TRENDING:

Mahesh Babu: രാജ്യത്തെ ഏറ്റവും വിലയുള്ള റേഞ്ച് റോവർ ഗോൾഡ് സ്വന്തമാക്കി മഹേഷ് ബാബു; വില കേൾക്കണോ?

Last Updated:
Mahesh Babu buys an expensive gold Range Rover SV: മഹേഷിന്റെ പുതിയ വാഹനത്തിന്റെ ഫോട്ടോയും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്
advertisement
1/7
Mahesh Babu: രാജ്യത്തെ ഏറ്റവും വിലയുള്ള റേഞ്ച് റോവർ ഗോൾഡ് സ്വന്തമാക്കി മഹേഷ് ബാബു; വില കേൾക്കണോ?
ഇന്ത്യയില്‍ ഇന്ന് നിലവിലുള്ളതിൽ ഏറ്റവും വിലയേറിയ റേഞ്ച് റോവര്‍ തന്റെ ഗ്യാരേജില്‍ എത്തിച്ച് തെന്നിന്ത്യന്‍ താരം മഹേഷ് ബാബു. ഗോള്‍ഡന്‍ ഫീനിഷിങ്ങില്‍ ഒരുങ്ങിയിട്ടുള്ള അദ്ദേഹത്തിന്റെ ആഡംബര എസ് യു വിക്ക് 5.4 കോടി രൂപയാണ് എക്‌സ്‌ഷോറൂം വില.  (mahesh babu/instagram)
advertisement
2/7
ഹൈദരാബാദില്‍ ഗോള്‍ഡന്‍ നിറത്തിലുള്ള ഏക റേഞ്ച് റോവര്‍ വാഹനത്തിന്റെ ഉടമയെന്ന ഖ്യാതിയാണ് ഈ എസ് യു വി സ്വന്തമാക്കിയതിലൂടെ മഹേഷ് ബാബു സ്വന്തമാക്കിയിരിക്കുന്നത്. മഹേഷിന്റെ പുതിയ വാഹനത്തിന്റെ ഫോട്ടോയും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
advertisement
3/7
ആഡംബര വാഹനങ്ങളോടുള്ള മഹേഷ് ബാബുവിന് പ്രിയം പ്രസിദ്ധമാണ്. അദ്ദേഹത്തിന്റെ കാർ ശേഖരത്തിൽ നിരവധി ആഡംബര വാഹനങ്ങൾ ഉൾപ്പെടുന്നു. മെഴ്‌സിഡസ് GL ക്ലാസ് 450, GLS 350D, BMW 7 സീരീസ് 730 LD എന്നിവയുമുണ്ട്. കൂടാതെ, ഔഡി എ8എൽ, ടൊയോട്ട ലാൻഡ് ക്രൂയിസർ, റേഞ്ച് റോവർ വോഗ്, ലംബോർഗിനി ഗല്ലാർഡോ തുടങ്ങിയവയും മഹേഷ് ബാബുവിന്റെ ശേഖരത്തിൽ ഉൾപ്പെടുന്നു.
advertisement
4/7
ലാന്‍ഡ് റോവര്‍ സിഗ്‌നേച്ചര്‍ ഗ്രില്ല്, ബ്ലാക്ക് സ്മോഗ്ഡ് ആയിട്ടുള്ള നേര്‍ത്ത എല്‍ഇഡി ഹെഡ് ലാമ്പ്, ക്രോമിയം പാനല്‍ നല്‍കിയിട്ടുള്ള വലിയ എയര്‍ഡാം, 22 ഇഞ്ച് വലിപ്പമുള്ള അലോയി വീല്‍, ഏറെ പുതുമയോടെ ഒരുങ്ങിയിട്ടുള്ള റിയര്‍ പ്രൊഫൈല്‍, നേര്‍ത്ത എല്‍ഇഡി ടെയ്ല്‍ലാമ്പ് എന്നിവയാണ് പുത്തൻ റേഞ്ച് റോവറിന്റെ എക്സ്റ്റീരിയര്‍ അലങ്കരിക്കുന്നത്. (mahesh babu/instagram)
advertisement
5/7
इആഡംബര സംവിധാനങ്ങളാണ് ഇന്റീരിയർ മികച്ചതാക്കുന്നത്. 13 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, 24 രീതിയില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന കൂള്‍ഡ്-ഹീറ്റഡ് സംവിധാനമുള്ള മസാജ് സീറ്റുകള്‍, ഓട്ടോമാന്‍ സംവിധാനമുള്ള പിന്‍നിര സീറ്റുകള്‍, പിന്നിലെ യാത്രക്കാര്‍ക്കുള്ള എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീനുകള്‍, ഉയര്‍ന്ന ലെഗ്റൂം തുടങ്ങിയ ഫീച്ചറുകളാണ് അകത്തളത്തിലുള്ളത്.  (mahesh babu/instagram)
advertisement
6/7
പെട്രോള്‍-ഡീസല്‍ എഞ്ചിനുകളില്‍ നിര്‍മാതാക്കളായ ലാന്‍ഡ് റോവര്‍ ഈ വാഹനം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. 346 ബി.എച്ച്.പി. പവറും 700 എന്‍.എം. ടോര്‍ക്കുമേകുന്ന 3.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഡീസല്‍ പതിപ്പില്‍ പ്രവര്‍ത്തിക്കുന്നത്. 523 ബി.എച്ച്.പി. പവറും 750 എന്‍.എം. ടോര്‍ക്കുമേകുന്ന 4.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് പെട്രോള്‍ പതിപ്പിന് കരുത്തേകുന്നത്. ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് രണ്ട് പതിപ്പുകളിലും ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. (mahesh babu/instagram)
advertisement
7/7
നിരവധി ആഡംബര വാഹനങ്ങള്‍ സ്വന്തമായുള്ള താരമാണ് മഹേഷ് ബാബു. റോള്‍സ് റോയിസ് ഗോസ്റ്റ്, മെഴ്‌സിഡീസ് എസ് ക്ലാസ്, റേഞ്ച് റോവര്‍ വോഗ്, ബിഎംഡബ്ല്യു സെവന്‍ സീരീസ്, ഔഡി എ7, ഔഡി ഇ-ട്രോണ്‍ എന്നിവയാണ് അദ്ദേഹത്തിന്റെ ഗ്യാരേജിലെ ആഡംബര വാഹനങ്ങള്‍. ഇന്ത്യയില്‍ സെലിബ്രിറ്റി വാഹനത്തിന്റെ സ്റ്റാറ്റസ് സ്വന്തമാക്കിയിട്ടുള്ള മോഡലാണ് റേഞ്ച് റോവര്‍, നടന്‍ മോഹന്‍ലാല്‍, ടോവിനോ തോമസ്, കെജിഎഫ് താരം യാഷ്, ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍ തുടങ്ങിയവരാണ് അടുത്തിടെ റേഞ്ച് റോവര്‍ വാഹനം സ്വന്തമാക്കിയവര്‍
മലയാളം വാർത്തകൾ/Photogallery/Money/Auto/
Mahesh Babu: രാജ്യത്തെ ഏറ്റവും വിലയുള്ള റേഞ്ച് റോവർ ഗോൾഡ് സ്വന്തമാക്കി മഹേഷ് ബാബു; വില കേൾക്കണോ?
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories