TRENDING:

ഈ ബസിൽ ടോയ്‌ലറ്റ് മാത്രമല്ല; ബാർ,കോൺഫ്രൻസ് ഹാൾ, കാർ ഇടാവുന്ന ഗാരിജ് ഒക്കെയായി ലോകത്തെ നമ്പർ വൺ കക്ഷി

Last Updated:
ലോകത്തിലെ ഏറ്റവും വലുതും ആഡംബരത്തിന്റെ അവസാന വാക്കുമായ ബസിനെ കുറിച്ച് നിങ്ങൾക്ക് അറിയാമോ?
advertisement
1/11
ഈ ബസിൽ ടോയ്‌ലറ്റ് മാത്രമല്ല; ബാർ,കോൺഫ്രൻസ് ഹാൾ, കാർ ഇടാവുന്ന ഗാരിജ് ഒക്കെയായി ലോകത്തെ നമ്പർ വൺ കക്ഷി
കേരളത്തിൽ നവകേരള സദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്യുന്ന ബസ് ആണല്ലോ വാര്‍ത്താതാരം. ഒരു കോടിയ്ക്ക് മുകളിൽ വിലയുള്ള ബസിനെ കുറിച്ചുള്ള വിവരണങ്ങളാണ് സമൂഹമാധ്യമങ്ങളിലും നിറയുന്നത്. എന്നാൽ ലോകത്തിലെ ഏറ്റവും വലുതും ആഡംബരത്തിന്റെ അവസാന വാക്കുമായ ബസിനെ കുറിച്ച് നിങ്ങൾക്ക് അറിയാമോ? (Images: derbus.de)
advertisement
2/11
ഡെർബസ് എന്ന് പേരിട്ടിരിക്കുന്ന ജംബോക്രൂയിസർ എന്ന ഡബിൾ ഡെക്കർ ബസാണ് ആഡംബരത്തിന്റെ അവസാന വാക്ക്. ജർമൻ വാഹന നിർമാതാവായ നെപ്പോളിയൻ GmbH 1975ലാണ് ബസ് ആദ്യമായി പുറത്തിറക്കിയത്. അന്ന് 170 യാത്രക്കാർക്ക് ബസിൽ യാത്ര ചെയ്യാമായിരുന്നു. (Images: derbus.de)
advertisement
3/11
ഏറ്റവും വലിയ ബസിൽ നിന്നും ഏറ്റവും ആഡംബരം നിറഞ്ഞ ബസായും ഇപ്പോൾ ലോകത്തിലെ ഏറ്റവും ആഡംബരം നിറഞ്ഞ കാരവാനായും ഈ വാഹനത്തെ മാറ്റിയിട്ടുണ്ട്. (Images: derbus.de)
advertisement
4/11
രണ്ട് ലോകറെക്കോഡും ബസിനുണ്ട്. 1997ലാണ് പുതിയ മേക്കോവറിൽ ബസ് പുറത്തിറങ്ങി. വലുപ്പത്തിനൊപ്പം ആഡംബരത്തിന് നൽകിയായിരുന്നു പുറത്തിറങ്ങിയത്. (Images: derbus.de)
advertisement
5/11
പുതിയ ബസില്‍ 35 പേര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാം. നൂറ് കണക്കിന് അതിഥികളെ പങ്കെടുപ്പിച്ച് പാർട്ടികൾ നടത്താനുള്ള സൗകര്യവുമുണ്ട്. (Images: derbus.de)
advertisement
6/11
താഴത്തെ നിലയിൽ ചെറിയ കാറിനെ ഉൾക്കൊള്ളാൻ കഴിയുന്ന ഗ്യാരേജും റാംപുമുണ്ട്. സിനിമാ തിയേറ്ററും വൈൻ കൂളർ സൗകര്യവും ഉള്ളിലുണ്ട്. (Images: derbus.de)
advertisement
7/11
കണ്ണഞ്ചിപ്പിക്കുന്ന ഇന്റീരിയറാണ് ബസിനെ വേറിട്ടുനിർത്തുന്നത്. താഴത്തെ നിലയിൽ ഒന്നിലേറെ കോൺഫ്രൻസ് റൂമുകളുണ്ട്. വലിയ ഹാളിനൊപ്പം പത്ത് പേർക്ക് യോഗം ചേരാനുള്ള ചെറിയ മുറികളുമുണ്ട്. (Images: derbus.de)
advertisement
8/11
ഒറിജിനൽ ലെതർ, വില കൂടിയ മാർബിൾ എന്നിവയിൽ സജ്ജീകരിച്ചിരിക്കുന്ന ടേബിളുകളടക്കം ഒരു വിഐപി ലോഞ്ചായി ഉപയോഗിക്കാവുന്ന വലിയ ബാറും സജ്ജീകരിച്ചിട്ടുണ്ട്. (Images: derbus.de)
advertisement
9/11
മുകളിലത്തെ നില ലക്ഷ്വറി അപ്പാർട്ട്മെന്റിനെ ഓർമിപ്പിക്കുന്നതാണ്. മെയിൻ ബെഡ്റൂം, സെക്കന്റ് ബെഡ്റൂം. അടുക്കള, ലിവിങ് റൂം എന്നിവയുണ്ട്. ഷവർ, ടോയിലറ്റ്, സിങ്ക് സൗകര്യങ്ങളോടെ മനോഹരമായ ബാത്ത് റൂമുകളാണ് ഒരുക്കിയിട്ടുള്ളത്. (Images: derbus.de)
advertisement
10/11
ടെറസിൽ റെയിലുകൾപിടിപ്പിച്ച റൂഫ് ടോപ്പുണ്ട്. ഒട്ടനവധി ക്യാമറകളടക്കം മികച്ച സുരക്ഷാ സംവിധാനവുമുണ്ട്. (Images: derbus.de)
advertisement
11/11
പണം നൽകി വാങ്ങാൻ സാധിക്കുന്ന ലോകത്തിലെ ഏറ്റവും മികച്ച മോട്ടോർഹോം ആണ് ഈ ബസ്. പുതിയ രൂപവും എഴുപതുകളിൽ ഓടിയ ബസിനെ ഓർമിപ്പിക്കുന്നതാണ്. (Images: derbus.de)
മലയാളം വാർത്തകൾ/Photogallery/Money/Auto/
ഈ ബസിൽ ടോയ്‌ലറ്റ് മാത്രമല്ല; ബാർ,കോൺഫ്രൻസ് ഹാൾ, കാർ ഇടാവുന്ന ഗാരിജ് ഒക്കെയായി ലോകത്തെ നമ്പർ വൺ കക്ഷി
Open in App
Home
Video
Impact Shorts
Web Stories