TRENDING:

Wings EV Robin: ബുള്ളറ്റിനേക്കാൾ വലിപ്പം കുറഞ്ഞ ഇലക്ട്രിക് കാർ 'റോബിൻ' കാർ വരുന്നു

Last Updated:
റോബിൻ എന്നു പേരുള്ള രണ്ട് സീറ്റുള്ള ഇലക്‌ട്രിക് മൈക്രോകാറിനെ ഒരു മോട്ടോർബൈക്ക് പോലെ തന്നെ കൈകാര്യം ചെയ്യാമെന്ന് നിർമാതാക്കൾ പറയുന്നു. വലിപ്പം കുറവായതിനാൽ തിരക്കേറിയ നിരത്തുകളിലെ ഡ്രൈവിങ്ങും പാർക്കിങ്ങും എളുപ്പമായിരിക്കും
advertisement
1/10
ബുള്ളറ്റിനേക്കാൾ വലിപ്പം കുറഞ്ഞ ഇലക്ട്രിക് കാർ 'റോബിൻ' കാർ വരുന്നു
റോയൽ എൻഫീൽഡ് ബുള്ളറ്റിനെക്കാൾ വലിപ്പം കുറഞ്ഞ രണ്ട് സീറ്റ് ഇലക്ട്രിക് കാർ വരുന്നു. 'ഇലക്‌ട്രിക് മൈക്രോകാർ' എന്ന് വിശേഷിപ്പിക്കാവുന്ന ചെറിയ കാർ ഇൻഡോർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇവി സ്ഥാപനമായ വിംഗ്‌സ് ഇവിയാണ് പുറത്തിറക്കുന്നത്. (Image: Wings Ev.com)
advertisement
2/10
റോബിൻ എന്നു പേരുള്ള രണ്ട് സീറ്റുള്ള ഇലക്‌ട്രിക് മൈക്രോകാറിനെ ഒരു മോട്ടോർബൈക്ക് പോലെ തന്നെ കൈകാര്യം ചെയ്യാമെന്ന് നിർമാതാക്കൾ പറയുന്നു. വലിപ്പം കുറവായതിനാൽ തിരക്കേറിയ നിരത്തുകളിലെ ഡ്രൈവിങ്ങും പാർക്കിങ്ങും എളുപ്പമായിരിക്കും. (Image: Wings Ev.com)
advertisement
3/10
എആർഎഐ പൂനെ നടത്തുന്ന എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ഈ കാർ ഇതിനകം വിജയിച്ചിട്ടുണ്ടെന്നും കമ്പനി പറയുന്നു. കാറിന്റെ നീളം 2217 മില്ലീമീറ്ററും വീതി 917 മില്ലീമീറ്ററും ഉയരം 1560 മില്ലീമീറ്ററുമാണ്. റോയൽ എൻഫീൽഡ് ക്ലാസിക് 350ന്റെ നീളം 2140 മില്ലിമീറ്ററാണ്. അതായത്, വലിപ്പത്തിലും നീളത്തിലും ഈ കാർ ഒരു ബൈക്ക് പോലെയാണ്. (Image: Wings Ev.com)
advertisement
4/10
ഒരു മൈക്രോ കാർ ആയതിനാൽ, അറ്റകുറ്റപ്പണികൾക്കുള്ള ചെലവും കുറവായിരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 480 കിലോ ഭാരമുള്ള ഈ കാർ മൂന്ന് വേരിയന്റുകളിൽ ലഭിക്കും. (Image: Wings Ev.com)
advertisement
5/10
താഴ്ന്ന വേരിയന്‍റ് ഒറ്റ ചാർജിൽ 65 കിലോമീറ്റർ റേഞ്ച് നൽകും. മിഡ്, ഹയർ വേരിയന്റുകൾക്ക് ഒറ്റ ചാർജിൽ ഏകദേശം 90 കിലോമീറ്റർ സഞ്ചരിക്കാൻ സാധിക്കും. ബാറ്ററി ഫുൾ ചാർജ് ആകാൻ അഞ്ച് മണിക്കൂർ എടുക്കും. (Image: Wings Ev.com)
advertisement
6/10
കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ വിവരം അനുസരിച്ച്, ലോവർ വേരിയന്റിന് (ഇ) 1.99 ലക്ഷം രൂപയും മിഡ് വേരിയന്റിന് (എസ്) 2.49 ലക്ഷം രൂപയും ടോപ്പ് വേരിയന്റിന് (എക്സ്) 2.99 ലക്ഷം രൂപയുമാണ് വില. (Image: Wings Ev.com)
advertisement
7/10
അടിസ്ഥാന വേരിയന്റിൽ എയർ കണ്ടീഷൻ സംവിധാനം നൽകിയിട്ടില്ല. അതേസമയം മിഡ് വേരിയന്റിന് ബ്ലോവറിന്റെ സൗകര്യമേ ഉള്ളൂ. എയർകണ്ടീഷൻ കമ്പനി ടോപ് വേരിയന്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. (Image: Wings Ev.com)
advertisement
8/10
വെറും 5 സെക്കൻഡിനുള്ളിൽ പൂജ്യം മുതൽ 40 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ഈ കാറിന് കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. മണിക്കൂറിൽ 60 കിലോമീറ്ററാണ് ഇതിന്റെ ഉയർന്ന വേഗത. (Image: Wings Ev.com)
advertisement
9/10
5.6kWh ശേഷിയുള്ള ബാറ്ററി പാക്ക് കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഈ കാർ 15 ആമ്പിയർ (15A) ഗാർഹിക സോക്കറ്റുമായി ബന്ധിപ്പിച്ച് എളുപ്പത്തിൽ ചാർജ് ചെയ്യാൻ കഴിയും. (Image: Wings Ev.com)
advertisement
10/10
ഇൻഡോറിൽ സ്ഥിതി ചെയ്യുന്ന പ്ലാന്റിലായിരിക്കും റോബിൻ മൈക്രോ ഇലക്ട്രിക് കാറിന്‍റെ ഉത്പാദനം. വിംഗ്‍സ് ഇവി അതിന്റെ ആദ്യത്തെ മൈക്രോ ഇലക്ട്രിക് കാറിന്റെ ഡെലിവറി 2025 മുതൽ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. രാജ്യത്തെ ആറ് നഗരങ്ങളിലായി 300-ലധികം ടെസ്റ്റ് ഡ്രൈവുകൾ ഈ വാഹനം പൂർത്തിയാക്കിയിട്ടുണ്ട്. (Image: Wings Ev.com)
മലയാളം വാർത്തകൾ/Photogallery/Money/Auto/
Wings EV Robin: ബുള്ളറ്റിനേക്കാൾ വലിപ്പം കുറഞ്ഞ ഇലക്ട്രിക് കാർ 'റോബിൻ' കാർ വരുന്നു
Open in App
Home
Video
Impact Shorts
Web Stories