും എനിക്കറിയില്ലായിരുന്നു. (Image: Priyanka Chopra/Instagram)
advertisement
6/8
ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ തനിക്ക് കുഞ്ഞിനെ ഗർഭം ധരിക്കാൻ കഴിയുമായിരുന്നില്ല. ഒരു കുഞ്ഞിനെ കിട്ടാൻ വാടക ഗർഭധാരണമായിരുന്നു വഴി. ആ വഴി തിരഞ്ഞെടുക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നു എന്നതിൽ താൻ ഭാഗ്യവതിയാണ്. (Image: Priyanka Chopra/Instagram)
advertisement
7/8
വാടക ഗർഭധാരണത്തിന് തയ്യാറായത് വളരെ നല്ല സ്ത്രീയായിരുന്നു. ദയയും സ്നേഹവും തമാശയും പറയുന്ന സ്ത്രീ. ആറ് മാസം ഞങ്ങളുടെ അമൂല്യമായ നിധിയെ അവർ എല്ലാ രീതിയിലും സംരക്ഷിച്ചു. ഗർഭധാരണത്തിന് തയ്യാറായ സ്ത്രീയെ കുറിച്ചുള്ള പ്രിയങ്കയുടെ വാക്കുകൾ ഇങ്ങനെ.(Image: Priyanka Chopra/Instagram)
advertisement
8/8
കഴിഞ്ഞ വർഷം ജനുവരിയിലാണ് നിക്കിനും പ്രിയങ്കയ്ക്കും പെൺകുഞ്ഞ് ജനിച്ചത്. ഇരുവരുടേയും അമ്മമാരുടെ പേരിൽ നിന്നാണ് മകൾക്ക് മാൽതി മേരി എന്ന പേര് നൽകിയത്. ആദ്യാമായാണ് പ്രിയങ്ക വാടക ഗർഭധാരണത്തെ കുറിച്ചും മകളെ കുറിച്ചുമെല്ലാം മനസ്സു തുറക്കുന്നത്.
മലയാളം വാർത്തകൾ/Photogallery/Life/Women/
'അവളെ തിരിച്ചു കിട്ടുമെന്നു പോലും അറിയില്ലായിരുന്നു'; മകളെ കുറിച്ച് മനസ്സ് തുറന്ന് പ്രിയങ്ക ചോപ്ര