TRENDING:

ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ കാറോടിച്ച് കേരള ഗതാഗതസെക്രട്ടറി K.R ജ്യോതിലാൽ

Last Updated:
ടാങ്കില്‍ ഉയര്‍ന്ന മര്‍ദ്ദത്തില്‍ ശേഖരിച്ചുവയ്ക്കുന്ന ഹൈഡ്രജന്‍ ഓക്‌സിജനുമായി സംയോജിപ്പിക്കുമ്പോഴുണ്ടാകുന്ന ഊര്‍ജമാണ് ഫ്യുവല്‍ സെല്‍ കാര്‍ ഓടാന്‍ ഉപയോഗിക്കുന്നത്
advertisement
1/5
ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ കാറോടിച്ച് കേരള ഗതാഗതസെക്രട്ടറി K.R ജ്യോതിലാൽ
ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ കാറോടിക്കുകയെന്ന നേട്ടം കേരള ഗതാഗത സെക്രട്ടറി കെ.ആർ ജ്യോതിലാലിന് സ്വന്തം. പ്രമുഖ കാർനിർമ്മാതാക്കളായ ടൊയോട്ട പുറത്തിറക്കിയ ഫ്യൂവൽ സെൽ സെഡാൻ മോഡൽ കാറാണ് ജ്യോതിലാൽ ഓടിച്ചത്.
advertisement
2/5
കഴിഞ്ഞ വര്‍ഷത്തെ ടോക്കിയോ മോട്ടോര്‍ ഷോയില്‍ കണ്‍സപ്റ്റ് മോഡലായി ഈ കാര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 2015 ജൂലൈയിലാണ് ജപ്പാനില്‍ ടൊയോട്ട ഫ്യുവല്‍ സെല്‍ സെഡാന്‍ ആദ്യമായി വില്‍പ്പനയ്‌ക്കെത്തിയത്.
advertisement
3/5
ജപ്പാനില്‍ 70,000 ഡോളര്‍ ( ഏകദേശം 42 ലക്ഷം രൂപ ) ആണ് വില. ഹൈഡ്രജന്‍ ഇന്ധനമാക്കുന്ന വാഹനങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ടൊയോട്ട ആരംഭിച്ചിട്ട് ഇരുപത് വര്‍ഷത്തിലേറെയായി.
advertisement
4/5
ടാങ്കില്‍ ഉയര്‍ന്ന മര്‍ദ്ദത്തില്‍ ശേഖരിച്ചുവയ്ക്കുന്ന ഹൈഡ്രജന്‍ ഓക്‌സിജനുമായി സംയോജിപ്പിക്കുമ്പോഴുണ്ടാകുന്ന ഊര്‍ജമാണ് ഫ്യുവല്‍ സെല്‍ കാര്‍ ഓടാന്‍ ഉപയോഗിക്കുന്നത്. വായുമലിനീകരണവും ഉണ്ടാക്കില്ല എന്നതാണ് ഇത്തരം വാഹനങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത.
advertisement
5/5
ഒറ്റത്തവണ ഇന്ധനം നിറച്ചാല്‍ 700 കിലോമീറ്റര്‍ വരെ ഓടാൻ ഈ കാറിന് സാധിക്കും. ഇന്ധനം നിറയ്ക്കാന്‍ വെറും മൂന്നു മിനിറ്റ് മാത്രമാണ് ആവശ്യമുള്ളത്.
മലയാളം വാർത്തകൾ/Photogallery/Money/Auto/
ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ കാറോടിച്ച് കേരള ഗതാഗതസെക്രട്ടറി K.R ജ്യോതിലാൽ
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories