MG Astor | ബുക്കിങ് ആരംഭിച്ച് 20 മിനിറ്റിൽ വിറ്റുതീർന്നു; വാഹനവിപണിയെ ഞെട്ടിച്ച് എംജി ആസ്റ്റർ എസ് യു വി
- Published by:Rajesh V
- news18-malayalam
Last Updated:
5,000 യൂണിറ്റുകളാണ് ഈ വര്‍ഷത്തേക്കായി കമ്പനി മാറ്റിവെച്ചിരുന്നത്. ബുക്കിംഗ് ആരംഭിച്ച് ഏകദേശം 20 മിനിറ്റുകള്‍ക്കുള്ളിൽ ഈ 5000 യൂണിറ്റും വിറ്റുപോയതായി കമ്പനി അറിയിക്കുകയും ചെയ്തു. വമ്പിച്ച സ്വീകാര്യതയാണ് ആസ്റ്റർ AI എസ്‌യുവിയ്ക്ക് ലഭിച്ചത്.
advertisement
1/9

ഇന്ത്യൻ വിപണിയിൽ എംജി മോട്ടോർസ് (MG Motors) അടുത്തിടെയാണ് തങ്ങളുടെ ഏറ്റവും പുതിയ മോഡലായ ആസ്റ്റർ എസ്‌യുവി (Astor SUV) അവതരിപ്പിച്ചത്. വാഹനത്തിന്റെ ബുക്കിങ്ങിനായി കാത്തിരിക്കുകയായിരുന്നു ആരാധകരെല്ലാം. ഇപ്പോൾ ബുക്കിംഗ് ആരംഭിച്ച് ഏകദേശം 20 മിനിറ്റുകള്‍ പിന്നിട്ടപ്പോള്‍ തന്നെ ഈ വർഷത്തെ സ്റ്റോക്ക് തീർന്നു.
advertisement
2/9
5,000 യൂണിറ്റുകളാണ് ഈ വര്‍ഷത്തേക്കായി കമ്പനി മാറ്റിവെച്ചിരുന്നത്. ബുക്കിംഗ് ആരംഭിച്ച് ഏകദേശം 20 മിനിറ്റുകള്‍ക്കുള്ളിൽ ഈ 5000 യൂണിറ്റും വിറ്റുപോയതായി കമ്പനി അറിയിക്കുകയും ചെയ്തു. വമ്പിച്ച സ്വീകാര്യതയാണ് ആസ്റ്റർ AI എസ്‌യുവിയ്ക്ക് ലഭിച്ചത്.
advertisement
3/9
ഓട്ടോമൊബൈൽ കമ്പനിയായ എംജി മോട്ടോറിന്റെ ഏറ്റവും പുതിയ മോഡലാണ് ആസ്റ്റർ AI എസ്‌യുവി. രാജ്യത്ത് AI (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സാങ്കേതികവിദ്യയുടെ സഹായത്തോടെ എത്തുന്ന ആദ്യ മോഡലാണിത്. ഫസ്റ്റ്-ഇൻ-സെഗ്മെന്റ് 'ഓട്ടോണമസ്' (ലെവൽ 2) സാങ്കേതികവിദ്യയുമായാണ് ആസ്റ്റർ വരുന്നത്.
advertisement
4/9
ആസ്റ്ററിന് അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS), ഒരു റോബോട്ട് ഹെഡ് ആകൃതിയിലുള്ള ഒരു വ്യക്തിഗത AI അസിസ്റ്റന്റ് എന്നിങ്ങനെ രണ്ട് പ്രീമിയം സെഗ്മെന്റ്-ഫസ്റ്റ് സവിശേഷതകൾ കമ്പനി നൽകുന്നു.
advertisement
5/9
ഗംഭീരമായ എക്സ്റ്റീരിയറുകൾ, ആഡംബര ഇന്റീരിയറുകൾ, ഫ്യൂച്ചറിസ്റ്റിക് സാങ്കേതികവിദ്യ എന്നിവയുള്ള ഒരു പ്രീമിയം മിഡ് സെഗ്മെന്റ് എസ്‌യുവിയാണ് എംജി ആസ്റ്റർ. ബ്ലൂടൂത്ത് സാങ്കേതികവിദ്യയുള്ള ഡിജിറ്റൽ കീ ആസ്റ്റർ നൽകുന്നുണ്ട്. കാർ കീ നഷ്ടപ്പെടുകയോ മറക്കുകയോ ചെയ്താൽ കാർ ലോക്ക് ചെയ്യാനും അൺലോക്ക് ചെയ്യാനും സ്റ്റാർട്ടാക്കാനും ഡിജിറ്റൽ കീ സഹായിക്കും.
advertisement
6/9
റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഓട്ടോമാറ്റിക് എൽഇഡി ഹെഡ്‌ലാമ്പുകൾ, കണക്റ്റഡ് കാർ ടെക്നോളജി, 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, 7.0 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പനോരമിക് സൺറൂഫ് എന്നിവയാണ് എസ്‌യുവിയുടെ മറ്റ് സവിശേഷതകൾ.
advertisement
7/9
"ഉപഭോക്താക്കളിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ച പ്രതികരണത്തിൽ ഞങ്ങൾ ആവേശഭരിതരാണ്”, എംജി മോട്ടോർ ഇന്ത്യ പ്രസിഡന്റും എംഡിയുമായ രാജീവ് ചാബ പറഞ്ഞു. “എന്നിരുന്നാലും, വ്യവസായം നേരിടുന്ന ആഗോള ചിപ്പ് പ്രതിസന്ധി കണക്കിലെടുക്കുമ്പോൾ, ഈ വർഷം നമുക്ക് പരിമിതമായ എണ്ണം കാറുകൾ മാത്രമേ വിതരണം ചെയ്യാൻ കഴിയൂ. അടുത്ത വർഷം കാര്യങ്ങൾ മെച്ചപ്പെടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. അദ്ദേഹം പറഞ്ഞു
advertisement
8/9
2021ൽ 5000 യൂണിറ്റുകള്‍ എത്തിക്കാനാണ് എംജി മോട്ടോര്‍ ഇന്ത്യ ലക്ഷ്യമിട്ടിരുന്നത്. ബുക്കിംഗ് കഴിഞ്ഞ ആദ്യ ബാച്ചിന്റെ ഡെലിവറി 2021 നവംബര്‍ 1 മുതല്‍ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. പുതിയ ആസ്റ്ററിന് ഇന്ത്യയില്‍ 9.78 ലക്ഷം മുതല്‍ 17.38 ലക്ഷം വരെയാണ് എക്‌സ്‌ഷോറൂം വില വരുന്നത്.
advertisement
9/9
നിസാന്‍ കിക്‌സ്, മാരുതി സുസുക്കി എസ്-ക്രോസ്, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍, ഹ്യുണ്ടായി ക്രെറ്റ, സ്‌കോഡ കുഷാഖ്, കിയ സെല്‍റ്റോസ്, എന്നിവയ്‌ക്കെതിരെയാണ് പുതിയ ആസ്റ്റർ വിപണിയില്‍ പ്രധാനമായും മത്സരിക്കുന്നത്. ബ്രാന്‍ഡില്‍ നിന്നുള്ള അഞ്ചാമത്തെ മോഡലാണ് ആസ്റ്റര്‍.
മലയാളം വാർത്തകൾ/Photogallery/Money/Auto/
MG Astor | ബുക്കിങ് ആരംഭിച്ച് 20 മിനിറ്റിൽ വിറ്റുതീർന്നു; വാഹനവിപണിയെ ഞെട്ടിച്ച് എംജി ആസ്റ്റർ എസ് യു വി