15600 അടി ഉയരത്തിൽ ആദ്യ വനിതാ ആർമി ഓഫീസർ; സിയാച്ചിനിലെ ദൗത്യം ഏറ്റെടുത്ത് ശിവ ചൗഹാൻ
- Published by:Sarika KP
- news18-malayalam
Last Updated:
1984 മുതല്‍ ഇന്ത്യയും പാകിസ്താനും യുദ്ധം ചെയ്ത സ്ഥലങ്ങളില്‍ വച്ച് ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയാണ് സിയാച്ചിനിലേത്.
advertisement
1/6

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിൻ പർവ്വത നിരയിൽ അതിർത്തി ആദ്യമായി ഒരു വനിതാ ഓഫീസർ . സിയാച്ചിനിലെ കുമാർ പോസ്റ്റിലാണ് ചരിത്രത്തിലാദ്യമായി ഒരു വനിതാ ഓഫീസറെ നിയോഗിച്ചത്. ഫയർ ആൻഡ് ഫ്യൂറി കോർപ്‌സ് ഓഫീസർ ക്യാപ്റ്റൻ ശിവ ചൗഹാനെയാണ് സിയാച്ചിനിൽ സുരക്ഷയ്‌ക്കായി നിയോഗിച്ചിരിക്കുന്നത്.
advertisement
2/6
കഠിനമായ പരിശീലനത്തിന് ശേഷമാണ് കുമാർ പോസ്റ്റിൽ ഈ ധീര വനിത നിയോഗിക്കപ്പെടുന്നത്. കശ്മീരിലെ തന്നെ ഏറ്റവും തണുത്തുറഞ്ഞ പ്രദേശമാണ് സിയാച്ചിന്‍ മേഖല .
advertisement
3/6
ശത്രു സൈന്യത്തിന്‍റെ ആക്രമണത്തോടൊപ്പം കൊടും തണുപ്പും സിയാച്ചിനിലെ സൈനികർക്ക് നേരിടേണ്ടി വരും. എന്‍ഡുറന്‍സ് പരിശീലനം, ഐസ് വാള്‍ ക്ലൈംബിംഗ്, ഹിമപാതവും വിള്ളലുമുള്ളയിടങ്ങളിലെ രക്ഷാപ്രവര്‍ത്തനം, അതിജീവന അഭ്യാസങ്ങള്‍ എന്നിവ ശിവയുടെ പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.
advertisement
4/6
സമുദ്രനിരപ്പിൽ നിന്നും 15,632 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ ഓക്‌സിജന്റെ ലഭ്യതയും വളരെ കുറവാണ്.
advertisement
5/6
1984 മുതൽ ഇന്ത്യയും പാകിസ്താനും യുദ്ധം ചെയ്ത സ്ഥലങ്ങളിൽ വച്ച് ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയാണ് സിയാച്ചിൻ ഹിമാനികൾ.
advertisement
6/6
രാജസ്ഥാൻ സ്വദേശിനിയാണ് ശിവ.ഉദയ്പൂരിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശിവ ,ഉദയ്പൂരിലെ എൻ ജെ ആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് സിവിൽ എഞ്ചിനീറിങ്ങിൽ ബിരുദം കരസ്ഥമാക്കി .കുട്ടിക്കാലം മുതൽക്കു തന്നെ സായുധ സേനയിൽ ചേരാൻ ശിവ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു .
മലയാളം വാർത്തകൾ/Photogallery/Life/Women/
15600 അടി ഉയരത്തിൽ ആദ്യ വനിതാ ആർമി ഓഫീസർ; സിയാച്ചിനിലെ ദൗത്യം ഏറ്റെടുത്ത് ശിവ ചൗഹാൻ