TRENDING:

സുസ്മിത സെന്നിന്റെ മകൾക്ക് 22 വയസ്സ്; പിറന്നാൾ ആശംസിച്ച് മുൻ മിസ് യൂണിവേഴ്സ്

Last Updated:
സുസ്മിതയുടെ മൂത്തമകൾ റിനീ സെന്നിന്റെ 22 ാം പിറന്നാളാണിന്ന്.
advertisement
1/7
സുസ്മിത സെന്നിന്റെ മകൾക്ക് 22 വയസ്സ്; പിറന്നാൾ ആശംസിച്ച് മുൻ മിസ് യൂണിവേഴ്സ്
1994 ലാണ് സുസ്മിത സെൻ മിസ് യൂണിവേഴ്സ് കിരീടം നേടുന്നത്. ലോക സുന്ദരി പട്ടം നേടിയ ഐശ്വര്യ റായിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് 1994 ൽ സുസ്മിത ഫെമിന മിസ്സ് ഇന്ത്യ കിരീടം നേടുന്നത്.
advertisement
2/7
അതിനെത്തുടർന്ന് ഫിലിപ്പൈൻസിലുള്ള മനീലയിൽ വച്ച് നടന്ന മിസ്സ് യൂണിവേർസ് മത്സരത്തിൽ സുസ്മിത ഇന്ത്യയെ പ്രതിനിധീകരിച്ചു മത്സരിക്കുകയും വിജയം വരിക്കുകയും ചെയ്തു.
advertisement
3/7
അത് കഴിഞ്ഞ് 27 വർഷങ്ങൾ പിന്നിട്ടു, കാലം ഒരുപാട് മാറി. 94 ലെ കുട്ടികൾ ഇന്നത്തെ യുവാക്കളായി മാറി. പക്ഷേ മാറ്റമില്ലാത്തത് സുസ്മിതയ്ക്ക് മാത്രം. സുസ്മതി പറയുന്നതും കാലത്തിന്റെ അതിവേഗതയിലുള്ള യാത്രയെ കുറിച്ച് തന്നെ.
advertisement
4/7
സുസ്മിതയുടെ മൂത്തമകൾ റിനീ സെന്നിന്റെ 22 ാം പിറന്നാളാണിന്ന്. തന്റെ 'ആദ്യ പ്രണയത്തിന്റെ' ജന്മദിനം എന്ന കുറിപ്പോടെ സുസ്മിത ഇൻസ്റ്റഗ്രാമിൽ മകളുടെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. 22 വയസ്സുള്ള മകളുടെ അമ്മയാണ് സുസ്മിതയെന്ന് ആരാധകർ പോലും മറന്നുപോയിരിക്കുന്നു. സൗന്ദര്യത്തിലും ഫിറ്റ്നസിലും മുൻ മിസ് യൂണിവേഴ്സിന്റെ ശ്രദ്ധ അത്രയും കണിശമാണ്.
advertisement
5/7
രണ്ട് പെൺമക്കളാണ് നാൽപ്പത്തിയഞ്ചുകാരിയായ സുസ്മിത സെന്നിനുള്ളത്. മൂത്ത മകൾ റിനീ, ഇളയവൾ അലീഷ. രണ്ടുപേരും സുസ്മിതയുടെ ദത്തുപുത്രിമാരാണ്. 2000 ലാണ് റിനീയെ സുസ്മിത ദത്തെടുക്കുന്നത്. ഇളയമകൾ അലീഷയെ 2010 ലും ദത്തെടുത്തു. അമ്മയ്ക്ക് പിന്നാലെ റിനീയും അഭിനയലോകത്തേക്ക് കടന്നിരിക്കുകയാണ്. ഡിസ്നി+ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്ത ഷോർട്ട്ഫിലിം സുട്ടാബാസിയിലാണ് റിനീ അഭിനയിച്ചത്.
advertisement
6/7
1996-ൽ പുറത്തിറങ്ങിയ ദസ്റ്റക് ആയിരുന്നു സുസ്മിതയുടെ ആദ്യ ചിത്രം. ആദ്യ സിനിമ വിജയമായിരുന്നില്ലെങ്കിലും പിന്നാലെ പുറത്തിറങ്ങിയ തമിഴ് ചിത്രം രക്ഷകൻ സൂപ്പർഹിറ്റായി. രണ്ട് വർഷങ്ങൾക്ക് ശേഷമാണ് സുസ്മിത ബിവീ നമ്പർ വൺ എന്ന ചിത്രത്തിൽ അഭിനയിക്കുന്നത്. സിനിമ മികച്ച സഹനടിക്കുള്ള ഫിലിംഫെയർ അവാർഡ് സുസ്മിതയ്ക്ക് നേടിക്കൊടുത്തു.
advertisement
7/7
2004-ൽ പുറത്തിറങ്ങിയ മേൻ ഹൂം ന എന്ന ചിത്രമാണ് ഇതുവരെയുള്ള സുസ്മിതയുടെ ഏറ്റവും വലിയ ഹിറ്റ് ചിത്രം. ഷാരൂഖ് ഖാൻ നായകനായ ചിത്രം സംവിധാനം ചെയ്തത് ഫറാ ഖാനാണ്.
മലയാളം വാർത്തകൾ/Photogallery/Life/
സുസ്മിത സെന്നിന്റെ മകൾക്ക് 22 വയസ്സ്; പിറന്നാൾ ആശംസിച്ച് മുൻ മിസ് യൂണിവേഴ്സ്
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories