ഇന്ത്യയിൽ 23 വന്ദേഭാരത് ട്രെയിനുകൾ ഓടിയെത്തുന്ന സമയം 200 മിനിറ്റ് മുതൽ 605 മിനിട്ട് വരെ
- Published by:Anuraj GR
- news18-malayalam
Last Updated:
ഒറ്റ ദിവസം കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തത് അഞ്ച് വന്ദേഭാരത് ട്രെയിനുകളാണ്
advertisement
1/13

പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ഭോപ്പാലിൽ അഞ്ച് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളാണ് ഫ്ലാഗ് ഓഫ് ചെയ്തത്. രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളെ ബന്ധിപ്പിച്ചാണ് ഈ വന്ദേഭാരത് ട്രെയിനുകൾ സർവീസ് നടത്തുന്നത്. ഒറ്റ ദിവസം ഇത്രയധികം വന്ദേ ഭാത് ട്രെയിനുകൾ സർവീസ് ആരംഭിക്കുന്നത് ഇതാദ്യമായാണ്.
advertisement
2/13
ഖാജുരാഹോ-ഭോപ്പാൽ-ഇൻഡോർ വന്ദേഭാരത് ഓടിത്തുടങ്ങുന്നതോടെ ഇൻഡോറിലെ മാൽവയിലും ബുന്ദേൽഖണ്ഡിലുമുള്ള യാത്രക്കാർക്ക് തലസ്ഥാനനഗരിയായ ഇൻഡോറിലേക്ക് എളുപ്പത്തിൽ എത്താനാകും.
advertisement
3/13
രാജ്യത്തെ ആദ്യ വന്ദേഭാരത് ട്രെയിനായ ന്യൂഡൽഹി-ശ്രീ മാതാ വൈഷ്ണോ ദേവി കത്രയാണ് ഏറ്റവും വേഗമേറിയ ട്രെയിൻ. 665 കിലോമീറ്റർ ദൂരം ഈ ട്രെയിൻ പിന്നിടുന്നത് എട്ട് മണിക്കൂർ സമയംകൊണ്ടാണ്. 2019ൽ സർവീസ് ആരംഭിച്ച ഈ ട്രെയിന്‍റെ ശരാശരി വേഗത മണിക്കൂറിൽ 95 കിലോമീറ്ററാണ്.
advertisement
4/13
2022ലാണ് മുംബൈ-ഗാന്ധിനഗർ വന്ദേഭാരത് ട്രെയിൻ ഓടിത്തുടങ്ങിയത്. ആറ് മണിക്കൂറും 25 മിനിട്ടുകൊണ്ടാണ് ട്രെയിൻ ഈ ദൂരം പിന്നിടുന്നത്.
advertisement
5/13
ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് ട്രെയിൻ ഓടിയത് ചെന്നൈ-മൈസൂരു റൂട്ടിലാണ്. 2022 നവംബർ 11നാണ് ഈ ട്രെയിൻ ഓടിത്തുടങ്ങിയത്.
advertisement
6/13
2022 ഡിസംബർ 30നാണ് ന്യൂഡൽഹിയിൽനിന്ന് ന്യൂജൽപൈഗുരി ട്രെയിൻ ഓടിത്തുടങ്ങുന്നത്.
advertisement
7/13
മുംബൈ-ഷോലാപുർ വന്ദേഭാരത് ട്രെയിൻ 452 കിലോമീറ്റർ ദൂരം നാലര മണിക്കൂർകൊണ്ടാണ് ഓടിയെത്തുന്നത്.
advertisement
8/13
ഭോപ്പാൽ-ന്യൂഡൽഹി വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ 2023 ഏപ്രിൽ ഒന്ന് മുതൽ ഓടിത്തുടങ്ങി
advertisement
9/13
ചെന്നൈ-കോയമ്പത്തൂർ വന്ദേഭാരത് ട്രെയിൻ ഓടിത്തുടങ്ങിയതോടെ ഈ ദൂരം ഒരുമണിക്കൂറോളം കുറഞ്ഞു.
advertisement
10/13
തിരുവനന്തപുരം-കാസർഗോഡ് വന്ദേഭാരത് ട്രെയിൻ 587 കിലോമീറ്റർ ദൂരം എട്ട് മണിക്കൂറും അഞ്ച് മിനിട്ടുംകൊണ്ട് ഓടിയെത്തി.
advertisement
11/13
ഉത്തരാഖണ്ഡിലെ ആദ്യ വന്ദേഭാരത് ട്രെയിനാണ് ഡൽഹി-ഡെറാഡൂൺ റൂട്ടിൽ സർവീസ് നടത്തുന്നത്.
advertisement
12/13
മഡ്ഗാവനിൽനിന്ന് മുംബൈയിലേക്കുള്ള വന്ദേഭാരത് ട്രെയിൻ ഗോവയിലെ ആദ്യ സർവീസാണ്.
advertisement
13/13
കർണാടകത്തിലെ ധർവാഡ, ഹൂബ്ബള്ളി, ദാവൻഗരെ തുടങ്ങിയ നഗരങ്ങളെ തലസ്ഥാന നഗരിയായ ബംഗളുരുവുമായി ബന്ധിപ്പിക്കുന്ന ട്രെയിനാണ് ബംഗളുരു-ധർവാഡ് വന്ദേഭാരത്.
മലയാളം വാർത്തകൾ/Photogallery/Money/Auto/
ഇന്ത്യയിൽ 23 വന്ദേഭാരത് ട്രെയിനുകൾ ഓടിയെത്തുന്ന സമയം 200 മിനിറ്റ് മുതൽ 605 മിനിട്ട് വരെ