TRENDING:

Hyundayi Creta N Line ഇന്ത്യയിൽ; മൈലേജിൽ വിട്ടുവീഴ്ചയില്ല; വിലയും സവിശേഷതകളും അറിയാം

Last Updated:
ബ്രാൻഡിന്റെ സിഗ്നേച്ചർ ഡീലർഷിപ്പുകളിലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും 25,000 രൂപ ടോക്കൺ തുക നൽകി വാഹനം ബുക്ക് ചെയ്യാം
advertisement
1/10
Hyundayi Creta N Line ഇന്ത്യയിൽ; മൈലേജിൽ വിട്ടുവീഴ്ചയില്ല; വിലയും സവിശേഷതകളും അറിയാം
രാജ്യത്ത് ഏറ്റവും വിൽപന നേടുന്ന എസ്‌യുവിയായ ക്രെറ്റയുടെ എൻ ലൈൻ പതിപ്പ് (Hyundai Creta N-Line) ഹ്യുണ്ടായ് ഇന്ത്യയിൽ അവതരിപ്പിച്ചു. ക്രെറ്റ എൻ ലൈൻ എസ്‌യുവിയുടെ ബുക്കിംഗ് നേരത്തെ ആരംഭിച്ചിരുന്നു. (Photo: Shahrukh Shah/News18)
advertisement
2/10
16.82 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലാണ് ഹ്യുണ്ടായ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. N8, N10 വേരിയന്റുകളിൽ വാഗ്ദാനം ചെയ്യുന്ന ക്രെറ്റ എൻ ലൈൻ ഒരു എഞ്ചിനിലും രണ്ട് ട്രാൻസ്മിഷൻ ഓപ്ഷനുകളിലും ലഭ്യമാണ്. (Photo: Shahrukh Shah/News18)
advertisement
3/10
ബ്രാൻഡിന്റെ സിഗ്നേച്ചർ ഡീലർഷിപ്പുകളിലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും 25,000 രൂപ ടോക്കൺ തുക നൽകി വാഹനം ബുക്ക് ചെയ്യാം. (Photo: Shahrukh Shah/News18)
advertisement
4/10
മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളിലാണ് ഹ്യുണ്ടായ് ക്രെറ്റ എൻ ലൈനിന്റെ N8, N10 വേരിയന്റുകൾ വാഗ്ദാനം ചെയ്യുന്നത്. (Photo: Shahrukh Shah/News18)
advertisement
5/10
16.82 ലക്ഷം മുതൽ 18.32 ലക്ഷം രൂപ വരെയാണ് എൻ 8 മോഡലുകളുടെ വില വരുന്നത്. (Photo: Shahrukh Shah/News18)
advertisement
6/10
ടോപ്പ് എൻഡ് എൻ10 മാനുവലിന് 19.34 ലക്ഷവും ഓട്ടോമാറ്റിക് പതിപ്പിന് 20.30 ലക്ഷവുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. സ്റ്റാൻഡേർഡ് ക്രെറ്റയുടെ ടോപ്പ് എൻഡ് SX (O) വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് ഈ മോഡൽ തയാറാക്കിയത്. (Photo: Shahrukh Shah/News18)
advertisement
7/10
160 bhp കരുത്തേകുന്ന 1.5L ടർബോ പെട്രോൾ എഞ്ചിനാണ് ഈ എസ്‌യുവിക്ക് കരുത്ത് പകരുന്നത്. ഇത് മാനുവൽ, ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്സുകളുമായി ഘടിപ്പിക്കും. 8.9 സെക്കൻഡിനുള്ളിൽ ക്രെറ്റ എൻ ലൈൻ ഓട്ടോമാറ്റിക്കിന് 100 കിലോമീറ്റർ വേഗത കൈവരിക്കാനാകുമെന്നും ലിറ്ററിന് 18.4 കിലോമീറ്റർ ഇന്ധനക്ഷമത നൽകുമെന്നും ഹ്യുണ്ടായ് അവകാശപ്പെടുന്നു. (Photo: Shahrukh Shah/News18)
advertisement
8/10
ഇതിന്‌റെ മാനുവൽ പതിപ്പ് 18 കി മീ മൈലേജ് വാഗ്ദാനം ചെയ്യുന്നു. ക്രെറ്റ എൻ ലൈനിൽ മൂന്ന് ഡ്രൈവ് മോഡുകൾ വരുന്നു - നോർമൽ, ഇക്കോ, സ്‌പോർട്ട്, മൂന്ന് ട്രാക്ഷൻ മോഡുകൾ - സാൻഡ്, സ്നോ, മഡ്. (Photo: Shahrukh Shah/News18)
advertisement
9/10
ക്രെറ്റ എൻ ലൈൻ N8ൽ ബ്ലാക്ക് റേഡിയേറ്റർ ഗ്രിൽ, ഓൾ-എൽഇഡി ലൈറ്റിംഗ്, ബ്ലാക്ക് ഒആർവിഎം, 18-ഇഞ്ച് അലോയ് വീലുകൾ, റൂഫ്-റെയിലുകൾ, ട്വിൻ ടിപ്പ് മഫ്‌ളർ, ബ്ലാക്ക് ഇന്റീരിയർ തീം റെഡ് ഇൻസേർട്ടുകൾ, 8-ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർ പ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി വോയ്‌സ് റെക്കഗ്നിഷൻ ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഡാഷ്‌ക്യാം എന്നിവയുണ്ട്. (Photo: Shahrukh Shah/News18)
advertisement
10/10
ക്രെറ്റ എൻ ലൈൻ N10 ൽ ലെവൽ 2 ADAS സ്യൂട്ട്, ടെലിമാറ്റിക്‌സ് സ്വിച്ചുകളുള്ള ഓട്ടോ-ഡിമ്മിംഗ് IRVM, ഡ്രൈവർ വിൻഡോ ഓട്ടോമാറ്റിക്കായി മുകളിലേക്കും താഴേക്കും, സുരക്ഷ സ്റ്റോപ്പ്, 8-വേ പവർ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, റെഡ് ആംബിയന്റ് ലൈറ്റിംഗ്, വോയ്‌സ്-എനേബിൾഡ് പനോരമിക് സൺറൂഫ്, പിൻ സീറ്റ് ഹെഡ്‌റെസ്റ്റ് കുഷ്യൻ, ബോസ്-സോഴ്‌സ്ഡ് 8-സ്പീക്കർ സംഗീതം സിസ്റ്റം തുടങ്ങി ഒട്ടേറെ സവിശേഷതകളുണ്ട്. (Photo: Shahrukh Shah/News18)
മലയാളം വാർത്തകൾ/Photogallery/Money/Auto/
Hyundayi Creta N Line ഇന്ത്യയിൽ; മൈലേജിൽ വിട്ടുവീഴ്ചയില്ല; വിലയും സവിശേഷതകളും അറിയാം
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories