TRENDING:

Marathon record | ഓട്ടമത്സരത്തിനിടെ പാന്റിൽ മലവിസർജ്ജനം നടത്തി; യുവതി സൃഷ്‌ടിച്ചത്‌ റെക്കോർഡ്

Last Updated:
Poop in pants | പാന്റിലെ വിസ്സർജ്യവുമായി യുവതി ഓടിത്തീർത്തത് 13 മൈൽ ദൂരം
advertisement
1/7
ഓട്ടമത്സരത്തിനിടെ പാന്റിൽ മലവിസർജനം നടത്തി; യുവതി സൃഷ്‌ടിച്ചത്‌ റെക്കോർഡ്
ഓട്ടമത്സരത്തിൽ പങ്കെടുക്കവെ പ്രകൃതിയുടെ വിളി വന്നാൽ എന്ത് ചെയ്യും. ഒന്നുകിൽ ഓട്ടമത്സരം അവസാനിപ്പിച്ച് കാര്യം നടത്താനുള്ള തീരുമാനമെടുക്കുക. അല്ലെങ്കിലോ? അങ്ങനെ അല്ലാത്ത സാഹചര്യം നേരിട്ട ഒരാളുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഓടിക്കൊണ്ടിരിക്കെ പാന്റിൽ മലവിസർജനം (pooped in pants) നടത്തിയ യുവതി റെക്കോർഡ് ഇട്ടാണ് മത്സരം ഓടിത്തീർത്തത്
advertisement
2/7
തമാരാ ടോർലക്‌സണിന്റെ ദഹനനാളം നന്നായി എണ്ണയിട്ട യന്ത്രം പോലെയാണ്. അവർ ഒരു ഓട്ടമത്സരമോ നീണ്ട ഓട്ടമോ ഉള്ള ദിവസങ്ങളിലെല്ലാം, റോഡിൽ എത്തുന്നതിനുമുമ്പ് വയർ ഒഴിഞ്ഞിരിക്കും. 26.2-മൈൽ ഓട്ടമത്സരത്തിൽ ആറാമത്തെ വട്ടമായ മൗണ്ടെയ്‌ൻസ് 2 ബീച്ച് മാരത്തണിന്റെ ദിവസവും തീരെ വ്യത്യസ്തമായിരുന്നില്ല. എന്നിട്ടും, ഓട്ടം പകുതിയായപ്പോൾ, തനിക്കു മലവിസർജനം നടത്തേണ്ടിയതുണ്ട് എന്ന് അവർ തിരിച്ചറിഞ്ഞു (തുടർന്ന് വായിക്കുക)
advertisement
3/7
പാന്റിൽ മലവിസർജനം ചെയ്യുന്നതിലൂടെ അവർ  അത് ഭംഗിയായി കൈകാര്യം ചെയ്‌തു. ടോർലക്‌സൺ തന്റെ റണ്ണിംഗ് സർക്കിളുകളിൽ ഒരു വ്യക്തിഗത റെക്കോർഡും പദവിയും നേടിയെടുക്കുകയും ചെയ്‌തു
advertisement
4/7
ആദ്യത്തെ കുട്ടി ജനിച്ചതിന് ശേഷം, മറ്റു ചില ഓട്ടക്കാർ പറയുന്നത് പോലെ, തന്റെ വേഗത കൂടിയെന്നാണ് 31 വയസ്സുള്ള ടോർലക്‌സൺ കരുതിയത്. മൗണ്ടൻസ് 2 ബീച്ച് മാരത്തൺ, കാലിഫോർണിയയിലെ ഒജായിൽ ആരംഭിച്ച് ലോസ് ഏഞ്ചൽസിന് പടിഞ്ഞാറ് തീരദേശ നഗരമായ വെഞ്ചുറയിൽ അവസാനിച്ചു. അത് അവരുടെ ആദ്യത്തെ പ്രസവാനന്തര മത്സരമായിരുന്നു
advertisement
5/7
ഒരു വ്യക്തിഗത റെക്കോർഡ് സ്ഥാപിക്കാൻ കഴിയുമെന്ന് ഉറപ്പിച്ചായിരുന്നു ഓട്ടം. കൂടാതെ, മത്സരത്തിന്റെ ആദ്യ പകുതിയിൽ അവർ ആ പാതയിലായിരുന്നു. എന്നാൽ 13-ഓ 14-ഓ മൈലിൽ, മലവിസർജ്ജനം ചെയ്യേണ്ടതുണ്ട് എന്ന് അവർ മനസ്സിലാക്കി. ഓട്ടം നിർത്തി ശാരീരികമോ മാനസികമോ ആയ ആക്കം നഷ്‌ടപ്പെടുത്താൻ അവർ ആഗ്രഹിച്ചില്ല
advertisement
6/7
ഓട്ടം നിറുത്താതെ, അവർ തന്റെ ഷോർട്ട്സിലെ അടിവസ്ത്രത്തിലേക്ക് സ്വയം ആശ്വസിച്ചു. ശേഷം ഓട്ടം തുടർന്നു. “എനിക്ക് വളരെയധികം സുഖം തോന്നി,” അവർ പറഞ്ഞു. ഇക്കാര്യം നടന്നു എന്ന് ആരും ശ്രദ്ധിച്ചതായി ടോർലക്‌സൺ കരുതുന്നില്ല. ഇനി അങ്ങനെ സംഭവിച്ചാലും തനിക്കു കുലുക്കമില്ല എന്നും അവർ പറഞ്ഞു
advertisement
7/7
ഏകദേശം 13 മൈലുകൾ കൂടി മലിനമായ ഷോർട്ട്സുമായി അവർ വേഗത നിലനിർത്തി ഓട്ടം തുടർന്നു. മൂന്ന് മണിക്കൂറും ഏഴ് മിനിറ്റും ദൈർഘ്യമുള്ള മാരത്തൺ ആണ് അവർ പൂർത്തിയാക്കിയത്. ഇത് അവരുടെ വ്യക്തിഗത റെക്കോർഡ് ആണ്
മലയാളം വാർത്തകൾ/Photogallery/Life/
Marathon record | ഓട്ടമത്സരത്തിനിടെ പാന്റിൽ മലവിസർജ്ജനം നടത്തി; യുവതി സൃഷ്‌ടിച്ചത്‌ റെക്കോർഡ്
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories