TRENDING:

വന്ദേഭാരതിൽ മൂകാംബികയിൽ പോകാൻ പറ്റുമോ ?

Last Updated:
കേരളത്തില്‍ നിന്നും മംഗലാപുരം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളില്‍ പലതിനും മൂകാംബിക റോഡ് ബൈന്തൂര്‍ സ്റ്റേഷനില്‍ സ്റ്റോപ് ഇല്ല എന്നതാണ് വസ്തുത.
advertisement
1/13
വന്ദേഭാരതിൽ  മൂകാംബികയിൽ പോകാൻ പറ്റുമോ?
ദക്ഷിണേന്ത്യയിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലേക്ക് കേരളത്തില്‍ നിന്ന് വന്ദേഭാരതില്‍ യാത്ര പോകാന്‍ പറ്റുമോ?. കര്‍ണാടകയില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണെങ്കിലും മൂകാംബികയില്‍  ദര്‍ശനത്തിനെത്തുന്നവരില്‍ ഏറിയ പങ്കും മലയാളികളാണ്.
advertisement
2/13
ക്ഷേത്രത്തിന് സമീപമുള്ള കുടജാദ്രി മലയിലേക്ക് ട്രെക്കിങിന് പോകുന്നവരും കുറവല്ല. എന്നാല്‍ കേരളത്തില്‍ നിന്നും മംഗലാപുരം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളില്‍ പലതിനും മൂകാംബിക റോഡ് ബൈന്തൂര്‍ സ്റ്റേഷനില്‍ സ്റ്റോപ് ഇല്ല എന്നതാണ് വസ്തുത.
advertisement
3/13
ഇതിനാല്‍ ഉടുപ്പിയിലോ മംഗലാപുരത്തോ എത്തി ബസ്, ടാക്സി എന്നിവ ഉപയോഗിച്ച് വേണം മൂകാംബികയിലേക്ക് പോകാന്‍.
advertisement
4/13
നിലവില്‍ സര്‍വീസ് നടത്തുന്ന ഗോവ- മംഗളൂരു വന്ദേഭാരത് എക്സ്പ്രസ് (20645/20646 ) ട്രെയിന്‍ കേരളത്തിലേക്ക് നീട്ടിയാല്‍ മലയാളി തീര്‍ത്ഥാടകര്‍ക്ക് മൂകാംബിക യാത്ര കുറച്ചുകൂടി എളുപ്പമാകും.
advertisement
5/13
മംഗളൂരുവിനും ഗോവയ്ക്കുമിടയില്‍ ഉടുപ്പിയിലും കാര്‍വാറിലും മാത്രമാണ് വന്ദേഭാരതിന് നിലവില്‍ സ്റ്റോപ്പുള്ളത്.
advertisement
6/13
മൂകാംബികയോട് ഏറ്റവും അടുത്ത സ്റ്റേഷനായ ബൈന്തൂരില്‍ കൂടി സ്റ്റോപ്പ് അനുവദിക്കുകയും ട്രെയിന്‍ കണ്ണൂരിലേക്കോ കോഴിക്കോട്ടെക്കോ സര്‍വീസ് നീട്ടുകയോ ചെയ്താല്‍ മാത്രമേ തീര്‍ത്ഥാടകര്‍ക്ക് ഈ സൗകര്യം ലഭിക്കുകയുള്ളു
advertisement
7/13
വൈകുന്നേരം 6.10 ന് ഗോവയില്‍ നിന്ന് ആരംഭിച്ച് 10.45ന് മംഗളൂരുവില്‍ എത്തും വിധമാണ് നിലവില്‍ വന്ദേഭാരത് ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്നത്.
advertisement
8/13
ഈ ട്രെയിന്‍ കണ്ണൂര്‍ അല്ലെങ്കില്‍ കോഴിക്കോട് സ്റ്റേഷന്‍ വരെ നീട്ടിയാല്‍ രണ്ട് സംസ്ഥാനങ്ങളിലെയും യാത്രക്കാര്‍ക്ക് പ്രയോജനകരമാകും. രാവിലെ 8.30നാണ് ഗോവയിലേക്കുള്ള വന്ദേഭാരത് മംഗളൂരുവില്‍ നിന്നു പുറപ്പെടുന്നത്. നാലര മണിക്കൂര്‍ കൊണ്ട് ഗോവയില്‍ എത്തും. രാവിലെ 5.30ന് കോഴിക്കോട് നിന്നോ 6.30ന് കണ്ണൂരില്‍ നിന്നോ പുറപ്പെട്ടാല്‍ നിലവിലെ സമയക്രമം മാറ്റാതെ സര്‍വീസ് നടത്താന്‍ സാധിക്കും. കുറച്ചുകൂടി നേരത്തെയാക്കിയാലും കോഴിക്കോട് മുതല്‍ യാത്രക്കാര്‍ക്കു കുറവുണ്ടാകില്ല. 
advertisement
9/13
കോഴിക്കോട് നിന്നു പുറപ്പെട്ടാല്‍ വന്ദേഭാരതിന് ഏഴര മണിക്കൂര്‍ കൊണ്ട് ഗോവയില്‍ എത്താന്‍ കഴിയും. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്ന് മംഗളൂരുവിലെ ആശുപത്രികളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പോകുന്നവര്‍ക്കും മൂകാംബിക ക്ഷേത്രത്തിലേക്കു പോകുന്ന തീര്‍ഥാടകര്‍ക്കും ഉള്‍പ്പെടെ ട്രെയിന്‍ പ്രയോജപ്പെടുത്താന്‍ സാധിക്കും. 
advertisement
10/13
വൈകിട്ട് 6.10നു ഗോവയില്‍ നിന്നു പുറപ്പെട്ട് രാത്രി 10.45നു മംഗളൂരുവില്‍ എത്തുന്ന തരത്തിലുളള നിലവിലെ മടക്കയാത്ര, ഉച്ചയ്ക്ക് 2.15നു പുറപ്പെടുന്ന രീതിയില്‍ പുനഃക്രമീകരിച്ചാല്‍ വൈകിട്ട് 6.45നു മംഗളൂരുവിലും രാത്രി 8.45ന് കണ്ണൂരും 9.45ന് കോഴിക്കോടും എത്താന്‍ സാധിക്കും. 
advertisement
11/13
കൂടാതെ ഗോവ, കണ്ണൂര്‍, കോഴിക്കോട് സ്റ്റേഷനുകളെ വന്ദേഭാരത് ട്രെയിനുകളിലൂടെ ബന്ധിപ്പിക്കുന്നത് മൂലം വിനോദസഞ്ചാര മേഖലയ്ക്കും ഏറെ ഗുണങ്ങള്‍ ലഭിക്കും. ഇതോടൊപ്പം വയനാട് ജില്ലയുടെ ടൂറിസം മേഖലയ്ക്കും ഇത് പ്രയോജനപ്പെടും.
advertisement
12/13
നോർത്ത് മലബാർ ടൂറിസം ഓർഗനൈസേഷന്റെ നേതൃത്വത്തിൽ വടക്കേ മലബാര്‍ ടൂറിസം വികസനത്തിനായി ഒരുപിടി പദ്ധതികളാണ് നടപ്പാക്കാന്‍ ഒരുങ്ങുന്നത്.
advertisement
13/13
ഇവ നടപ്പാകുന്നതോടെ ഭാവിയിൽ ഈ മേഖലയിലേക്കുള്ള സഞ്ചാരികളുടെ വരവ് കൂടും. ഗോവന്‍ ടൂറിസം മേഖലയിലെ സംഘടനകളുമായി ഒത്തുചേര്‍ന്ന് ഗോവയിലും വടക്കേ മലബാറിലും നിരവധി ടൂറിസം പാക്കേജുകൾ തയാറാക്കുന്നുണ്ട്.
മലയാളം വാർത്തകൾ/Photogallery/Money/Auto/
വന്ദേഭാരതിൽ മൂകാംബികയിൽ പോകാൻ പറ്റുമോ ?
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories