വിവാഹവാർഷികത്തില്‍ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ സ്വന്തമാക്കി ഫഹദ് ഫാസിലും നസ്രിയയും
- Published by:Rajesh V
- news18-malayalam
Last Updated:
ഏകദേശം 2.11 കോടി രൂപയാണ് ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ 5.0 ലീറ്റര്‍ പെട്രോള്‍ വി8ന്റെ വില
advertisement
1/5

ഫഹദ് ഫാസിലിന്റെയും നസ്രിയയുടെയും ഒൻപതാം വിവാഹവാർഷികമാണ് ഇന്ന്. ഈ അസുലഭ നിമിഷത്തിൽ പുത്തൻ പുതിയ ലാൻഡ് റോവർ ഡിഫൻഡർ സ്വന്തമാക്കിയിരിക്കുകയാണ് ദമ്പതികൾ. ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറിന്റെ 5.0 ലിറ്റര്‍ വി8 ആഡംബര വാഹനമാണ് ഇവര്‍ വീട്ടിലെത്തിച്ചത്.
advertisement
2/5
ലംബോര്‍ഗിനി ഉറുസും റേഞ്ച് റോവറും ബിഎംഡബ്ല്യു 740ഐയും നേരത്തെ ഫഹദ്- നസ്രിയ ദമ്പതികള്‍ സ്വന്തമാക്കിയിരുന്നു. ഏകദേശം 2.11 കോടി രൂപയാണ് ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ 5.0 ലീറ്റര്‍ പെട്രോള്‍ വി8ന്റെ വില. 5 ഡോര്‍ 3 ഡോര്‍ ബോഡി സ്‌റ്റൈലില്‍ ഇറങ്ങുന്ന ലാന്‍ഡ്‌റോവര്‍ ഡിഫന്‍ഡറിന്റെ 3 ഡോര്‍ പതിപ്പാണ് ഫഹദും നസ്രിയയും വാങ്ങിയിരിക്കുന്നത്.
advertisement
3/5
14.01 കി. മീ മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 4997 സിസിയുള്ള വാഹനത്തിന് 4000 ആര്‍പിഎമ്മില്‍ 296.36bhp കരുത്തും 1500-2500 ആര്‍പിഎമ്മില്‍ 650Nm ടോര്‍ക്കും പുറത്തെടുക്കാനാവും. എട്ട് സെക്കൻഡ് കൊണ്ട് ഡിഫൻഡർ നൂറുകിലോമീറ്റര്‍ വേഗത കൈവരിക്കും.
advertisement
4/5
ഈ അഡംബര വാഹനത്തിൽ ആറുപേര്‍ക്ക് സഞ്ചരിക്കാം. 89 ലിറ്ററാണ് ഫ്യുവല്‍ കപ്പാസിറ്റി. 397 ലീറ്ററാണ് വാഹനത്തിന്റെ ബൂട്ട് സ്‌പേസ്. ഓട്ടോമേറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ആന്റി ലോക് ബ്രേക്കിങ് സിസ്റ്റം, പവര്‍ അഡ്ജസ്റ്റബിള്‍ റിയര്‍വ്യൂ മിറര്‍, മുന്നിലും പിന്നിലും ഫോഗ് ലൈറ്റ്, ചൂടും യു വി കിരണങ്ങളും അകത്തേക്കു കടത്താത്ത വിന്‍ഡ് സ്‌ക്രീന്‍ എന്നിവയും ഡിഫൻഡറിലുണ്ട്.
advertisement
5/5
ലാൻഡ് റോവർ ഡിഫൻഡർ സുരക്ഷയ്ക്കാണ് പ്രാധാന്യം നൽകുന്നത്. ആറ് എയർബാഗുകൾ വാഹനത്തിലുണ്ട്. കൂടാതെ ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം, ബ്രേക്ക് അസിസ്റ്റ്, പവര്‍ഡോര്‍ ലോക്ക്, ചൈല്‍ഡ് സേഫ്റ്റി ലോക്‌സ്, ആന്റി തെഫ്റ്റ് അലാം, ടയര്‍പ്രഷര്‍ മോണിറ്റര്‍ ക്രാഷ് സെന്‍സര്‍ തുടങ്ങിയവയും ഡിഫന്‍ഡറിലുണ്ട്. എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ ലഭിച്ചിട്ടുള്ള വാഹനമാണ് ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍.
മലയാളം വാർത്തകൾ/Photogallery/Money/Auto/
വിവാഹവാർഷികത്തില്‍ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ സ്വന്തമാക്കി ഫഹദ് ഫാസിലും നസ്രിയയും